You are Here : Home / USA News

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഒക്‌ടോബര്‍ 13-ന് വിശുദ്ധയായി പ്രഖ്യാപിക്കുന്നു

Text Size  

Story Dated: Thursday, July 04, 2019 02:13 hrs UTC

മയാമി: ഹോളി ഫാമിലി സന്യാസ സമൂഹത്തിന്റെ സ്ഥാപകയും "കുടുംബങ്ങളുടെ മദ്ധ്യസ്ഥ'യുമായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഒക്‌ടോബര്‍ 13-ന് ഞായറാഴ്ച ഫ്രാന്‍സീസ് മാര്‍പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തും. വത്തിക്കാനിലാണ് വിശുദ്ധ പദവി പ്രഖ്യാപനം. 

1926 ജൂണ്‍ എട്ടിന് അമ്പതാം വയസ്സില്‍ ദിവംഗതയായ മദര്‍ മറിയം ത്രേസ്യയെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ 1999 ജൂണ്‍ 28-ന് ധന്യപദവിയിലേക്കുയര്‍ത്തും. 2000 ഏപ്രില്‍ ഒമ്പതിന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കും ഉയര്‍ത്തിയിരുന്നു. 

തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുട രൂപതയില്‍ പുത്തന്‍ചിറയില്‍ ചിറമ്മല്‍ മങ്കിടിയാന്‍ തോമയുടേയും താണ്ടമ്മയുടേയും മൂന്നാമത്തെ മകളായി 1876 ഏപ്രില്‍ 26-നാണ് മറിയം ത്രേസ്യയുടെ ജനനം. വളരെ ചെറുപ്പം മുതല്‍ ദൈവ സ്‌നേഹത്തിനായി ജീവിതം സമര്‍പ്പിച്ച കന്യകയാണ് മറിയം ത്രേസ്യ. കുടുംബ പ്രേക്ഷിതത്വം ലക്ഷ്യമാക്കി 1914 മെയ് 14-ന് പുത്തന്‍ചിറയില്‍ ഹോളിഫാമിലി സന്യാസിനി സമൂഹം സ്ഥാപിച്ചു. 

മറിയം ത്രേസ്യ ഉള്‍പ്പടെ അഞ്ചുപേരെയാണ് ഒക്‌ടോബര്‍ 13-ന് ഫ്രാന്‍സീസ് മാര്‍പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നത്. കര്‍ദ്ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാന്‍ (ഇംഗ്‌ളണ്ട്), സിസ്റ്റര്‍ ജ്യൂസെപ്പിന വാന്നിനി (ഇറ്റലി), സിസ്റ്റര്‍ ഡ്യൂള്‍സ് ലോപ്പസ് പോന്തസ് (ബ്രസീല്‍), സിസ്റ്റര്‍ മാര്‍ഗരറ്റ് ബേയ്‌സ് (സ്വിറ്റ്‌സര്‍ലന്‍ഡ്). 

വത്തിക്കാനില്‍ വച്ചു നടക്കുന്ന ഈ മഹനീയ നാമകരണ നടപടികളില്‍ പങ്കെടുക്കുവാനും, പങ്കാളികളാകാനും ആഗ്രഹിക്കുന്നവര്‍ക്കായി അമേരിക്കയില്‍ നിന്നും ട്രിയോ ട്രാവല്‍സ് ഒരു ടൂര്‍ പാക്കേജ് ഒരുക്കുന്നു. 

ഏഴു ദിവസത്തെ ടൂര്‍ പാക്കേജില്‍ റോം, വത്തിക്കാന്‍, അസീസി, പാദുവ, വെനീസ്, റോസാമിസ്റ്റിക്ക, മിലാന്‍  എന്നീ പുണ്യ നഗരങ്ങള്‍ കൂടെ ഉള്‍പ്പെടുത്തിയിരിക്കുന്നു. 

ടൂറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി ബന്ധപ്പെടുക: മാത്യു തോട്ടുമാരി 404 786 6999/ 1 888 410 8746/ 925 963 9579, e-mail: info@triotravelsusa.com
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.