ബിനോയി കിഴക്കനടി (പി. ആര്‍. ഒ.)
ഷിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ തലപ്പള്ളിയായ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനാ!യ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍ ജൂണ്‍ 14 മുതല്‍ 16 വരെ ഭക്തിപൂരസ്വരം ആഘോഷിച്ചു. ഫൊറോനാ പള്ളിയിലെ ജുവജനങ്ങളായിരുന്നു ഈ തിരുനാളിന്റെ പ്രസുദേന്തിമാര്‍ എന്നത് വളരെ പ്രശംസനീയമായിരുന്നു.
ജൂണ്‍ 14, വെള്ളി വൈകുന്നേരം 6:0 0 ന് വികാരി ജനറാളും സെന്റ് മേരീസ് ക്‌നാനായ ഇടവക വികാരിയുമായ മോണ്‍. തോമസ് മുളവനാല്‍ കൊടിയേറ്റി, തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് റെവ. ഫാ. രാജീവ് ഫിലിപ്പ് മുഖ്യകാര്‍മ്മികനും, മോണ്‍. തോമസ് മുളവനാല്‍, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് എന്നിവരും സഹകാര്‍മ്മികരായി അര്‍പ്പിച്ച ഇഗ്ലീഷ് പാട്ടുകുര്‍ബാന വളരെ ഭക്തി നിര്ഭരമായിരുന്നു.. യുവ വൈദികനായ റെവ. ഫാ. രാജീവ് ഫിലിപ്പിന്റെ തിരുന്നാള്‍ സന്ദേശം ഏവരേയും പ്രത്യേകിച്ച് ജുവജനങ്ങളെ ഈശോയുടെ തിരുഹൃദയത്തിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ സഹായകമായി. തുടര്‍ന്ന് ഡി. ആര്‍. ഇ ടീന നേടുവാമ്പുഴയുടെ നേത്യുത്വത്തില്‍ നടത്തിയ സൂര്യന്റെ ന്യത്തം എന്ന മതബോധന സ്‌കൂള്‍ കലോത്സവം വളരെ വിജ്ഞാനപ്രദവും ഫാത്തിമാ മാതാവിനോടുള്ള ഭക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായകമായി.
ജൂണ്‍ 15, ശനി വൈകുന്നേരം 5:00 ന് റെവ. ഫാ. കെവിന്‍ മുണ്ടക്കല്‍ മുഖ്യകാര്‍മ്മികനും, മോണ്‍. തോമസ് മുളവനാല്‍, റെവ. ഫാ. ജിധിന്‍ വള്ളാറുകാട്ടില്‍, വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് എന്നിവര്‍ സഹകാര്‍മ്മികരുമായി ഇഗ്ലീഷ് പാട്ടുകുര്‍ബാന അര്‍പ്പിച്ചു. ഷിക്കാഗോ അതിരൂപതാ വികാരി ജനറാള്‍ ബിഷപ്പ് റൊണാള്‍ഡ് ഹിക്‌സ് കുര്‍ബാന മധ്യേ അനുഗ്രഹ പ്രഭാഷണം നല്‍കി. ജീവിതത്തില്‍ ഒന്നാം സ്ഥാനം ദൈവത്തിന് കൊടുക്കുക, നാമെല്ലാവരും പാപികളാണെന്ന ബോധ്യം, നമ്മെക്കാളുമുപരിയായി മറ്റുള്ളവരെ സ്‌നേഹിക്കുക, എന്നീ മൂന്ന് കാര്യങ്ങള്‍ പാലിച്ചാല്‍, ഈശോയുടെ തിരുഹൃദയത്തോട് അടുത്ത് നില്‍ക്കാന്‍ സാധിക്കുമെന്ന് ബിഷപ്പ് തന്റെ സന്ദേശത്തിലൂടെ പഠിപ്പിച്ചു. സേക്രഡ് ഹാര്‍ട്ടിലേയും, ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രലിലേയും ജുവജന ഗായകസംഘമാണ് ഗാനശുശ്രൂഷകള്‍ നയിച്ചത്. പ്രസുദേന്തി വാഴ്ച, കപ്ലോന്‍ വാഴ്ച എന്നീ തിരുക്കര്‍മ്മങ്ങള്‍ക്ക് ഇടവകയിലെ ദര്‍ശനസമൂഹം നേത്യുത്വം നല്‍കി. തുടര്‍ന്ന് ടീന നേടുവാമ്പുഴ സംവിധാനം ചെയ്ത്, യുവജനങ്ങള്‍, കുട്ടികള്‍, മുതിര്‍ന്നവര്‍ ചേര്‍ന്ന് അവതരിപ്പിച്ച 'വിത്ത് ഗുണം പത്ത് ഗുണം' എന്ന കലാസന്ധ്യ എല്ലാവരുടെയും പ്രശംസക്ക് പാത്രമായി.
പ്രധാന തിരുനാള്‍ ദിവസമായ ജൂണ്‍ 16 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4:00 മണിക്ക് ഷിക്കാഗോ സീറോ മലബാര്‍ രൂപത പ്രൊക്കുറേറ്റര്‍ റെവ. ഫാ. ജോര്‍ജ് മാളിയേക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച ആഘോഷമായ തിരുന്നാള്‍ റാസ കുര്‍ബാന എല്ലാവര്‍ക്കും ഒരു ആത്മീയ അനുഭവമായി. മോണ്‍. തോമസ് മുളവനാല്‍, റെവ. ഫാ. ഷനോയി മണ്ണന്തറ, റെവ. ഫാ. ജിധിന്‍ വള്ളാറുകാട്ടില്‍, റെവ. ഫാ. എബ്രാഹം മുത്തോലത്ത് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. ഫാ. ജിധിന്‍ വള്ളാറുകാട്ടില്‍ തിരുന്നാള്‍ സന്ദേശം നല്‍കി. സജി മാലിത്തുരുത്തേലിന്റെ നേത്യുത്വത്തിലുള്ള സേക്രഡ് ഹാര്‍ട്ട് ഗായകസംഘമാണ് ആത്മീയഗാനശുശ്രൂഷകള്‍ നയിച്ചത്.
കുര്‍ബാനക്കുശേഷം വിമന്‍സ് മിനിസ്ട്രി അംഗങ്ങള്‍ 2020 തിരുഹൃദയ ദര്‍ശന തിരുനാള്‍, പ്രാര്‍ത്ഥനാ ശുശ്രുഷയ്ക്കുശേഷം ഏറ്റെടുത്തു. തുടര്‍ന്ന് വിശുദ്ധന്മാരുടെ തിരുസ്വരൂപങ്ങല്‍ വഹിച്ചുകൊണ്ടും, വിവിധ ട്രൂപ്പുകളുടെ വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി, നൂറിലേറെ മുത്തുക്കുടകളും, കൊടികളും സംവഹിച്ചുകൊണ്ടൂള്ള വര്‍ണ്ണപകിട്ടാര്‍ന്ന തിരുന്നാള്‍ പ്രദക്ഷിണത്തിന് റെവ. ഫാ. ജോനസ് ചെറുനിലത്ത് നേത്യത്വം നല്‍കി. അനേകം പേര്‍ അടിമവെയ്കല്‍ സമര്‍പ്പിക്കുകയും, വാശിയേറിയ ലേലത്തില്‍ പങ്കെടുക്കുകയുംചെയ്തു. കാര്‍ണിവല്‍ ഗെയിമ്‌സ്, ഡി. ജെ., ഫ്‌ലാഷ് മോബ് എന്നിവ ഈ തിരുനാളിന്റെ പ്രത്യേകതകളായിരുന്നു. പ്രദക്ഷിണത്തിനുശേഷം വിഭവ സമ്യദ്ധമായ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.
ഫൊറോനാ വികാരി ഫാ. എബ്രാഹം മുത്തോലത്ത് പ്രസുദേന്തിമാരായ എല്ലാ ജുവജനങ്ങങ്ങളേയും, അവര്‍ക്ക് നേത്യത്വം നല്‍കിയ സ്റ്റീയറിങ് കമ്മിറ്റി അംഗങ്ങളായ എബ്രാഹം അരിച്ചിറയില്‍, റ്റിജോ കമ്മപറമ്പില്‍, സണ്ണി മൂക്കേട്ട്, സാബു മുത്തോലം, ടീന നേടുവാമ്പുഴ, ലെനിന്‍ കണ്ണോത്തറ, സ്‌റ്റെഫനി വഞ്ചിപുരക്കല്‍ എന്നിവരെയും, അസ്സി ഡി. ആര്‍. ഇ നബീസാ ചെമ്മാച്ചേല്‍ എന്നിവരെ പ്രത്യേകം അഭിനന്ദിച്ചു.
ജൂണ്‍ 17, തിങ്കള്‍ വൈകുന്നേരം 7:00 ന് മരിച്ചവര്‍ക്കുവേണ്ടിയുള്ള കുര്ബാനക്കും ഒപ്പിസിനോടും കൂടി ഈ വര്‍ഷത്തെ തിരുന്നാള്‍ സമാപിച്ചു
Comments