എണ്‍പത്തെട്ടിന്റെ യൗവ്വനം കൈമുതലായ പി.ടി. ചാക്കോ മലേഷ്യ ന്യു ജെഴ്‌സി ടീനെക്കിലെബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍ മിഡില്‍ സ്‌ക്കൂള്‍ ആഡിറ്റോറിയത്തില്‍ അവതരിപ്പിച്ച കലാസ്രുഷ്ടികള്‍ കണ്ടിറങ്ങിയപ്പോള്‍ രണ്ട് കാര്യങ്ങളാണു മനസില്‍ നിറഞ്ഞത്. ആദ്യം സ്റ്റേജില്‍ വിരിഞ്ഞ വര്‍ണപ്രപഞ്ചം. നാനാ വര്‍ണങ്ങളില്‍ മിന്നിത്തിളങ്ങുന്ന ഉടയാടകളും സ്‌ക്രീനിലെ പശ്ചാത്തലവും. ഏതോ മാസ്മര ലോകത്ത് എത്തിപ്പെട്ട പ്രതീതി.
രണ്ടാമതായി, പങ്കെടുത്തവരുടെ എണ്ണം. പ്രാദേശിക തലത്തില്‍-പ്രധാനമായും പരിപാടി സംഘടിപ്പിച്ചസെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ചര്‍ച്ചിലെ അംഗങ്ങള്‍. ഒരു പള്ളിയില്‍ മാത്രം ഇത്രയും കലാകാരന്മാരോ?
അവരെയെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്താന്‍ പി.ടി. ചാക്കോയ്ക്കേ കഴിയു. സംവിധായകന്‍ റെഞ്ചി കൊച്ചുമ്മനും.
ആദ്യ സ്രുഷ്ടി പ്രവാചകരില്‍ പ്രവാചകന്‍-ശാമുവേല്‍ എന്ന ലഘുനാടകം.ബൈബിളില്‍ ശൗലിനെയും ദാവീദിനെയും രാജാക്കന്മാരായി അഭിഷേകം ചെയ്ത ന്യായാധിപനാണ് ശാമുവല്‍. മക്കളില്ലാതിരുന്ന എല്കാന-ഹാന ദമ്പതികള്‍ യഹോവയോടു 'ചോദിച്ചു വാങ്ങിയ' പുത്രനാണു ശാമുവല്‍. സന്താന ലബ്ദിക്കു വേണ്ടി ഹാനാ നടത്തുന്ന പ്രാര്‍ഥനയും പുരോഹിതനുമായുള്ള സംഭാഷണവുമെല്ലാം പഴയ കാല തനിമയില്‍ ശ്രദ്ധേയമായി.
പൊളിറ്റിക്കലി കറക്ട് ആകാന്‍ ഒരു കാര്യം കൂടി പി.ടി. ചാക്കോ വ്യക്തമാക്കി. അടുത്ത വര്‍ഷം അവതരിപ്പിക്കുന്ന നാടകം 'മാളികപ്പുറത്തമ്മ' ആണ്. കലാകാരനു ജാതിമത ഭേദമൊന്നുമില്ലെന്നര്‍ഥം.
രണ്ടാമത്തെ സ്രുഷ്ടി 'ഒരു പ്രേമ കാവ്യം' അത്ര പുതിയ കഥയൊന്നുമല്ല. കാട്ടിലെ സുന്ദരിയെ നാട്ടിലെ യുവാവ് പ്രേമിക്കുന്നതും മുറച്ചെറുക്കന്‍ അവളെ കൊല്ലുന്നതും മറ്റും. നായിക അനിറ്റ മാമ്പിള്ളി വൈകാതെ പ്രേതമായിപ്പോയി. പക്ഷെ പ്രേതങ്ങള്‍ക്ക് ഇപ്പോള്‍ പഴയ മാര്‍ക്കറ്റില്ല.
പ്രേമ കാവ്യത്തിലെ നടീ നടന്മാര്‍ തകര്‍ത്ത് അഭിനയിക്കുന്നത് കണ്ണും നട്ട് കണ്ട് പ്രേക്ഷകര്‍ സ്വയം മറന്നിരുന്നു എന്നു പറയുമ്പോള്‍ അതില്‍ അതിശയോക്തി ഒന്നുമില്ലായിരുന്നു. ബിന്ധ്യാസ് മയൂര സ്‌കൂള്‍ ഓഫ് ഡാന്‍സ്ആണു ഈ ശില്പം ജീവസുറ്റതാക്കിയത്.
രണ്ട് വൈകാരിക തലങ്ങളിലുള്ള കലാരൂപങ്ങളും തന്റെ കലാപ്രവര്‍ത്തന മേഖലയില്‍ ഇതുവരെ കാഴ്ചവെച്ചിട്ടുള്ളതില്‍ വ്യത്യസ്തമായിരിക്കുമെന്നപി.ടി.
പ്രേമ കാവ്യത്തില്‍ വേഷമിട്ടത് അനിറ്റ മാമ്പിള്ളി, എഡിസന്‍ വി. ഏബ്രഹാം, സണ്ണി കല്ലൂപ്പാറ, സന്തോഷ് ജോവല്‍, പ്രമോദ് മാത്യു, ജിനു മാത്യു, ഷൈനി ഏബ്രഹാം എന്നിവരാണ്. എല്ലവരും മികച്ചു നിന്നു. സണ്ണി കല്ലൂപ്പാറയുടെ വഷളന്‍ നമ്പൂതിരി ചിരി പടര്‍ത്തി. മയൂര സ്‌കൂള്‍ ഓഫ് ഡാന്‍സിനൊപ്പം സിയ മാത്യു, നീത മാത്യു ടീം ആയിരുന്നു നര്‍ത്തകര്‍.
ശാമുവല്‍ നാടകത്തില്‍ ഷിബു ഫിലിപ്പ്, ഓസ്റ്റിന്‍, ഷിബി, അനില്‍, ബോബി, സുബി, ചാക്കോ, റാന്‍സ്, മാര്‍ക്ക്, ജെയ്ക്ക് ഡേവിഡ്, ഐയ്ഡന്‍, അനുരാഗ്, ബ്രയന്‍, ജോബു, ജിബിന്‍, ആരന്‍, ജീബ, ലിനി, ജയ, റെന്നി, റെനി, മോളമ്മ, ജിജി, വര്‍ഗീസ് മാത്യു എന്നിവര്‍ വേഷമിട്ടു.
സംഗീതം ജോസി പുല്ലാട്. വസ്ത്രാലങ്കാരം ഷീജ മാത്യൂസും ജിനു മാത്യുവും.
സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ ധനശേഖരണാര്‍ത്ഥം ആയിരുന്നു കലാസന്ധ്യ.പള്ളി അംഗങ്ങള്‍ കേരളത്തിന്റെ തനതു കലകള്‍ അവതരിപ്പിച്ചത് അത്യന്ത മനോഹരമായി.ഓട്ടംതുള്ളല്‍, കളരിപ്പയറ്റ് തുടങ്ങി കേരള ജനജീവിതത്തിന്റെ ആവിഷ്‌കരണം യഥാതഥമായി. ഇതിനു പിന്നിലെ അധ്വാനം, ചെലവ്, അര്‍പ്പണ ബോധം, സംഘാടനം എന്നിവയൊക്കെ ആരെയും അതിശയിപ്പിക്കും.
റവ. ഡോ. ഫിലിപ്പ് വര്‍ഗീസിന്റെ പ്രാര്‍ഥനയോടെ പരിപാടികള്‍ക്കു തിരശീല ഉയര്‍ന്നു. ജോര്‍ജ് തോമസ് സ്വാഗതമാശംസിച്ചു. റവ. മനോജ് ഇടിക്കുള സന്ദേശം നല്കി. സജി ഫിലിപ്പ് ആയിരുന്നു കലാപരിപാടികളുടെ എംസി. വികാരി റവ. സാം ടി. മാത്യുവിന്റെ പ്രാര്‍ഥനയോടെ പരിപാടികള്‍ സമാപിച്ചു.
നിര്‍മ്മാണം: മലങ്കര ആര്‍ട്ട്‌സ് ഇന്റര്‍നാഷണല്‍. അസോസിയേറ്റ് ഡയറക്ടര്‍: ടീനോ തോമസ്. വെളിച്ചം: ജിജി ഏബ്രഹാം. ശബ്ദം: സുനില്‍ ട്രൈസ്റ്റാര്‍, സ്റ്റേജ്: ചാക്കോ ടി. ജോണ്‍ കോര്‍ഡിനേഷന്‍ ബോബി മാത്യൂസ്. ആര്‍ട്ടിസ്റ്റ് കോര്‍ഡിനേഷന്‍-റോയ്, റീന.
Comments