പി പി ചെറിയാന്‍
ഒക്കലഹോമ: ഒക്കലഹോമ മുന്‍ സ്‌റ്റേറ്റ് സെനറ്റര്‍ ജോനാഫാന്‍ നിക്കോളസ് (53) നോര്‍മനിലുള്ള സ്വന്തം വീട്ടില്‍ വെടിയേറ്റു മരിച്ച നിലയില്‍ കാണപ്പെട്ടു.
രണ്ട് ദിവസത്തിനുള്ളില്‍ വെടിയേറ്റു മരിക്കുന്ന രണ്ടാമത്തെ സ്റ്റേറ്റ് സെനറ്ററാണ് നിക്കോളസ് രണ്ട് പേരും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റര്‍മാരായിരുന്നു.
ആര്‍ക്കന്‍ സാസില്‍ നിന്നുള്ള സ്റ്റേറ്റ് സെനറ്റര്‍ ലിന്‍സ കോളിന്‍സ് സ്മിത്ത് (57) വെടിയേറ്റു മരിച്ചത്.
രണ്ട് ദിവസം മുമ്പാണ് അഴുകിയ നിലയില്‍ കണ്ടെത്തിയ ഇവരുടെ മൃതദേഹം ഔദ്യോഗികമായി ഇന്നാണ് തിരിച്ചറിഞ്ഞത്. ജൂണ്‍ 5 ബുധനാഴ്ച വൈകിട്ടാണ് ജോനാഫാന്റെ വെടിയേറ്റ് മരിച്ച ശരീരം വീടിനകത്ത് കണ്ടെത്തിയതെന്ന് ജൂണ്‍ 6 വ്യാഴാഴ്ച പോലീസ് നടത്തിയ പത്ര സമ്മേളനത്തില്‍ അറിയിച്ചു. മരണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
2000 മുതല്‍ 2012 വരെ സെനറ്ററായിരുന്ന നിക്കോളസ് അതിന് ശേഷം യൂണിവേഴ്‌സിറ്റി ഓഫ് ഒക്കലഹോമ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.
രണ്ട് മുന്‍ സെനറ്റര്‍മാരുടെ തുടരെ തുടരെയുണ്ടായ മരണം റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളെ ഞെട്ടിച്ചിരിക്കുകയാണ്. രണ്ട് പേരും ജനപ്രീതി നേടിയ നേതാക്കന്മാരായിരുന്നു. തലീത്ത (ഭാര്യ) ,ജെസ്സിക്ക, റേച്ചല്‍ (മക്കള്‍) എന്നിവരടങ്ങുന്നതാണ് നിക്കോളാസിന്റെ കുടുംബം.
Comments