ജോര്‍ജ് തുമ്പയില്‍
ടീനെക്ക്: സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ ധനശേഖരണാര്‍ത്ഥം നടത്തപ്പെടുന്ന കലാസന്ധ്യ ജൂണ്‍ 15 ശനിയാഴ്ച ടീനെക്കിലുള്ള ബെഞ്ചമിന്‍ ഫ്രാങ്കഌന്‍ മിഡില്‍ സ്‌ക്കൂള്‍ ആഡിറ്റോറിയത്തില്‍ അരങ്ങേറും. ഇതിനായുള്ള റിഹേഴ്‌സലുകള്‍ തകൃതിയായി നടന്നു വരികയാണെന്ന് മലങ്കര ആര്‍ട്‌സ് ഇന്റര്‍നാഷ്ണല്‍ സാരഥി പി.ടി.ചാക്കോ(മലേഷ്യ) അറിയിച്ചു. ബിന്ധ്യാസ്(Bindiya) മയൂരാ സ്‌ക്കൂള്‍ ഓഫ് ആര്‍ട്‌സുമായി സഹകരിച്ച് രംഗത്തു എത്തുന്നത്, രണ്ട് കലാരൂപങ്ങളാണ്-പ്രവാചകരില്‍ പ്രവാചകന്‍ ശാമുവേല്‍, ഒരു പ്രേമകാവ്യവും. രണ്ട് വൈകാരിക തലങ്ങളിലുള്ള കലാരൂപങ്ങളും തന്റെ കലാപ്രവര്‍ത്തനമേഖലയില്‍ ഇതുവരെ കാഴ്ചവെച്ചിട്ടുള്ളതില്‍ ഏറ്റവും മികച്ചതായിരിക്കുമെന്നാണ് പി.ടി.ചാക്കോ അറിയിച്ചത്. ശ്രുതി മധുരമായ ഗാനങ്ങളും, മനസിനെ കുളിരണിയ്ക്കുന്ന രംഗങ്ങളും ഒക്കെയായി ന്യൂജേഴ്‌സി മലയാളികള്‍ക്ക് മികച്ച ഒരു കലാസന്ധ്യയ്ക്കാണ് സംവിധായകന്‍ റെഞ്ചി കൊച്ചുമ്മന്‍ കച്ചകെട്ടുന്നത്.
മികവുറ്റ ഈ രണ്ട് കലാരൂപങ്ങളും കണ്ട് ആസ്വദിക്കുവാന്‍ സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ഇടവക വികാരി റവ.സാം.റ്റി.മാത്യുവും മറ്റ് ഭാരവാഹികളും ഏവരെയും സ്വാഗതം ചെയ്യുന്നു. പ്രവേശനം ഫീസ് മൂലം.
Comments