റോയി ചേലമലയില്‍
ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ഈവര്‍ഷത്തെ സമ്മര്‍ പിക്‌നിക്ക് ജൂലൈ മാസം ആറാം തീയതി ശനിയാഴ്ച നടത്തുന്നു. മോര്‍ട്ടന്‍ഗ്രോവ്, സ്‌കോക്കി എന്നീ സ്ഥലങ്ങളുടെ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ഹാംസ് വുഡ് എന്ന പാര്‍ക്കിലാണ് (Groove 4, Horms woods, Morton Groove- Intersection of gold Rd and Horms Road) പിക്‌നിക്ക് സംഘടിപ്പിച്ചിരിക്കുന്നത്.
ഉച്ചകഴിഞ്ഞ് 2 മണിക്ക് ആരംഭിക്കുന്ന ഈ പിക്‌നിക്കില്‍ വ്യത്യസ്തങ്ങളായ നിരവധി പരിപാടികള്‍ ആസുത്രണം ചെയ്തിരിക്കുന്നു. വിവിധ പ്രായത്തിലുള്ളവര്‍ക്കായി ത്രീ പോയിന്റ് ബാസ്കറ്റ് ബോള്‍ ഷൂട്ടൗട്ട് മത്സരം ഈവര്‍ഷത്തെ പ്രത്യേകതയാണ്. ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനം 150 ഡോളറും, മിഡില്‍ സ്കൂള്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനം 75 ഡോളറുമാണ്. ടിജോ കൈതക്കത്തൊട്ടിയുടെ നേതൃത്വത്തിലുള്ള ഡി.ജെ, കുട്ടികള്‍ക്കുള്ള ബട്ടണ്‍സ് ഹൗസ്, മാക്‌സ് വെല്‍ സ്ട്രീറ്റ് എന്നു പേരിട്ടിരിക്കുന്ന കൈരളി ഫുഡ്‌സ് ഒരുക്കുന്ന രുചികരമായ ബാര്‍ബിക്യൂ തുടങ്ങിയവ ഈവര്‍ഷത്തെ പ്രത്യേകതയായിരിക്കും. കെ.സി.എഫ് ഭരണസമിതിയുടെ വാഗ്ദാനം അനുസരിച്ച് പിക്‌നിക്കിലെ ഭക്ഷണം സൗജന്യമായിരിക്കുമെന്ന് പ്രസിഡന്റ് ഷിജു ചെറിയത്തില്‍ അറിയിക്കുന്നു.
കെ.സി.എസ് ഔട്ട്‌ഡോര്‍ കമ്മിറ്റി ചെയര്‍മാന്‍ ജോയി തോണക്കര കളപ്പുരയില്‍, വൈസ് ചെയര്‍മാന്‍ ജോസഫ് പുതുശേരി, അംഗങ്ങളായ അജോമോന്‍ പൂത്തുറയില്‍, റൊണാള്‍ഡ് പൂക്കുന്നേല്‍, മോനച്ചന്‍ പുല്ലാഴിയില്‍, മനീവ് ചിറ്റലക്കാട്ട്, ലെജിസ്ലേറ്റീവ് ബോര്‍ഡ് ചെയര്‍മാന്‍ മാറ്റ് വിളങ്ങാട്ടുശേരി, വൈസ് ചെയര്‍മാന്‍ മാത്യു ഇടുക്കുതറയില്‍ എന്നിവരോടൊപ്പം കെ.സി.എഫ് ഭാരവാഹികളായ ഷിജു ചെറിയത്തില്‍, ജെയിംസ് തിരുനെല്ലിപ്പറമ്പില്‍, റോയി ചേലമലയില്‍, ടോമി എടത്തില്‍, ജറിന്‍ പൂതക്കരി എന്നിവരും യുവജനവേദി പ്രസിഡന്റ് ആല്‍ബിന്‍ പുലിക്കുന്നേല്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് ആല്‍വിന്‍ പിണര്‍കയില്‍എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
റെയി ചേലമലയില്‍ (കെ.സി.എസ് സെക്രട്ടറി) അറിയിച്ചതാണിത്.
Comments