You are Here : Home / USA News

സാമാജികജീവിതത്തില്‍ സ്ത്രീകള്‍ ഒരിടത്തും മാറ്റിനിര്‍ത്തപ്പെടരുത്: ആചാര്യശ്രീ രാജേഷ്

Text Size  

Story Dated: Tuesday, June 11, 2019 02:45 hrs UTC

കണ്ണൂര്‍: സാമാജികജീവിതത്തില്‍ സ്ത്രീകള്‍ ഒരിടത്തും മാറ്റിനിര്‍ത്തപ്പെടരുതെന്ന് വേദപണ്ഡിതനും കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ കുലപതിയുമായ ആചാര്യശ്രീ രാജേഷ് പ്രസ്താവിച്ചു.
കേരളത്തില്‍ ആദ്യമായി ജാതിമതലിംഗവ്യത്യാസമില്ലാതെ വേദങ്ങളും  വൈദികആ ചരണങ്ങളും  പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി  രൂപീകൃതമായ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ കണ്ണൂര്‍ വട്ടപ്പൊയിലില്‍ സ്ഥാപിച്ച വേദഗുരുകുലത്തിന്റെ രണ്ടാം വാര്‍ഷികാഘോഷം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബങ്ങളിലെയും സമൂഹത്തിലെയും പല പ്രശ്‌നങ്ങള്‍ക്കും അടിസ്ഥാനം സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാത്തതാണ്. സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ കാണുന്നതാണ് വേദങ്ങളുടെ കാഴ്ച്ചപ്പാട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
രാവിലെ വിശേഷയജ്ഞത്തോടെ ആരംഭിച്ച ചടങ്ങില്‍ ഗുരുപത്‌നി മീര കെ. രാജേഷിനെ കണ്ണൂരിലെ വേദപഠിതാക്കള്‍ ആദരിച്ചു. ലീന, സ്മിത, സീന, പ്രജിത, പ്രേമ എന്നിവര്‍ നേതൃത്വം നല്‍കി. ശ്രീമതി ആനന്ദവല്ലി ആദരസമര്‍പ്പണ പ്രഭാഷണവും സായിജ വൈദിക ആമുഖ ഭാഷണവും നടത്തി. വിദ്വാന്‍ ഉദയ്ഭട്ടിന്റെ നേതൃത്വത്തില്‍ കാശ്യപ ഗുരുകുലത്തിലെ വേദവിദ്യാര്‍ഥികള്‍ വേദഘോഷം നിര്‍വഹിച്ചു. ഗായത്രി പ്രഭാകരന്‍ കീര്‍ത്തനം ആലപിച്ചു. ചടങ്ങില്‍ ഒ. പ്രദീപന്‍ വൈദിക് സ്വാഗതവും കെ.വി. ജനാര്‍ദ്ദനന്‍ വൈദിക് നമസ്‌കാരവും പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.