മാർട്ടിൻ വിലങ്ങോലിൽ
ഹൂസ്റ്റൺ : വ്യത്യസ്തമായ ആലാപനശൈലിയും അവതരണവും കൊണ്ടും മലയാളത്തിന്റെ മനം കവർന്ന പ്രമുഖ സംഗീത ബാന്റായ തൈക്കുടം ബ്രിഡ്ജ് ഹൂസ്റ്റണിൽ നടക്കുന്ന ദേശീയ കൺവൻഷനിൽ വിനോദ പരിപാടികളിൽ മുഖ്യ ആകർഷണമാകും. ആഗസ്ത് ഒന്ന് മുതൽ നാലു (വ്യാഴം -ഞായർ) വരെയാണ് കൺവൻഷൻ. ശനിയാഴ്ച വൈകുന്നേരമാണ് തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാന്റ് വേദിയിൽ അണിനിരക്കുന്നത്. അയ്യായിരത്തിൽ പരം കൺവൻഷനിൽ സമ്മേളിക്കും.
ആത്മീയ ഉണർവേകുന്ന ശുശ്രൂഷകൾക്കും ക്രൈസ്തവ മൂല്യങ്ങളിലൂന്നിയുള്ള പ്രഭാഷണങ്ങൾക്കും പുറമെ വിവിധ സിമ്പോസിയങ്ങളും, ഫോറങ്ങളും, സെമിനാറുകളും കലാ-സാംസ്കാരിക വിനോദങ്ങളും സമന്വയിപ്പിച്ചാണ് കൺവൻഷനിലെ നാല് ദിവസത്തെ പ്രോഗാമുകൾ ക്രമീകരിച്ചിരിക്കുന്നത്.
ഫാനിസിമോൾ പള്ളത്തുമഠം , വിനോദ് ജോസഫ് എന്നിവർ കൾച്ചറൽ പരിപാടികൾക്ക് നേതൃത്വം നൽകുന്നു. ജിബി പാറക്കൽ (ഇൻവെസ്റ്റർ / സിഇഓ പിഎസ്ജി ഗ്രൂപ് ഓഫ് കമ്പനീസ് ) ആണ് സംഗീത പരിപാടിയുടെ മെഗാ സ്പോൺസർ.
Comments