You are Here : Home / USA News

ഫാമിലി കോണ്‍ഫറന്‍സ് ടാലന്റ് നൈറ്റ്; ഇടവകകള്‍ക്ക് സമയം 7 മിനിറ്റുകള്‍ മാത്രം

Text Size  

Story Dated: Tuesday, June 18, 2019 03:08 hrs UTC

രാജന്‍ വാഴപ്പള്ളില്‍
 
വാഷിംഗ്ടണ്‍ ഡി.സി.: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി/ യൂത്ത് കോണ്‍ഫറന്‍സിന് കൊടി ഉയരുവാന്‍ 28 ദിവസങ്ങള്‍ മാത്രം ശേഷിക്കെ, വിവിധ വിനോദ പരിപാടികള്‍ക്കുള്ള രജിസ്‌ട്രേഷനുകള്‍ ഇടവകകളില്‍ നിന്നും ലഭിച്ചു കൊണ്ടിരിയ്ക്കുന്നതായി കോ-ഓര്‍ഡിനേറ്റേഴ്‌സ് അറിയിച്ചു.
 
ഇടവകകളില്‍ നിന്നുമുള്ള പ്രോഗ്രാമുകള്‍ ക്രമീകരിയ്‌ക്കേണ്ടത് ഈ വര്‍ഷത്തെ ചിന്താവിഷയമായ 'യേശു ക്രിസ്തു  ഇട്ടിരിയ്ക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്ന് ഇടുവാന്‍ ആര്‍ക്കും കഴിയുകയില്ല' കൊരിന്ത്യര്‍ 3:11 എന്ന ബൈബിള്‍ വാക്യത്തെ അടിസ്ഥാനമാക്കി അവതരിപ്പിയ്ക്കുന്നത് ഉചിതമായിരിയ്ക്കുമെന്ന് കോണ്‍ഫറന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഫാ.സണ്ണി ജോസഫ് അറിയിച്ചു.
 
ഓരോ ഇടവകകള്‍ക്കും അനുവദിച്ചിരിയ്ക്കുന്ന സമയം 7 മിനിറ്റാണ്. ഇടവകകള്‍ക്ക് ലഭിച്ചിരിയ്ക്കുന്ന അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിച്ച് ഇടവക വികാരിയുടെ അംഗീകാരത്തോടു കൂടി കോ-ഓര്‍ഡിനേറ്റര്‍ അനു പീറ്ററിന്റെ പേര്‍ക്ക് അയച്ചു കൊടുക്കേണ്ടതാണ്. പൂര്‍ത്തീകരിച്ച രജിസ്‌ട്രേഷന്‍ ഫോമുകള്‍ ലഭിയ്ക്കുന്ന മുന്‍ഗണനാക്രമത്തിലായിരിയ്ക്കും പ്രോഗ്രാമുകള്‍ ക്രമീകരിയ്ക്കുന്നത്.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്:
അനു പീറ്റര്‍-914-275-7990
അനി നൈനാന്‍- 973-980-3140
ഷീല ജോസഫ് - 845-548-4179

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.