ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 33ാമത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന മലങ്കര ദീപം 2019 പ്രസിദ്ധീകരണത്തിന് തയ്യാറായതായി ചീഫ് എഡിറ്റര്‍ സിമി ജോസഫ് അറിയിച്ചു.
മികവുറ്റതും, അര്‍ത്ഥപൂര്‍ണ്ണവുമായ രചനകള്‍, സഭാ ചരിത്ര വിവരണങ്ങള്‍, വിശിഷ്ട വ്യക്തികളുടെ ഒട്ടനവധി കോംപ്ലിമെന്റുകള്‍, മനോഹരങ്ങളായ വര്‍ണ്ണ ചിത്രങ്ങള്‍ തുടങ്ങി വിവിധ ഇനങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ സവിശേഷതയാര്‍ന്ന ഈ സ്മരണികയുടെ പ്രകാശന കര്‍മ്മം കുടുംബമേളയുടെ പൊതുസമ്മേളനത്തില്‍വച്ച് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് യെല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ മഹനീയ സാന്നിദ്ധ്യത്തില്‍ വിശിഷ്ടാതിഥികളായ നിരണം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനി അങ്കമാലി
ഹൈറേഞ്ച് മേഖലയുടെ മെത്രാപ്പോലീത്ത ഏലിയാസ് മാര്‍ യൂലിയോസ് തിരുമേനിക്ക് നല്‍കി നിര്‍വ്വഹിക്കും. വിപുലമായ കെട്ടിട സമുച്ചയവും വിശാലമായ കോണ്‍ഫറന്‍സ് ഹാളുകളും സുന്ദരമായ കിടപ്പുമുറികളും ഉള്‍പ്പെട്ട ഡാളസ് ഷെറാട്ടണ്‍ ഡിഎഫ്ഡബ്ല്യു ഹോട്ടലാണ് ഈ വര്‍ഷത്തെ കുടുംബമേളക്കായി ഒരുക്കിയിരിക്കുന്നത്.
മലങ്കര ദീപം പ്രസിദ്ധീകരണത്തിനായി സണ്‍ഡേ സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഉപന്യാസ മത്സരത്തിന് അലയ്‌ന മെറിന്‍ ജോണ്‍ ജൂനിയര്‍ (സെന്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ചിക്കാഗോ, ഇല്ലിനോയ്), ജെയ്ക് ജെനു കുരിയന്‍ സീനിയര്‍ (സെന്റ് തോമസ് സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഓസ്റ്റിന്‍, ടെക്‌സസ്), ആര്‍ട്ട് മത്സരത്തിന് ആന്‍ മേരി തോമസ് ജൂനിയര്‍ (സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഹ്യൂസ്റ്റണ്‍, ടെക്‌സസ്), സെമണ്‍ ജെ എല്‍ദോ സീനിയര്‍ (സെന്റ് ബേസില്‍സ് സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ബോസ്റ്റണ്‍, മാസച്യുസെറ്റ്‌സ്) എന്നിവരും ഫ്രണ്ട് പേജ് ഡിസെന്‍ ചെയ്യുന്നതിനായി ഭദ്രാസന അംഗങ്ങളില്‍ നടത്തിയ മത്സരത്തില്‍ റിച്ചാര്‍ഡ് കുരുവിളയും (സെന്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍, ഫിലഡല്‍ഫിയ) വിജയിച്ചു. വിജയികളെ കുടുംബ മേളയുടെ പൊതുസമ്മേളനത്തില്‍വച്ച് ആദരിക്കുന്നതാണ്.
നിശ്ചിത സമയത്തില്‍ തന്നെ, വളരെ മനോഹരമായ വിധത്തില്‍ ഈ വര്‍ഷത്തെ മലങ്കര ദീപം പ്രസിദ്ധീകരണത്തിന് തയ്യാറാക്കുവാന്‍ അക്ഷീണശ്രമം നടത്തിയ ചീഫ് എഡിറ്റര്‍ സിമി ജോസഫ്, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ വെരി. റവ. മാത്യൂസ് ഇടത്തറ കോര്‍ എപ്പിസ്‌കോപ്പാ, ജോര്‍ജ് കറുത്തേടത്ത്, ബിജു ചെറിയാന്‍, എബി എബ്രഹാം, എല്‍മി പോള്‍, സ്‌റ്റെയ്‌സി നെനാന്‍, കോഓര്‍ഡിനേറ്റര്‍മാരായ പി.ഒ. ജോര്‍ജ്, സിജു ജോണ്‍, ഫിലിപ്‌സ് സ്‌കറിയ, റെജി വര്‍ഗീസ്, ജോസഫ് പുന്നശ്ശേരില്‍, ജോഷി കുര്യന്‍, കൗണ്‍സില്‍ പ്രതിനിധികളായ റവ. ഫാ. ആകാശ് പോള്‍, ഏലിയാസ് പുത്തൂക്കാട്ടില്‍ എന്നിവരെ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് യെല്‍ദൊ മോര്‍ തീത്തോസ് തിരുമേനി പ്രത്യേകം അഭിനന്ദിച്ചു.
റിപ്പോര്‍ട്ട്: സുനില്‍ മഞ്ഞിനിക്കര (പി.ആര്‍.ഒ, അമേരിക്കന്‍ മലങ്കര അതിഭദ്രാസനം)
Comments