ഫ്ളോറിഡ: ഒർലാന്റോ ഇന്ത്യാ പെന്തക്കോസത് ദൈവസഭയുടെ വാർഷിക കൺവൻഷനും സുവിശേഷ യോഗവും 12 വെള്ളി മുതൽ 14 ഞായർ വരെ സഭാഹാളിൽ നടത്തപ്പെടും. ദിവസവും വൈകിട്ട് 7 ന് നടക്കുന്ന ഉപവാസ പ്രാര്‍ത്ഥന യോഗങ്ങളിൽ അനുഗ്രഹീത ആത്മീയ പ്രഭാഷകൻ റവ. ഡോ.ഇടിച്ചെറിയാ നൈനാൻ തിരുവചന സന്ദേശം നൽകും.
സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് മാത്യു ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 14-ന് ഞായറാഴ്ച തിരുവത്താഴ ശുശ്രൂഷയും ആരാധനയോടും കൂടെ കൺവൻഷൻ സമാപിക്കും.
വൈസ് പ്രസിഡൻറ് ബെന്നി ജോർജ്, സെക്രട്ടറി അലക്സാണ്ടർ ജോർജ്, ട്രഷറാർ സജിമോൻ മാത്യു തുടങ്ങിയവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് അലക്സാണ്ടർ ജോർജ് (സെക്രട്ടറി): 407 484 8838

Comments