സുരേഷ് നായര്‍
കേരളത്തിലുണ്ടായ പ്രളയത്തില്‍ വീട് നഷ്ടപ്പെവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുക എന്ന ഉദ്ദേശത്തോട് തുടങ്ങിയ ഭവനപദ്ധതി യുടെ ഭാഗമായി കേരളത്തില്‍ രണ്ടു വീടുകള്‍ നിര്‍മ്മിച്ചു നല്‍കുകയും പല വീടുകളും പുതുക്കി പണിയുന്നതിനും എന്‍. എസ് .എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഭാഗമായി കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ സമുദായ അംഗങ്ങളുടെ സഹായത്തോടെ ചെയ്യാന്‍ കഴിഞ്ഞു എന്നത് അഭിമാനമായി കാണൂന്നു എന്ന് എന്‍. എസ് .എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് സുനില്‍ നായര്‍ അഭിപ്രായപെട്ട്.
ഒരു സംഘടന ജനകീയമാകണമെങ്കലില്‍ അത് ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളോടു എപ്പോഴും ചേര്‍ന്നു നില്ക്കണം എന്ന ശരിയായ ചിന്തയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കാന്‍ എന്‍. എസ് .എസ് ഓഫ് നോര്‍ത്ത് അമേരിക്കയെ പ്രേരിപ്പിച്ചതെന്ന് ചാരിറ്റി പ്രവത്തങ്ങള്‍ക്കു നേതൃത്യം നല്‍കുന്ന സതീഷ് കുമാര്‍, ശ്യാം പരമേശ്വരന്‍, ദാസ് രാജഗോപാല്‍, സുജിത് കേനോത്, സുനില്‍ പിള്ള, നീല്‍ മഹേഷ് എന്നിവര്‍ അഭിപ്രയയപെട്ടു.
വിയപുരത്തുള്ള ബീനാ നായരുടെ വിടും പ്രളയത്തില്‍ തകര്‍ന്നിരുന്നു. സാമ്പത്തികമായി വളരെ പിന്നോക്കം നിന്നിരുന്ന അവര്‍ ഒരു മകളും അമ്മയും അമ്മുമ്മയുമായി നിത്യ ചെലവിന് പോലും പ്രയാസപ്പെട്ടു ജീവിക്കുന്ന സമയത്താണ് പ്രളയം ഒരു വില്ലന്റെ രൂപത്തില്‍ എത്തി വീട് പൂര്‍ണ്ണമായും നശിച്ചിരുന്നു. എന്‍. എസ് .എസ് ഓഫ് നോര്‍ത്ത് അമേരിക്കക്ക് ഈ വീടും പുതുക്കി പണിത് നല്‍കുവാന്‍ കഴിഞ്ഞു.
തിശൂര്‍ ഡിസ്ട്രിക്ടിലുള്ള അജിത കുമാരിയുടെ ഭര്‍ത്താവു ഒന്നര വര്‍ഷം മുന്‍പ് മരണപെട്ടു സാമ്പത്തികമായി വളരെ പിന്നോക്കം നിന്നിരുന്ന കുടുംബത്തില്‍ 12 ക്ലാസ് വിദ്ധാര്‍ത്ഥി ആയ മകനും 85 വയസുള്ള മതവും താമസിച്ചിരുന്ന വീടിന്റെ ബാത്ത് റൂമും സെപ്റ്റിക് ടാങ്കും പ്രളയത്തില്‍ പൂര്‍ണ്ണമായി നശിച്ചു പോയിരുന്നു. എന്‍. എസ് .എസ് ഓഫ് നോര്‍ത്ത് അമേരിക്കക്ക് അത് പുതുക്കി പണിഞ്ഞ് നല്‍കുവാന്‍ കഴിഞ്ഞു.
എന്‍.ബി. എ യുമായി സഹകരിച്ചു തലവടിയില്‍ രാജഗോപാലന്‍ നായര്‍ക്ക് വീട് പണിത് നല്‍കാന്‍ സാധിച്ചു.
മങ്കൊമ്പ് ശ്രീമാന്‍ രാധാകൃഷ്ണ പിള്ളക്കും വീട് വെച്ചു നല്‍കി, മാവേലിക്കരയില്‍ മറ്റൊരു വീടിന്റെ പ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുന്നതായി സെക്രട്ടറി സുരേഷ് നായര്‍, ട്രഷര്‍ ഹരിലാല്‍, വൈസ് പ്രസിഡന്റ് സിനു നായര്‍, ജോയിന്റ് സെക്രട്ടറി മോഹന്‍ കുന്നംകാലത്തു, ജോയിന്റ് ട്രഷര്‍ സുരേഷ് നായര്‍ എന്നിവര്‍ അറിയിച്ചു.
മനുഷ്യന് സഹജീവിയോട് കാരുണ്യം വേണം.അവന്റെ ജീവല്‍ പ്രശ്‌നങ്ങളെ കുറിച്ച് അറിവുണ്ടാകണം, അവന്റെ കുറവുകളെ നികത്തുവാന്‍ നമുക്ക് സാധിക്കണം.അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഭവനരഹിതര്‍ക്കു കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുവാനും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ കേരളത്തിന്റെ സാമൂഹിക പ്രക്രിയകളില്‍ മാന്യമായി ഭാഗഭാക്കാകുന്നതിനുള്ള സംവിധാനവും ഒരുക്കുക എന്ന ഉദ്ദേശത്തോടെയാണ്എന്‍. എസ് .എസ് ഓഫ് നോര്‍ത്ത് അമേരിക്ക ഈ പദ്ധതിക്ക് അതിന്റെ ചരിത്ര വഴികളില്‍ മാറ്റത്തിന് നാന്ദി കുറിച്ചുകൊണ്ട് തുടക്കമിട്ടത്. പുതിയ കമ്മിറ്റി നേതൃത്വം ഏറ്റെടുക്കുബോള്‍ തന്നെ ചാരിറ്റിക്ക് മുന്‍ഗണന നല്‍കണമെന്ന് കമ്മിറ്റി മെംബേര്‍സ് ആയ രേവതി നായര്‍, അപ്പുകുട്ടന്‍ പിള്ളൈ, ജയപ്രകാശ് നായര്‍, പ്രദീപ് പിള്ളൈ, ബീനാ കാലത്ത് നായര്‍, മനോജ് പിള്ള, വിമല്‍ നായര്‍, കിരണ്‍ പിള്ളൈ, സന്തോഷ് നായര്‍, പ്രസാദ് പിള്ളൈ, ഡോ. ശ്രീകുമാര്‍ നായര്‍, ഉണ്ണികൃഷ്ണന്‍ നായര്‍, ജയന്‍ മുളങ്ങാട്, അരവിന്ദ് പിള്ള, സുരേഷ് അച്യുത് നായര്‍, നാരായണ്‍ നായര്‍, ജയകുമാര്‍ പിള്ളൈ എന്നിവര്‍ ആവിശ്യപെട്ടിരുന്നു.
ഈ പദ്ധതിക്ക് എസ് .എസ് ഓഫ് നോര്‍ത്ത് അമേരിക്ക തുടക്കമിടുമ്പോള്‍ അത് സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവര്‍ക്കു എത്തണം. സമൂഹത്തിലെ വിധവകള്‍, അഗതികള്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനും സൂക്ഷ്മപരിശോധന നടത്താനുമുള്ള മുന്‍ഗണനാക്രമം ശാസ്ത്രീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നടത്താനും എസ് .എസ് ഓഫ് നോര്‍ത്ത് അമേരിക്ക കഴിയുന്നുണ്ട്.
എന്‍. എസ് .എസ് ഓഫ് നോര്‍ത്ത് അമേരിക്ക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വലിയ അംഗീകാരമാണ് കേരളിയ സമൂഹത്തില്‍ നിന്നും ലഭിക്കുന്നത് പ്രക്ത്യക്ഷമായും പരോക്ഷമായും കേരളീയ സമൂഹത്തില്‍ എന്‍. എസ് .എസ് ഓഫ് നോര്‍ത്ത് അമേരിക്ക നടത്തിയ ഇടപെടലുകള്‍ വളരെ വലുതാണ്. കേരള സമൂഹത്തില്‍ നിന്നും ലഭിക്കുന്ന അംഗീകാരം കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തങ്ങള്‍ ചെയ്യാന്‍ എന്‍. എസ് .എസ് ഓഫ് നോര്‍ത്ത് അമേരിക്കയെ ബാധ്യസ്ഥാനാക്കുന്നു .ഇനിയും കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നകുവാന്‍ കഴിയുമെന്ന് പ്രസിഡന്റ് സുനില്‍ നായര്‍ അറിയിച്ചു.
Comments