You are Here : Home / USA News

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് കണ്‍വെന്‍ഷന്‍ ജൂണ്‍ 14 നു ഹൂസ്റ്റണില്‍

Text Size  

Story Dated: Monday, June 10, 2019 03:45 hrs UTC

ജീമോന്‍ റാന്നി
 
ഹൂസ്റ്റണ്‍ : ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്(CRF ) ന്റെ ആഭിമുഘ്യത്തില്‍ നടത്തി വരാറുള്ള വാര്‍ഷിക കണ്‍വെന്‍ഷന്‍ ഈ വര്‍ഷം ജൂണ്‍ 14 നു വെള്ളിയാഴ്ച  വൈകുന്നേരം 6 മുതല്‍ 9 വരെ   സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ (10502 Altonbury Ln, Houston, TX 77031) നടത്തപ്പെടുന്നു.
 
പ്രൊഫസര്‍ എം. വൈ. യോഹന്നാന്‍ (റിട്ട പ്രിന്‍സിപ്പല്‍, സെന്റ് പീറ്റേഴ്‌സ് കോളേജ് കോലഞ്ചേരി ) നേതൃത്വം നല്‍കുന്ന ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ് കോലഞ്ചേരി ആസ്ഥാനമായി സഭ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന സുവിശേഷ പ്രസ്ഥാനമാണ്. 
 
രക്ഷകനായ യേശുക്രിസ്തുവിലൂടെ ലഭിക്കുന്ന പാപ ക്ഷമയും ഹൃദയ വിശുദ്ധീകരണവും അനുഭവിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്നതും സഭ വ്യത്യാസമെന്യേ സുവിശേഷവേല ചെയ്യുകയും ചെയ്യുന്ന കൂട്ടായ്മയാണ് CRF. സഭയോ സമുദായമോ മാറുകയല്ല, മറിച്ചു ഹൃദയമാണ് രൂപാന്തരപ്പെടേണ്ടതെന്നും മാനസാന്തരപ്പെട്ടവരുടെ മാനസാന്തരമാണ് ഈ കാലഘട്ടത്തിന്റെ അടിയന്തരആവശ്യവുമെന്നാണ് ഫെല്ലോഷിപ് വിശ്വസിക്കുന്നത്.
 
സി ആര്‍ എഫ് ന്റെ മുഴുവന്‍ സമയ മിഷനറി ദമ്പതിമാരായ വി. എം. എല്‍ദോസ്,ഷൈജ എല്‍ദോസ് എന്നിവരാണ് ഇത്തവണ മുഖ്യവചന സന്ദേശം നല്‍കുവാന്‍ എത്തുന്നത്. 20 വര്‍ഷത്തോളമായി വയനാട്ടില്‍ ദൈവവേല ചെയ്യുന്ന ഈ ദമ്പതികള്‍ യേശു ക്രിസ്തുവിനായി തങ്ങളുടെ ജീവിതം പൂര്‍ണമായി മാറ്റി വെച്ചവരാണ്. 
 
പ്രൊഫ. എം വൈ യോഹന്നാന്‍ നല്‍കുന്ന വീഡിയോ മെസ്സേജും ഉണ്ടായിരിക്കുന്നതാണ്. ജൂണ്‍ 15 ഡാളസ്, ജൂണ്‍ 16 ഓസ്റ്റിന്‍ എന്നിവിടങ്ങളിലും സി ആര്‍ എഫ്  കണ്‍വെന്‍ഷനുകള്‍ ക്രമീകരിച്ചിരിക്കുന്നു. CRF എല്ലാ വര്‍ഷവും നടത്തിവരാറുള്ള ഈ സുവിശേഷ മഹായോഗത്തിലേക്കു എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. 
 
പ്രൊഫ.എം വൈ യോഹന്നാന്‍ ദിവസവും രാവിലെ 10 നും വൈകുന്നേരം 7 നും (Houston Time ) പവര്‍വിഷന്‍ ടി.വി  യില്‍ വചനസന്ദേശം നല്‍കുന്നു. പ്രസ്തുത സന്ദേശം യു ട്യൂബിലും (CRF Gospel Channel ) epw www. crfgospel. org /tv ലും ലഭ്യമാണ്  ഈ സന്ദേശം ഓഡിയോ രൂപത്തില്‍ നിങ്ങളുടെ whatsapp ഇല്‍ ലഭിക്കുവാന്‍ നിങ്ങളുടെ പേരും സ്ഥലവും +91 9142303030 എന്ന നമ്പറിലേക്കു അയച്ചു കൊടുക്കുക. 
 
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക  832 987 2075 (സന്തോഷ് മാത്യു)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.