നോര്‍ത്ത് അമേരിക്കയിലെ കലാ ആസ്വാദകരായ ഒരുകൂട്ടം കലാകാരന്മാരുടെ കുട്ടയിമ ആയ ദോസ്തി എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ കേരളം കണ്ട ഏറ്റവും ഭീകരമായ പ്രളയത്തെ ആസ്!പദം ആക്കിയുള്ള ഒരു ഷോര്‍ട്ട് വീഡിയോ സോങ് ഈ വരുന്ന ജൂണ്‍ 29 ശനിയാഴ്ച്ച രാവിലെ 10 :30 മുതല്‍ 3 മണി യോങ്കേഴ്‌സിലെ 1500 സെന്‍ട്രല്‍ പാര്‍ക്ക് അവന്യൂവിലുള്ള പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തില്‍ വച്ചു നടക്കുന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ പുറത്തിറങ്ങുന്നു.
അജിത് നായര്‍ എഴുതി ഗിരി സൂര്യയുടെ ഈണം നല്‍കി അവര്‍ക്കൊപ്പം എന്ന മൂവിക്ക് ശേഷം ഗണേഷ് നായര്‍ സംവിധാനം ചെയ്ത ഈ ഷോര്‍ട് ഫിലിം ന്യൂ യോര്‍ക്കിലുള്ള ഒരു പറ്റം കലാകാരന്‍ മാരുടെ ശ്രമഫലമാണ്. മനോജ് നമ്പ്യാര്‍ ആണ് വീഡിയോ ഗ്രാഫി ചെയ്തത്. സംഘാടക സമിതി വളരെ ആകര്‍ഷകമായ ഒരു കൂട്ടം കലാപരിപാടികള്‍ പരിപാടികള്‍ ന്യൂ യോര്‍ക്കിലെ കല ആസ്വാദകര്‍ക്കായി അണിയിച്ചൊരുക്കുന്നു.
ഒരു മഹാപ്രളയം കടന്നു പോയത് പ്രകൃതിയുടെയും ആത്യന്തിക ഭാവമെന്താണെന്ന് നമ്മെ ഓര്‍മ്മപെടുത്തിയാണ്. ചില തിരിച്ചറിവുകള്‍ പ്രളയം നമുക്ക് നല്കി. മനുഷ്യന്റെ ഇച്ഛാശക്തിക്കുമുമ്പില് പ്രകൃതി നല്കിയ ഒരു നിവേദനമായി ഈ പ്രളയത്തെ കാണുകയാണ് സംവിധായകന്‍ ഗണേഷ് നായര്‍. ആത്മാവ് നഷ്ടപ്പെട്ട നമ്മുടെ സംസ്‌കാരത്തിന്റെ ഒരുയര്‌ത്തെഴുന്നേല്പ്പാണ് നാം ഈ പ്രളയത്തില്‍ കണ്ടത്. ഒരു ശുദ്ധീകരണം അനിവാര്യമായിരുന്ന കാലത്താണ് പ്രകൃതി ക്ഷോഭിച്ചത്. മഴ ഒളിച്ചും പതുങ്ങിയും വന്നു കേരളത്തെ വിഴുങ്ങിയപ്പോള്‍ മാത്രമാണ് പ്രകൃതിയെ പറ്റി നാം ചിന്തിച്ചത്. പരിസ്ഥിതി ആള്‍ക്കാര്‍ പറഞ്ഞതൊന്നും ജനങ്ങള്‍ സ്വീകരിച്ചില്ല. അവരുടെ വാക്കുകള്‍ക്ക് വില കല്‍പിച്ചാല്‍ പ്രകൃതി സംബന്ധമായ പല പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ സാധിച്ചേക്കും.
ഈ ചടങ്ങു വമ്പിച്ച വിജയമാക്കാന്‍ നിങ്ങള്‍ ഓരോരുത്തരെയും സഹകരണം ആവിശ്യമാണ്. തികച്ചും സൗജന്യമായി നടത്തുന്ന ഈ ചടങ്ങില്‍ നിങ്ങളുടെ മഹനീയ സാന്നിധ്യം സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ് ഭാരവാഹികളും ദോസ്തി എന്റര്‍ടൈന്‍മെന്‍സിന്റെ പ്രവര്‍ത്തകരും അഭ്യര്‍ത്ഥിച്ചു.
Comments