ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് പട്നം കൗണ്ടി കോര്‍ട്ട് ജഡ്ജി ജയിംസ് റിറ്റ്‌സ് വാദം കേള്‍ക്കുന്നതിനിടയില്‍ ഹൃദയസ്തംഭനം മൂലം കോടതി മുറിയില്‍ വീണു മരിച്ചു.
ജൂണ്‍ 14 വെള്ളിയാഴ്ചയായിരുന്നു സംഭവം.
ഒരു കേസ്സിന്റെ വാദം പൂര്‍ത്തിയാക്കി, മറ്റൊരു കേസ്സ് വാദം കേള്‍ക്കുന്നതിന് വിളിക്കുന്നതിനിടയിലാണ് പെട്ടെന്ന് ഇരുന്നിരുന്ന ചെയറില്‍ നിന്നും അബോധാവസ്ഥയില്‍ താഴേക്ക് പതിച്ചത്. സീറ്റില്‍ നിന്നും വീഴുന്നതിനു മുമ്പു കോര്‍ട്ട് ഓഫീസറെ വിളിച്ചു തന്നെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതാണ് അവസാനമായി ജഡ്ജിയുടെ ഭാഗത്തു നിന്നുണ്ടായ പ്രതികരണം. ഉടന്‍ കോര്‍ട്ട് ഓഫീസര്‍ സി.പി.ആര്‍. നല്‍കി 911 വിളിച്ചു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.
ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് യൂണിഫെഡ് കോര്‍ട്ട് സിസ്റ്റം വക്താവ് ലൂസിയന്‍ കാല്‍ഫിന്‍ അറിയിച്ചതാണിത്.
മയക്കുമരുന്നിനടിമകളായവര്‍ക്കായി പ്രത്യേകം ആരംഭിച്ച ഈ കോടതിയില്‍ ജഡ്ജിയായിരുന്ന ജയിംസ് നിരവധി ജീവിതങ്ങളെ ശരിയായ പാതയിലൂടെ നയിക്കുന്നതിന് ശ്രമിച്ചിരുന്നതായും, അതില്‍ പൂര്‍ണ്ണമായും വിജയിച്ചിരുന്നതായും ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റര്‍ ടെറന്‍സ് മര്‍ഫി അഭിപ്രായപ്പെട്ടു.
Comments