ന്യൂജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്‍വെന്‍ഷന്റെ യൂത്ത് ചെയര്‍ ആയി ദിവ്യ നായരെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.
തിരുവനന്തപുരം സ്വദേശിനിയായ ദിവ്യ നായര്‍ ഫിലാഡല്‍ഫിയയില്‍ പി എച്ച് ഡി ചെയ്യുന്നതിനോടൊപ്പം ലിങ്കന്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസ്സര്‍ ആണ്. പെയിന്റിംഗ്, പാട്ട്, എഴുത്ത് എന്നിവയില്‍ താല്‍പര്യമുള്ള ദിവ്യ, ആഫ്രിക്കന്‍ അമേരിക്കന്‍ െ്രെകസ്തവതയില്‍ ഭഗവദ്ഗീതയുടെയും അന്‍പതുകളിലെ അമേരിക്കന്‍ സാമൂഹ്യതുല്യതസമരത്തില്‍ ഗാന്ധിയന്‍ മൂല്യങ്ങളുടെയും സ്വാധീനത്തെക്കുറിച്ച് ഗവേഷണം നടത്തിവരികയാണ്. സംസ്കൃതസാഹിത്യത്തില്‍ 1982ലെ സാഹിത്യ അക്കാദമി പുരസ്കാരജേതാവായ ഡോക്ടര്‍ പി കെ നാരായണപിള്ള, വിശുദ്ധ ഖുറാന് മലയാളപദ്യപരിഭാഷ എഴുതിയ കെ ജി രാഘവന്‍ എന്നിവരുടെ കൊച്ചുമകളാണ് ദിവ്യ നായര്‍.
കണ്‍വെന്‍ഷന്റെ യൂത്ത് യൂത്ത് വിശിഷ്ടാതിഥിയായി ശങ്കര്‍ രാജുപെട്ടിനെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.
പിറ്റ്‌സ്ബര്‍ഗില്‍ ജനിച്ച ശങ്കര്‍ സാമ്പത്തിക ശാസ്ത്രത്തിലുള്ള ബിരുദപഠനസമയത്താണ് വേദത്തെ ആഴത്തിലും ലളിതമായും മനസ്സിലാക്കി കൊടുക്കലാണ് തന്റെ ജീവിതലക്ഷ്യമായി കരുതി വേദാന്തപഠനത്തിലേക്ക് തിരിഞ്ഞത്. സ്വച്ഛന്ദമായ ആനന്ദം എല്ലാവര്‍ക്കും ലഭിക്കാന്‍ വേണ്ടതെല്ലാം വേദങ്ങളിലുണ്ട്. അത് മനസ്സിലാക്കി മുന്‍ഗണനകള്‍ പൂര്‍ണമായി പുനക്രമീകരിച്ചാല്‍ മതിയെന്നതാണ് ശങ്കറിന്റെ കാഴ്ചപ്പാട് . അത്തരമൊരു അവസ്ഥ സാധ്യമാണെങ്കില്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ എന്തിനു തേടുന്നു എന്നു തോന്നിയ ശങ്കര്‍ പരമസത്യത്തെ തിരിച്ചറിയാന്‍ ഗുരുമുഖത്തു നിന്നും വേദം പഠിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ട്രിനിഡാഡ് & ടൊബാഗൊ ആശ്രമത്തില്‍ സ്വാമി പ്രകാശാനന്ദ യുടെ കീഴില്‍ ഹൈന്ദവ ശാസ്ത്ര പഠനം പൂര്‍ത്തിയാക്കി. വേദതത്വങ്ങളും ജീവിത മാര്‍ഗ്ഗങ്ങളും ഭാവിതലമുറയിലേക്ക് പകര്‍ന്നു നല്‍കുന്നതില്‍ ആനന്ദം കണ്ടെത്തി പ്രവര്‍ത്തിക്കുകയാണ് ശങ്കര്‍.
2019 ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യുജഴ്‌സിയിലെ ചെറിഹില്‍ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് കണ്‍വന്‍ഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.namaha.org/convention.html
Comments