പി പി ചെറിയാന്‍
സാന്‍ഫ്രാന്‍സിസ്‌ക്കൊ: സാന്‍ഫ്രാന്‍സിസ്‌ക്കൊ ബെവ്യു ഡിസ്ട്രിക്റ്റില്‍ ജൂണ്‍ 23നുണ്ടായി വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സയ്യദ് വാസിം അലി (26) ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്കേല്‍ക്കുകയും ചെയ്തു.
ഹൈദരബാദില്‍ നിന്നുള്ള ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥിയായി അലി ഒഴിവുസമയങ്ങളില്‍ ലിഫ്റ്റ് ഡ്രൈവറായി ജോലി ചെയ്തിരുന്നു.
സംഭവ ദിവസം ഒരു യാത്രക്കാരനേയും കയറ്റി അലി ഓടിച്ചിരുന്ന ടൊയോട്ടാക്കാരില്‍ റെഡ് ലൈറ്റില്‍ നിര്‍ത്താതെ ഓടിച്ചുവന്ന മേഴ്‌സിഡസ് വാഹനം വന്നിടിക്കുകയായിരുന്നു. സാന്‍ഫ്രാന്‍സിസ്‌ക്കൊ തേഡ് സ്ട്രീറ്റ് പോള അവന്യു ഇന്റര്‍ സെക്ഷനിലായിരുന്നു അപകടം.
മേഴ്‌സിഡസില്‍ യാത്ര ചെയ്തിരുന്ന രണ്ട് പേര്‍ക്ക് നിസ്സാര പരിക്കേറ്റുവെങ്കിലും, പരിക്കേല്‍ക്കാതിരുന്ന ഡ്രൈവര്‍ വാഹനത്തില്‍ നിന്നും ഓടി രക്ഷപ്പെട്ടു.
അലി സംഭവസ്ഥലത്തുവെച്ചും,ടെയോട്ടയിലെ യാത്രക്കാരന്‍ പിന്നീട് ആശുപത്രിയിലും മരിച്ചു. ലിഫ്റ്റ് കമ്പനിയും അലിയുടെ മരണം സ്ഥിരീകരിച്ചു.
ഫ്രിമോണില്‍ താമസിച്ചിരുന്ന അലി കാലിഫോര്‍ണിയായില്‍ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. ഹൈദരബാദിലുള്ള കുടുംബത്തിന്‍രെ അത്താണിയായിരുന്ന അലിയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോയി സംസ്‌ക്തരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു.
അലിയുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിന് ഗോ ഫണ്ടിലൂടെ 2 ദിവസത്തിനകം 61030 ഡോളര്‍ സംഭാവന ലഭിച്ചു. 60000 ലക്ഷ്യമിട്ട ഫണ്ട് ലക്ഷ്യം കവിഞ്ഞതിനാല്‍ തുടര്‍ന്ന് പണം സ്വീകരിക്കുന്നതല്ലാ എന്നും അറിയിച്ചിട്ടുണ്ട്.
Comments