ജോയിച്ചന്‍ പുതുക്കുളം
ഫിലാഡെല്‍ഫിയ: ബീഹാറിലെ ആദിവാസ മേഖലകളില്‍ ദശാബ്ദങ്ങളായി നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ പത്മശ്രീ അവാര്‍ഡ് ലഭിച്ച മലയാളി കന്യാസ്ത്രീ സി.സുധ വര്‍ഗീസിനെ ഫിലഡെല്‍ഫിയായിലെ മലയാളി സമൂഹം ആദരിച്ചു. ദളിത് ആദിവാസി പെണ്‍കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസത്തിനു സൗകര്യമൊരുക്കി സമൂഹത്തിന്റെയും പ്രദേശങ്ങളുടെയും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗമനം സാധ്യമാകത്തക്കവിധ പ്രവര്‍ത്തനങ്ങളിലാണ് സിസ്റ്റര്‍ സുധ വര്‍ഗീസ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തദ്ദേശീയരായ ജന്മിമാരുടെയും ഇതരചൂഷകരുടെയും എതിര്‍പ്പുകളെ അതിജീവിക്കുവാന്‍ അവര്‍ സഹിച്ച ത്യാഗങ്ങള്‍ നിരവധിയാണ്.
ക്രിസ്തു പകര്‍ന്നു തന്ന യഥാര്‍ത്ഥ സ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് സി.സുധാ വര്‍ഗീസിന്റെ ജീവിതമെന്ന് പ്രശസ്ത സാമൂഹിക പ്രവര്‍ത്തകന്‍ ഡോ.ജയിംസ് കുറിച്ചി (മുന്‍ കലാ പ്രസിഡന്റ്) തന്റെ മുഖ്യ പ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു. റവ.ഫാ.വില്‍സണ്‍ നയിച്ച പ്രാര്‍ത്ഥനയോടെ സമ്മേളനം ആരംഭിച്ചു. മുന്‍ ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു സി.പി.എ. സ്വാഗതം ആശംസിക്കുകയും സിസ്റ്റര്‍ സുധാ വര്‍ഗീസിനെ സദസിനു പരിചയപ്പെടുത്തുകയും ചെയ്തു. സിസ്റ്റര്‍ ജോസ് ലിന്‍ ഇടത്തില്‍, ജോജോ കോട്ടൂര്‍ (എസ്.എം.സി.സി നാഷണല്‍ പി.ആര്‍.ഒ.), വര്‍ഗീസ് ടി.തോമസ്, ജയിംസ് ജോസഫ് എന്നിവര്‍ അനുമോദനങ്ങള്‍ നേര്‍ന്നു സംസാരിച്ചു.
തുടര്‍ന്ന് പത്മശ്രീ സി.സുധാ വര്‍ഗീസ് മറുപടി പ്രസംഗം നടത്തി. തോമസ് തോമസ് കൃതജ്ഞത പ്രകാശിപ്പിച്ചു.
ജോജോ കോട്ടൂര്‍ അറിയിച്ചതാണിത്.
Best Regards
Joychen Puthukulam
www.joychenputhukulam.com
Freelance Journalist
9160 West Oaks Ave
Des Plaines, IL 60016
Res-(847)-390-7836
Cell-(847)-345-0233
Fax-(847)390-7877
Comments