ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ 2018- 20 കാലയളവിലേക്കുള്ള ഫൊക്കാന പ്രതിനിധികളെ 2019 മെയ് 31-നു പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്റെ നേതൃത്വത്തില്‍ നടന്ന പൊതുയോഗത്തില്‍ വച്ചു തെരഞ്ഞെടുക്കുകയുണ്ടായി. ഏഴുപേര്‍ മാത്രമാണ് വേണ്ടിയിരുന്നതെങ്കിലും പത്തിലധികം ആളുകളുടെ പേരുകളാണ് നിര്‍ദേശിച്ചത്. സീനിയര്‍ അംഗങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് മറ്റുള്ളവര്‍ പിന്മാറുകയും ലെജി പട്ടരുമഠം, മത്യാസ് പുല്ലാപ്പള്ളി, ലീല ജോസഫ്, അലക്‌സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍, റ്റോമി അംബേനാട്ട്, ജോയിമോന്‍ പുത്തന്‍പുരയ്ക്കല്‍, അഗസ്റ്റിന്‍ കരിങ്കുറ്റി എന്നിവര്‍ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെടുകയുമുണ്ടായി.
2018- 20 ഫൊക്കാന നാഷണല്‍ കമ്മിറ്റി അതിനൂതനമായ പല പദ്ധതികളുമാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുവാന്‍ തെരഞ്ഞെടുക്കപ്പെട്ട എല്ലാവരേയും ഹാര്‍ദ്ദവമായി ക്ഷണിക്കുകയും, അഭിനന്ദിക്കുന്നതായും ചിക്കാഗോയില്‍ നിന്നുള്ള ഫൊക്കാന ജോയിന്റ് ട്രഷറര്‍ പ്രവീണ്‍ തോമസും, ആര്‍.വി.പി ഫ്രാന്‍സീസ് കിഴക്കേക്കുറ്റും അറിയിച്ചു.
അമേരിക്കയിലെ തന്നെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ചിക്കാഗോ മലയാളി അസോസിയേഷന്‍ കാര്യക്ഷമമായ വിവിധ പരിപാടികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനു ചുക്കാന്‍ പിടിക്കുന്ന പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സെക്രട്ടറി ജോഷി വള്ളിക്കളം, ട്രഷറര്‍ ജിതേഷ് ചുങ്കത്ത് എന്നിവരേയും മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളേയും അഭിനന്ദിക്കുന്നതായി ഫൊക്കാന പ്രസിഡന്റ് അറിയിച്ചു.
Comments