പി പി ചെറിയാന്‍
അറ്റ്‌ലാന്റാ: ഹോണ്ടാ കാറുകളിലെ ടക്കാറ്റ എയര്‍ ബാഗുകളുടെ പ്രവര്‍ത്തനത്തില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 1.6 മില്യണ്‍ ഹോണ്ടാ വാഹനങ്ങള്‍ റിപ്പെയര്‍ ചെയ്യുന്നതിനായി തിരികെ വിളിച്ചു.
ജൂണ്‍ 28 വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച് 'ഹോണ്ടാ' കമ്പനി അധികൃതര്‍ പ്രസ്താവന പുറപ്പെടുവിച്ചത്.
12.9 മില്യണ്‍ ഹോണ്ടാ വാഹനങ്ങളിലെ 22.6 മില്യണ്‍ ഇന്‍ഫ്‌ലേറ്റേഴ്‌സിന് തകരാര്‍ കണ്ടെത്തിയിട്ടുണ്ട്. ജപ്പാനാണ് ടക്കാറ്റ എയര്‍ബാഗുകളുടെ നിര്‍മാതാക്കള്‍. എയര്‍ബാഗ് തകരാര്‍ മൂലം ഇതിനകം 20 ആളുകള്‍ മരിക്കുകയും, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും അധികൃതര്‍ അറിയിച്ചു. 2003 മുതല്‍ 2015 വരെയുള്ള വ്യത്യസ്ഥ ഹോണ്ടാ വാഹനങ്ങളാണ് തിരികെ എത്തിക്കാന്‍ ഉടമസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ഹോണ്ടാ റീകോള്‍ വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്.
Comments