ജോയിച്ചന്‍ പുതുക്കുളം
കൊച്ചി: എസ്.ഐ.ആര്‍.സി ഓഫ് ഐ.സി.എ.ഐയുടെ (SIRC OF ICAI) എറണാകുളം ബ്രാഞ്ച് മുന്‍ ചെയര്‍മാന്‍ കമാന്‍ഡര്‍ ഏബ്രഹാം ജോസഫ് വാഴയില്‍ (88, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഗിരിനഗര്‍, എണറാകുളം) ജൂണ്‍ 17-നു തിങ്കളാഴ്ച നിര്യാതനായി.
പരേതന്‍ വെളിയനാട് വാഴയില്‍ പരേതനായ റ്റി. ഏബ്രഹാമിന്റേയും, ചാച്ചിക്കുട്ടി ഏബ്രഹാമിന്റേയും പുത്രനാണ്. മലങ്കര സുറിയാനി ക്‌നാനായ സമുദായത്തിനു നല്‍കിയ ബഹുമുഖ സേവനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിനു പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ കമാന്‍ഡര്‍ പദവി നല്‍കി ആദരിച്ചിരുന്നു.
പൊതുദര്‍ശനം ജൂണ്‍ 19-നു രാവിലെ 8.30-നു ഭവനത്തിലെ (162 സ്കൂള്‍ റോഡ്, ഗിരിനഗര്‍, കൊച്ചി) ശുശ്രൂഷകള്‍ക്കുശേഷം ഉച്ചയ്ക്ക് 12 മണി വരെ സമീപമുള്ള ഗിരിനഗര്‍ കമ്യൂണിറ്റി ഹാളില്‍ നടക്കും. തുടര്‍ന്നു സംസ്കാരം ഉച്ചകഴിഞ്ഞ് 3 മണിക്ക് വെളിയനാട് സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പള്ളിയില്‍.
ഭാര്യ: സൂസന്‍ ജോസഫ് പുജിരിയില്‍ കുടുംബാംഗം.
മക്കള്‍: നിര്‍മ്മല ഏബ്രഹാം, പമേല പുന്നൂസ്, അജിത് ജോസഫ്, സതീഷ് ജോസഫ്, തോമസ് ജോസഫ്.
മരുമക്കള്‍: റവ.ഫാ. പുന്നൂസ് ഏബ്രഹാം കല്ലംപറമ്പില്‍, പുന്നൂസ് ജേക്കബ് കേളച്ചന്ദ്ര, ലിനി നെല്ലിക്കല്‍, നിഷ കോലത്ത്, വര്‍ഷ താമരപ്പള്ളില്‍ (എല്ലാവരും അമേരിക്കയില്‍).
പരേതന് 11 കൊച്ചുമക്കളും, 3 കൊച്ചുമക്കളുടെ മക്കളും ഉണ്ട്.
സഹോദരങ്ങള്‍: ക്യാപ്റ്റന്‍ ഏബ്രഹാം കുരുവിള, ഓമന ചാക്കോ, ബെറ്റിക്കുട്ടി ഫിലിപ്പ്, ബേബിക്കുട്ടി സഖറിയ (എല്ലാവരും ഇന്ത്യയില്‍), പരേതയായ സാലി ജേക്കബ്, ഏബ്രഹാം ലൂക്കോസ്, വെരി. റവ.ഡോ. ഏബ്രഹാം തോമസ് കോര്‍എപ്പിസ്‌കോപ്പ, റവ. സിസ്റ്റര്‍ മാഗ്ഡലന്‍ ഏബ്രഹാം, ജോയ് ഏബ്രഹാം, എബി ഏബ്രഹാം, സ്റ്റീഫന്‍ ഏബ്രഹാം, സാറാ കുരുവിള, ബിനോ ഫിലിപ്പ് (എല്ലാവരും അമേരിക്കയില്‍).
Comments