You are Here : Home / USA News

പ്രവാസിയുടെ ആത്മഹത്യക്കു പിന്നിലെ ദുരൂഹത കണ്ടെത്തണം: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍

Text Size  

Story Dated: Friday, June 28, 2019 02:56 hrs UTC

സ്വന്തം ലേഖകന്‍
 
ന്യൂയോര്‍ക്ക്: യോഗ്യത ഉണ്ടായിരുന്നിട്ടും ബില്‍ഡിംഗ് ലൈസെന്‍സ് ലഭിക്കാതെ പ്രവാസിയായ സാജന്‍ ആത്മഹത്യ ചെയ്യണ്ട സാഹചര്യത്തിന്റെ പിന്നിലെ ദുരൂഹത കണ്ടെത്തി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് വേള്‍ഡ് മലയാളീ കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ന്യൂ യോര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ കൂടിയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ മുഖ്യ മന്ത്രിയോടാവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയം പാസ്സാക്കി.  റീജിയന്‍ ചെയര്‍മാന്‍ ശ്രീ. പി. സി. മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ റീജിയന്‍ പ്രസിഡന്റ് വിഷയത്തിന്റെ സങ്കീര്‍ണതയെപ്പറ്റി പ്രസംഗിച്ചു.
 
 പ്രവാസി വ്യാപാര സംരഭകര്‍ക്കു നേരിടേണ്ടി വരുന്ന യാതനകളുടെ അവസാനത്തെ സാക്ഷി ആയിരിക്കട്ടെ സാജന്‍ എന്നും ഇനിയും ഒരു പ്രവാസിക്കും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കട്ടെ എന്നും  പ്രത്യാശിക്കുന്നതായി ശ്രീ പി. സി. മാത്യുവും ജെയിംസ് കൂടലും പ്രത്യാശ പ്രകടിപ്പിച്ചു. റീജിയന്‍ സെക്രട്ടറി സുധിര്‍ നമ്പിയാര്‍, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ ചാക്കോ കോയിക്കലേത്, വര്‍ഗീസ് തെക്കേക്കര, റീജിയന്‍ വൈസ് ചെയര്‍മാന്‍ കോശി ഉമ്മന്‍, റീജിയന്‍ ട്രഷറര്‍ ഫിലിപ്പ് മാരേട്ട്, റീജിയന്‍ ചാരിറ്റി ഫോറം പ്രസിഡന്റ് ഡോ. രുക്മിണി പത്മകുമാര്‍, ന്യൂ ജേഴ്‌സി പ്രൊവിന്‍സ് ചെയര്‍മാന്‍ ഡോ. ഗോപിനാഥന്‍ നായര്‍, പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി, ന്യൂ യോര്‍ക്ക് പ്രൊവിന്‍സ് ചെയര്‍മാന്‍ പോള്‍ ചുള്ളിയില്‍, പ്രസിഡന്റ് ഈപ്പന്‍ ജോര്‍ജ്, യൂത്ത് ഫോറം പ്രസിഡന്റ് (ന്യൂ ജേഴ്‌സി) ഷൈജു വര്ഗീസ്, മേരി ഫിലിപ്പ്, ലീലാമ്മ അപ്പുക്കുട്ടന്‍, ഉഷ ജോര്‍ജ്, ശോശാമ്മ ആന്‍ഡ്രൂസ്, വര്ഗീസ്, മീഡിയ കോഓര്‍ഡിനേറ്റര്‍ ഷാജി എണ്ണശേരില്‍, മുതലായവര്‍ വിഷയത്തെ ആസ്പദമാക്കിയുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.  പ്രമേയത്തിന്റെ പകര്‍പ്പ് താഴെ കൊടുത്തിരിക്കുന്നു:
 
 
പ്രമേയം
ബഹു: കേരളാ മുഖ്യ മന്ത്രി പിണറായി വിജയന്‍ മുമ്പാകെ വേള്‍ഡ് മലയാളീ കൌണ്‍സില്‍ അമേരിക്ക റീജിയന്‍എക്‌സിക്യൂട്ടീവ് കൌണ്‍സില്‍ ന്യൂ യോര്‍ക്ക്, ടൈസണ്‍ സെന്ററില്‍ ജൂണ്‍ ഇരുപത്തി രണ്ടാം തീയതി ഉച്ചക്ക് രണ്ടുമണിക്ക്‌ചെയര്‍മാന്‍ ശ്രീ പി. സി. മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഐക്യതയോടെ പാസ്സാക്കി സമര്‍പ്പിക്കുന്ന പ്രമേയ ഹര്‍ജി:
 
അന്തൂരില്‍ പ്രവാസി വ്യവസായി പാറയില്‍ സാജന്റെ ആത്മഹത്യയ്ക്കു പിന്നില്‍ഉണ്ടായ സാഹചര്യത്തെപ്പറ്റി ശരിയായ അന്വേഷണം നടത്തി കാരണക്കാരായഉദ്യോഗസ്ഥര്‍ക്കെതിരെ തക്കതായ നടപടി എടുക്കണമെന്നും കേരളത്തിന്റെ ജീവനുംനാഡിയുമായ പ്രവാസി സമൂഹത്തിനു വേദനയുണ്ടാക്കുന്ന ഇത്തരം സംഭവങ്ങള്‍ഉണ്ടാകാതിരിക്കുവാന്‍ ഗോവെര്‍മെന്റ് ഉദ്യോഗസ്ഥരെ തക്കതായ ഉത്തരവിറക്കിതാക്കിത് നല്‍കണമെന്നും വിനീതമായി അപേക്ഷിക്കുന്നു.
 
റീജിയനുവേണ്ടി: അവതരിപ്പിച്ചത്: വൈസ് ചെയര്‍മാന്‍ കോശി ഉമ്മന്‍, പിന്താങ്ങിയത്അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ചാക്കോ കോയിക്കലേത്
പങ്കെടുത്ത നാഷണല്‍ കമ്മിറ്റി ഭാരവാഹികളുടെ എതിരില്ലാത്ത പിന്തുണയോടെപാസ്സാക്കി അംഗീകരിച്ചു ഒപ്പുവെച്ചത്:
 
അമേരിക്ക റീജിയന്‍ ചെയര്‍മാന്‍: പി. സി. മാത്യു 
അമേരിക്ക റീജിയന്‍ പ്രസിഡന്റ്: ജെയിംസ് കൂടല്‍
അമേരിക്ക റീജിയന്‍ ജനറല്‍ സെക്രട്ടറി: സുധിര്‍ നമ്പ്യാര്‍
അമേരിക്ക റീജിയന്‍ ട്രഷറര്‍: ഫിലിപ്പ് മാരേട്ട്
വൈസ് ചെയര്‍മാന്‍: കോശി ഉമ്മന്‍:
അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍: കെ. വി. ചാക്കോ കോയിക്കലേത്ത്
 
ഫോട്ടോയില്‍ ഇടത്തുനിന്നും: ഒന്നാം നിരയില്‍ ചാക്കോ കോയിക്കലേത്, വര്ഗീസ് തെക്കേക്കര, ഫിലിപ്പ് മാരേട്ട്, പി. സി. മാത്യു, ജെയിംസ് കൂടല്‍, സുധിര്‍ നമ്പിയാര്‍, ഡോ. ഗോപിനാഥന്‍ നായര്‍.  രണ്ടാം നിരയില്‍ ശോശാമ്മ ആന്‍ഡ്രൂസ്, മേരി ഫിലിപ്പ്, സിസിലി, ലീലാമ്മ അപ്പുക്കുട്ടന്‍, ഡോ. രുക്മിണി പത്മകുമാര്‍, ഉഷ ജോര്‍ജ്, പിന്റോ കണ്ണമ്പള്ളി.  മൂന്നാം നിരയില്‍ കോശി ഉമ്മന്‍, ഈപ്പന്‍ ജോര്‍ജ്, വര്ഗീസ്, ഷൈജു വര്ഗീസ്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.