You are Here : Home / USA News

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ വി: തോമ്മാശ്ലീഹായുടെ തിരുനാള്‍ ജൂലൈ 5,6,7 തീയതികളില്‍

Text Size  

Story Dated: Monday, June 24, 2019 02:00 hrs UTC

ജോസ് മാളേയ്ക്കല്‍
85
Shares
 Share  Tweet
 
ഫിലാഡല്‍ഫിയ: ഭാരത അപ്പസ്‌തോലëം ഇടവക മദ്ധ്യസ്ഥനുമായ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്‌റാന (ഓര്‍മ്മ) തിരുനാളിന്  സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ജൂണ്‍ 28 വെള്ളിയാഴ്ച്ച വൈകുന്നേരം ആറരക്ക് കൊടിയേറുന്നു. ചിക്കാഗോ സീറോമലബാര്‍ കത്തീഡ്രല്‍ പള്ളി അസിസ്റ്റന്റ് വികാരി റവ. ഫാ. കെവിന്‍ മുണ്ടക്കല്‍, ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ എന്നിവര്‍ സംയുക്തമായി തിരുനാള്‍കൊടി ഉയര്‍ത്തി പത്തുദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കമിടും. ദിവ്യബലി, രൂപം വെഞ്ചരിപ്പ്, ലദീഞ്ഞ് എന്നിവയാവും വെള്ളിയാഴ്ച്ചയിലെ മറ്റു തിരുക്കര്‍മ്മങ്ങള്‍. 
 
ജുലൈ 5 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് നൊവേന, ലദീഞ്ഞ്,  ആഘോഷമായ ദിവ്യബലി, തിêനാള്‍ സന്ദേശം. നോര്‍ത്തേണ്‍ വെര്‍ജീനിയാ സെ. ജൂഡ് സീറോമലബാര്‍പള്ളി വികാരി റവ. ഫാ. ജസ്റ്റിന്‍ പുതുശേരി മുഖ്യകാര്‍മ്മികന്‍.
 
ജുലൈ 6 ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് റവ. ഫാ. റോയി മൂലേച്ചാലില്‍ (ഗ്രേറ്റര്‍ വാഷിംഗ്ടണിലെ നിത്യസഹായ മാതാവിന്റെ നാമത്തിലുള്ള സീറോമലബാര്‍ മിഷന്‍ ഡയറക്ടര്‍) മുഖ്യകാര്‍മ്മികനായി ആഘോഷമായ ദിവ്യബലി. ലദീഞ്ഞിനുശേഷം പെരുനാള്‍ കൊടികളുടെയും, മുത്തുക്കുടകളുടേയും, ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ തോമാശ്ലീഹായുടെയും, മറ്റു വിശുദ്ധരുടെയും  തിരുസ്വരൂപങ്ങള്‍ സംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, സ്‌നേഹവിരുന്ന്. 
പ്രധാന തിêനാള്‍ ദിവസമായ ജുലൈ 7 ഞായറാഴ്ച്ച 10 മണിക്ക് സൗത്ത് ജേഴ്‌സി സെ. ജൂഡ് സീറോമലബാര്‍പള്ളി വികാരി റവ. ഫാ. സ്റ്റീഫന്‍ കണിപ്പള്ളില്‍ മുഖ്യകാര്‍മ്മികനായി ആഘോഷമായ തിരുനാള്‍ കുര്‍ബാന. ലദീഞ്ഞിനുശേഷം കൊടികളുടെയും, മുത്തുക്കുടകളുടേയും, ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ വിശുദ്ധêടെ തിരുസ്വരൂപങ്ങള്‍ സംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, പ്രസുദേന്തി വാഴ്ച്ച, സ്‌നേഹവിêന്ന്. അന്നേദിവസം യുവജനങ്ങള്‍ ഒരുçന്ന കാര്‍ണിവല്‍ തിരുനാളിനു മാറ്റുകൂട്ടും. 
 
മരിച്ചവരുടെ ഓര്‍മ്മദിനമായ ജുലൈ 8 തിങ്കളാഴ്ച്ച വൈകുന്നേരം 6:30 നു ദിവ്യബലി, ഒപ്പീസ്. തിêക്കര്‍മ്മങ്ങള്‍ക്കുശേഷം ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ കൊടിയിറക്കുന്നതോടെ പത്തുദിവസത്തെ തിരുനാളാഘോഷങ്ങള്‍ക്ക് തിരശീലവീഴും. 
 
ജൂണ്‍ 28 മുതല്‍ ജുലൈ 6 വരെ എല്ലാദിവസങ്ങളിലും വൈകുന്നേരം 7 മണിക്ക് ഇടവകയിലെ 12 കുടുംബയൂണിറ്റുകളുടെ നേതൃത്വത്തില്‍ നൊവേനയും മധ്യസ്ഥപ്രാര്‍ത്ഥനയും നടക്കും.
 
ഈ വര്‍ഷത്തെ തിêനാളിന് പലതുകൊണ്ടും പുതുമകള്‍ ഏറെയാണ്. യൂവജനങ്ങളാണ് ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍. ജുലൈ 5 വെള്ളിയാഴ്ച്ച വൈകുന്നേരം 6:30 മണിക്ക് നോര്‍ത്ത് കരോലിനാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Rise Against Hunger  എന്ന അന്തര്‍ദേശീയ ജീവകാരുണ്യസംഘടനയുമായി സഹകരിച്ച് സീറോമലബാര്‍ പള്ളിയുടെ പ്രധാന ഹാളില്‍ വച്ച് ഇടവക ജനങ്ങളുടെ സഹകരണത്തോടെ 15,000 ഭക്ഷണപ്പൊതികള്‍ തയാറാക്കി നല്‍കുക എന്ന കാêണ്യപ്രവര്‍ത്തികൂടി യുവജനങ്ങള്‍ തിരുനാള്‍ ദൗത്യമായി നടത്തുന്നു. 
 
ജുലൈ 6 ശനിയാഴ്ച്ച വൈæന്നേരം 6 മണിമുതല്‍ മഴവില്‍ മഹോത്സവം. ഗാനമേള, ഡാന്‍സ്, സ്കിറ്റ് എന്നിവ സംയോജിപ്പിച്ചുള്ള സംഗീത സായാഹ്നം ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പിലിനോടൊപ്പം ഫാ. റെന്നി കട്ടേല്‍, ഫാ. സനില്‍ മയില്‍കുന്നേല്‍, ഫാ. സജി മുക്കൂട്ട്, ഫാ. ജോസ് അയിനിക്കല്‍, ഫാ. ജോണ്‍ ബാപ്റ്റിസ്റ്റ്, ഫാ. അഗസ്റ്റിന്‍ പാറ്റാനിയില്‍, ഫാ. അഗസ്റ്റിന്‍ കല്ലറക്കല്‍, ഫാ. ഡിജോ കോയിക്കര എന്നിവêം തിêനാളിന് സഹായികളാവും.
 
ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, കൈക്കാരന്മാരായ സജി സെബാസ്റ്റ്യന്‍, ബിë പോള്‍, പോളച്ചന്‍ വറീദ്, ജോര്‍ജ് വി. ജോര്‍ജ്, സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവêടെ നേതൃത്വത്തില്‍ തിêനാള്‍ പ്രസുദേന്തിമാര്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനകള്‍, മതബോധനസ്കൂള്‍ എന്നിവര്‍ പെരുനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.