ടൊറോന്റോ : കേരളത്തിലെ പ്രശസ്ത നർത്തകിയും കൊറിയോഗ്രാഫറുമായ അശ്വതി വി നായർ ജൂലൈ 3 -നു വൈകുന്നേരം 6 മണിക്ക് സ്കാർബറോ സിവിക് സെന്ററിൽ മോഹിനിയാട്ട നൃത്ത ശിൽപ്പശാല നടത്തുന്നു.
ടൊറോന്റോ ഇന്റർനാഷനൽ ഡാൻസ് ഫെസ്റ്റിവലിന്റെ ഭാഗമായി ഡാൻസിംഗ് ഡാംസെൽസ് സംഘടിപ്പിക്കുന്ന ഈ സൗജന്യ നൃത്ത ശിൽപ്പശാല സ്കാർബറോ ആർട്സ് കൗൺസിലും ടൊറോന്റോ ആർട്സ് കൗൺസിലുമാണ് സ്പോൺസർ ചെയ്തിരിക്കുന്നത്.
പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക്
www.ddshows.com എന്ന വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് മിഥുൽ : 647 .344 .5566 , മേരി : 416 .788 .6412 , മിറാ :416.720.1934 എന്നിവരുമായി ബന്ധപ്പെടാം .
പ്രശസ്ത നർത്തകി കലാമണ്ഡലം സരസ്വതിയുടെയും പ്രമുഖ മലയാളം എഴുത്തുകാരനും സിനിമാസംവിധായകനും തിരക്കഥകൃത്തുമായ എം .ടി വാസുദേവൻ നായരുടെയും മകളായ അശ്വതി, മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം എന്നിവയിൽ ഒരുപോലെ അവതരണ മികവും അഗാധമായ പാണ്ഡിത്യവുമുള്ള പേരുകേട്ട നർത്തകിയാണ്.
നൂപുര സ്‌കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നൃത്ത ശില്പശാലയുടെയും, ഗായത്രി ദേവി വിജയകുമാർ നിർമ്മിക്കുന്ന നൂപുര ക്രിയേഷൻസിന്റെ "അവനി " എന്ന ഡാൻസ് പ്രൊഡക്ഷന്റെയും പ്രവർത്തനങ്ങൾക്കായി ടൊറോന്റോയിലെത്തിയ അശ്വതി ജൂലൈ 6 ശനിയാഴ്ച സ്കാർബറോ ആൽബർട്ട് ക്യാമ്പെൽ സ്‌ക്വയറിൽ നടക്കുന്ന ടൊറോന്റോ ഇന്റർനാഷനൽ ഡാൻസ് ഫെസ്റ്റിവലിൽ നൃത്തമവതരിപ്പിക്കുന്നുമുണ്ട്.
Comments