You are Here : Home / USA News

റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോളിന് ഡമോക്രാറ്റിക് പ്രൈമറിയില്‍ വിജയം

Text Size  

Story Dated: Thursday, June 27, 2019 02:44 hrs UTC

ജോയിച്ചന്‍ പുതുക്കുളം
 
ന്യൂയോര്‍ക്ക്: റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്ററായി മൂന്നാം തവണയും മല്‍സരിക്കുന്ന ഡോ. ആനി പോള്‍ ഡെമോക്രാറ്റിക് പ്രൈമറിയില്‍ വിജയിച്ചു.
 
ഡമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള ഡിസ്ട്രിക്ട് 14ല്‍ ആനി പോള്‍ നവംബറില്‍ വീണ്ടും വിജയം ആവര്‍ത്തിക്കുമെന്നു കരുതുന്നു.
 
കഴിഞ്ഞ തവണ എതിരില്ലാതെ ജയിച്ചുവെങ്കിലും ഇത്തവണ മലയാളിയായ അജിന്‍ ആന്റണിയും അന്റോണിന്‍ അമിസിയാലും ശക്തമായ മല്‍സരവുമായി രംഗത്തുണ്ടായിരുന്നു.
 
ഡോ. ആനി പോളിന് 70.49 ശതമാനം വോട്ട് നേടിയപ്പോള്‍ അജിന്‍ ആന്റണിക്കു 17.73 ശതമാനവും അമിസിയാലിനു 9.87 ശതമാനവും വോട്ട് മാത്രമാണ് കിട്ടിയത്.
 
അജിന്‍ ആന്റണി ഡമോക്രാറ്റിക്ക് പ്രൈമറിയില്‍ തോറ്റുവെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കൂടി പിന്തുണ ഉള്ളതിനാല്‍ നവംബറിലും എതിരാളി ആയിരിക്കും.
 
ന്യൂയോര്‍ക്ക് സ്‌റ്റേറ്റിലെ ആദ്യത്തെ ഇന്ത്യന്‍ വനിതാ ലെജിസ്ലേറ്ററായ ഡോ. ആനി പോള്‍ മൂന്നാം പ്രാവശ്യവും റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്‌ളേച്ചറിലെ മജോറിറ്റി ലീഡറായി തുടരുന്നു. ഡോ. ആനി പോളിന്റെ സേവന സന്നദ്ധതയും, ഉത്തമമായ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാണ് ഡമോക്രാറ്റിക് കോക്കസ് മൂന്നാം പ്രാവശ്യവും ഈ സ്ഥാനത്തേക്കു തെരഞ്ഞെടുത്തത്.
 
റോക്ക് ലാന്‍ഡ് കൗണ്ടിലെജിസ്ലേറ്ററെന്ന നിലയില്‍ ഡോ. ആനി പോളിന്റെ കഴിഞ്ഞ എട്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ മുഖ്യധാരയിലും ഇന്ത്യന്‍ സമൂഹത്തിലും ഏറെ അഭിനന്ദനം നേടിയിരുന്നു. ഓഗസ്റ്റ് മാസംഇന്ത്യന്‍ ഹെറിറ്റേജ് മാസമായി ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് പ്രഖ്യാപിച്ചതിന്റെ പിന്നില്‍ ആനി പോളാണ് മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചത്.
 
സ്‌റ്റേറ്റ് അസംബ്ലിയും സെനറ്റും ഇന്ത്യന്‍ ഹെറിറ്റേജ് മാസം പ്രഖ്യാപിച്ചുള്ള പ്രമേയം പാസാക്കുകയും ഗവര്‍ണര്‍ അത് ഒപ്പിട്ടു പ്രാബല്യത്തില്‍ വരുത്തുകയും ചെയ്യുന്നത് ഇന്ത്യന്‍ സമൂഹത്തിനുള്ള അംഗീകാരവുമായി.
 
മൈനോറിറ്റി ആന്‍ഡ് വിമണ്‍ ഓണ്‍ഡ് ബിസിനസ് എന്റര്‍െ്രെപസസ് (MWBE) എന്ന സ്‌പെഷല്‍ കമ്മിറ്റി രൂപീകരിച്ചത് ആനി പോളിന്റെ നിര്‍ദേശ പ്രകാരമാണ്.
 
ഇ സിഗരറ്റ് മറ്റു സിഗരറ്റുകളെപ്പോലെ ഹാനികരമാണെന്നും, സിഗരറ്റിന്റെ നിയമങ്ങളോടൊപ്പം ഇസിഗരറ്റിനേയും ഉള്‍ക്കൊള്ളിക്കണമെന്നുള്ള റോക്ക് ലാന്‍ഡ് കൗണ്ടിയിലെ ലോക്കല്‍ നിയമം കൊണ്ടുവന്നതിന്റെ പിന്നിലും ആനി പോളാണ് പ്രവര്‍ത്തിച്ചത്.
 
പുക വലിക്കുന്നവരുടെ മിനിമം പ്രായം 18ല്‍ നിന്ന് 21ലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞതോടൊപ്പം തന്നെ ന്യൂ യോര്‍ക്ക് സംസ്ഥാനം അത് നിയമമായി പ്രഖ്യാപിക്കുകയും ചെയ്തു.
 
മൈനോറിറ്റി ആന്‍ഡ് വിമണ്‍ ഓണ്‍ഡ് ബിസിനസ് എന്റര്‍പ്രൈസസ് (MWBE) കമ്മിറ്റി ചെയര്‍, മള്‍ട്ടി സര്‍വീസ് കമ്മിറ്റി വൈസ് ചെയര്‍, പബ്ലിക് സേഫ്റ്റി കമ്മിറ്റി മെമ്പര്‍, പ്ലാനിംഗ് ആന്‍ഡ് പബ്ലിക് വര്‍ക്ക്‌സ് കമ്മിറ്റി മെമ്പര്‍, സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് കമ്മിറ്റി കമ്മീഷണര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു.
 
നഴ്‌സ് പ്രാക്റ്റീഷണര്‍ സംഘടനയുടെ സാരഥികളിലൊരാള്‍ കൂടിയായ ഡോ. ആനി പോള്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയില്‍ നിന്നു മികച്ച നഴ്‌സിനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്.
 
For More Info, Visit:  WWW.RocklandGov.com
 
സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്. 
 
 
 
Best Regards
 
 
 
Joychen Puthukulam
 
www.joychenputhukulam.com
 
Freelance Journalist
 
9160 West Oaks Ave
 
Des Plaines, IL 60016
 
Res-(847)-390-7836
 
Cell-(847)-345-0233
 
Fax-(847)390-7877

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.