സുനില്‍ തൈമറ്റം
ന്യുജേഴ്‌സി: കേരള ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രിയും, മികച്ച വാഗ്മിയും, ഗ്രന്ഥകാരനുമായ കെ.ടി. ജലീല്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കോണ്‍ഫറന്‍സില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു. 2019 ഒക്ടോബര്‍ 10,11,12 തീയതികളില്‍ ന്യൂജേഴ്‌സിയിലെ ഇഹോട്ടലില്‍ വെച്ചാണ് വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കോണ്‍ഫറന്‍സ് നടക്കുന്നത്.
ചരിത്രകാരനും കോളേജ് അദ്ധ്യാപകനുമായ കെ.ടി ജലീല്‍, മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശിയാണ്. ഇപ്പോള്‍ തവനൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. സി.പി.എം സ്വാതന്ത്രനായാണ് മത്സരിച്ചു വിജയിച്ചത്. തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 1994 ല്‍ കാലികറ്റ് സര്‍വകലാശാലയില്‍ നിന്ന് എം.ഫില്‍ കരസ്ഥമാക്കി. 2006 ല്‍ ഡോ. ടി. ജമാല്‍ മുഹമ്മദിന്റെ കീഴില്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഡോക്ട്രേറ്റ് നേടി. 1990 ല്‍ പി.എസ്.എം.ഒ കോളേജിലെ യൂനിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1994 ല്‍ പി.എസ്.എം.ഒ. കോളേജില്‍ ചരിത്രാധ്യപകനായി നിയമിതനായി. കോഴിക്കോട് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗം, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. "മുഖ്യധാര" െ്രെതമാസികയുടെ ചീഫ് എഡിറ്ററാണ്."ഒരു കൊടുങ്കാറ്റായ ജനപക്ഷരാഷ്ട്രീയം" ആണ് ആദ്യകൃതി. "മലബാര്‍ കലാപം; ഒരു പുനര്‍വായന" എന്ന കൃതിയും രചിച്ചിട്ടുണ്ട്.
എട്ടാമത് ദേശീയ കോണ്‍ ഫ്രന്‍സ് സര്‍വകാല വിജയമാക്കാന്‍ മധു കൊട്ടാരക്കര ( പ്രസിഡന്റ്), സുനില്‍ തൈമറ്റം (സെക്രട്ടറി), സണ്ണി പൌലോസ് (ട്രഷറര്‍),ജയിംസ് വര്‍ഗീസ് (വൈസ് പ്രസിഡന്റ്), അനില്‍ ആറന്മുള (ജോയിന്റ് സെക്രട്ടറി), ജീമോന്‍ ജോര്‍ജ്, (ജോയിന്റ് ട്രഷറര്‍), തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവേശനം സൗജന്യമായ ഈ സമ്മേളനത്തിലേയ്ക്ക് വടക്കേ അമേരിക്കയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സംഘടനകളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.ഇന്ത്യാ പ്രസ്ക്ലബിന്റെ 8 ചാപ്റ്ററുകളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍, വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തില്‍ സര്‍വസ്പര്‍ശിയായി പ്രവൃത്തിക്കുന്ന സാമുഹികസാംസ്കാരിക സംഘടനാ പ്രതിനിധികള്‍, കേരളത്തില്‍ നിന്നുള്ള മാധ്യമരാഷ്ട്രീയ പ്രമുഖര്‍, സാഹിത്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.വടക്കേ അമേരിക്കയിലെ മലയാളി സമൂഹം അഭിമുഖികരിക്കുന്ന വിവിധ വിഷയങ്ങളെ ആസ്പദമാക്കി മാധ്യമപ്രവര്‍ത്തകര്‍ നയിക്കുന്ന ചര്‍ച്ചകള്‍, പ്രബന്ധാവതരണം, സെമിനാറുകള്‍ തുടങ്ങിയവയാണ് എട്ടാമത് ദേശീയ കോണ്‍ ഫ്രന്‍സിന്റെ സവിശേഷത. പ്രാദേശിക സംഘടനകള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ കോണ്‍ഫ്രന്‍സിന്റെ മാറ്റ് കൂട്ടും.
Comments