You are Here : Home / USA News

മലയാളി കൂട്ടായ്മ വളര്‍ത്തിയെടുക്കാന്‍ യോങ്കേഴ്‌സില്‍ വമ്പിച്ച കലോത്സവം

Text Size  

Story Dated: Wednesday, June 26, 2019 12:59 hrs UTC

തോമസ് കൂവള്ളൂര്‍
 
 
ന്യൂയോര്‍ക്ക്: മലയാള സംസ്കാരവും, കലകളും അമേരിക്കന്‍ മണ്ണില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ യോങ്കേഴ്‌സിലെ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ദോസ്തി എന്റര്‍ടൈന്‍മെന്റിന്റെ സഹകരണത്തോടെ വമ്പിച്ച ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായി ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്‌സിന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് അജിത് നായര്‍, സെക്രട്ടറി സേവ്യര്‍ മാത്യു, ട്രഷറര്‍ ജോര്‍ജ്കുട്ടി ഉമ്മന്‍ എന്നിവര്‍ അറിയിച്ചു. 
 
യോങ്കേഴ്‌സിലെ 1500 സെന്‍ട്രല്‍ പാര്‍ക്ക് അവന്യൂവിലുള്ള യോങ്കേഴ്‌സ് പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തില്‍ വച്ചു ജൂണ്‍ 29-നു ശനിയാഴ്ച രാവിലെ 11 മണി മുതല്‍ ആരംഭിക്കുന്ന പ്രസ്തുത കലോത്സവത്തില്‍ ന്യൂയോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസ്, സെനറ്റര്‍ ഷെല്ലി മേയര്‍, യോങ്കേഴ്‌സ് മേയര്‍ മൈക്ക് സ്പാനോ, റോക്ക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍ തുടങ്ങിയവര്‍ സംബന്ധിക്കുന്നതാണ്. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, ട്രൈസ്റ്റേറ്റ് ഏരിയയിലുള്ള നിരവധി കലാ-സാംസ്കാരിക - സാമൂഹ്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ പങ്കെടുക്കുന്നതാണ്. 
 
ഈ അടുത്ത കാലത്ത് കേരളത്തിലും തമിഴ്‌നാട്ടിലുമുണ്ടായ ജലപ്രളയത്തേയും, കാലാവസ്ഥാ വ്യതിയാനങ്ങളേയും ആസ്പദമാക്കി ദോസ്തി എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിച്ച 'ടൊറന്റ്' എന്ന ജനപ്രീതി നേടിയ ചിത്രം അന്നേദിവസം പ്രദര്‍ശിപ്പിക്കുന്നതാണ്. അമേരിക്കന്‍ മലയാളികള്‍ തന്നെ രൂപകല്പന ചെയ്ത് നിര്‍മ്മിച്ച മൂവിയാണ് ടൊറന്റ്. 
 
ചിത്രപ്രദര്‍ശനത്തിനു പുറമെ സമൂഹത്തില്‍ അറിയപ്പെടുന്ന നിഷാ അരുണ്‍, സിജി ആനന്ദ്, ഡോ. സുവര്‍ണ്ണാ നായര്‍ എന്നിവരുടെ ഗാനമേളയും, അഭിനയ ഡാന്‍സ് അക്കാഡമിയുടെ ഗായത്രി നായര്‍, നിത്യാ നന്ദകുമാര്‍ എന്നിവരുടെ നൃത്യനൃത്തങ്ങളും സാധക സ്കൂള്‍ ഓഫ് മ്യൂസികിന്റെ ഗാനങ്ങളും, റോക്ക്‌ലാന്റ് സ്കൂള്‍ ഓഫ് വയലിന്റെ വയലിനും ഉണ്ടായിരിക്കുന്നതാണ്. 
 
ന്യൂയോര്‍ക്കിലും സമീപ പ്രദേശങ്ങളിലുമുള്ള കലാസഹൃദയരായ എല്ലാ മലയാളികളും ഈ സുവാര്‍ണ്ണാവസരം പാഴാക്കാതെ ഈ കലോത്സവത്തില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.