ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍: സെന്റ് ജെയിംസ് ക്‌നാനായ പള്ളിയുടെ വലിയ പെരുന്നാള്‍ ആഘോഷങ്ങള്‍ ജൂണ്‍ 15,16 (ശനി,ഞായര്‍) തീയതികളില്‍ സമുചിതമായി കൊണ്ടാടി. ശനിയാഴ്ച വൈകിട്ട് സന്ധ്യാ നമസ്‌കാരവും ദേവാലയ പ്രദക്ഷിണവും നടത്തി. സന്ധ്യാ നമസ്‌കാരത്തോടനുമ്പന്ധിച്ച് റവ. ഫാ. ബിജോ മാത്യു തിരുവചന പ്രഘോഷണം നടത്തി. ഞായറാഴ്ച വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന അര്‍പ്പിക്കപ്പെട്ടു. ക്‌നാനായ സമുദായ മുന്‍ വികാരി ജനറല്‍ വെരി. റവ. ഫാ. പ്രസാദ് കുരുവിള കോര്‍ എപ്പിസ്‌കോപ്പ, റവ. ഫാ. ബിജോ മാത്യു, റവ.ഫാ. ജെക്കു സഖറിയ ചരിവുപറമ്പില്‍ എന്നിവര്‍
വി. കുര്‍ബാനയ്ക്കു കാര്‍മികത്വം വഹിച്ചു.
തുടര്‍ന്നു ആഘോഷമായി പെരുന്നാള്‍ റാസയും വി.യാക്കോബ് ശ്ലീഹായുടെ തക്‌സ എഴുന്നെള്ളിപ്പും നടത്തപ്പെട്ടു. ഇടവകയില്‍ ഈ വര്ഷം ഹൈസ്‌കൂള്‍ ഗ്രാഡുവേഷന്‍ കഴിഞ്ഞവരെ ആദരിച്ചു.' ഫാദേഴ്‌സ് ഡേ' യോടനുമ്പന്ധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇടവകയിലെ എല്ലാ പിതാക്കന്മാര്‍ക്കും സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു.
ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റെടുത്തു നടത്തിയ ഇടവക കമ്മിറ്റിയംഗങ്ങള്‍ക്കും പള്ളി നിര്‍മാണ കമ്മിറ്റിയംഗങ്ങള്‍ക്കും വികാരി ഫാ. ജെക്കു സഖറിയ ചരിവുപറമ്പില്‍ കൃ തജ്ഞത രേഖപെടുത്തി. അടുത്ത വര്‍ഷത്തെ പെരുന്നാള്‍ തെന്നശ്ശേരില്‍ കുടുംബം ഏറ്റെടുത്തു നടത്തുമെന്ന് ഇടവക ഭാരവാഹികള്‍ അറിയിച്ചു.
ഞായറാഴ്ച ഉച്ചക്കു ശേഷം സ്‌നേഹവിരുന്നോടു കൂടി പെരുന്നാള്‍ ആഘോഷങ്ങള്‍ സമാപിച്ചു.
ഇടവക പി.ആര്‍. ഓ തോമസ്‌കുട്ടി വൈക്കത്തുശേരില്‍ അറിയിച്ചതാണിത്.
റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി
Comments