മാര്‍ട്ടിന്‍ വിലങ്ങോലില്‍
ഹൂസ്റ്റണ്‍ : അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസി സമൂഹം പ്രാര്‍ഥനയോടെ ഒരുങ്ങി ഹൂസ്റ്റണില്‍ നടക്കുന്ന ദേശീയ കണ്‍വന്‍ഷനായി തയാറെടുക്കുമ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഹൂസ്റ്റണിലേക്ക് ഒഴുകിയെത്തുന്ന ആയിരക്കണക്കിനു വിശ്വാസികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കാനുള്ള ശ്രമത്തിലാണ് വിവിധ കമ്മറ്റികള്‍.
നാലു ദിവസത്തെ കണ്‍വന്‍ഷനു ഓഗസ്റ്റ് ഒന്നിന് തിരശീല ഉയരും. കണ്‍വന്‍ഷനു ആതിഥ്യമരുളുന്ന ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോനയിലെ സംഘാടകര്‍ക്കൊപ്പം ആത്മീയ സംഘടനകളും യുവജനസംഘടനകളും രൂപതാംഗങ്ങളും ഈ ആത്മീയ സംഗമത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. അനീഷ് സൈമണ്‍ ഇവെന്റ്‌സ് കോ ഓര്‍ഡിനേറ്റര്‍ ആണ്.
18 ലക്ഷം ഡോളര്‍ ചെലവാണു മൊത്തം പ്രതീക്ഷിക്കപ്പെടുന്നത്. കണ്‍വന്‍ഷന്‍ വിജയപാതയില്‍ എത്തിക്കുവാന്‍ ബോസ് കുര്യന്റെ (നാഷണല്‍ ഫൈനാന്‍സ് ചെയര്‍) നേതൃത്വത്തിലുള്ള ഫൈനാന്‍സ് ടീം, മറ്റു കമ്മറ്റികളുമായി ചേര്‍ന്ന് സുതാര്യവും സുസ്ത്യര്‍ഹവുമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. ബോസ് കുര്യന്‍. ബാബു വെണ്ണാലില്‍, ബിജു ജോര്‍ജ്, ജോണ്‍ ബാബു എന്നിവരടങ്ങുന്നതാണ് ഫൈനാന്‍സ് കമ്മറ്റി. ഇവന്റ് സ്‌പോണ്‍സര്‍ സിജോ വടക്കന്‍ ട്രിനിറ്റി ഗ്രൂപ്പ്, റാഫിള്‍ സ്‌പോണ്‍സര്‍ ജോയ് ആലുക്കാസ്, മെഗാ സ്‌പോണ്‍സര്‍ ജിബി പാറക്കല്‍ പിഎസ്ജി ഗ്രൂപ്പ് ഓഫ് കമ്പനീസ്, കെംപ്ലാസ്റ്റ് (അലക്‌സാണ്ടര്‍ കുടക്കച്ചിറ) തുടങ്ങി നിരവധി സ്‌പോണ്‍സേഴ്‌സിന്റെ സഹകരണം ഇത്തവണ കണ്‍വന്‍ഷനുണ്ട്. കൂടുതല്‍ സ്‌പോണ്‍സേഴ്‌സിനെ ഇനിയും സ്വാഗതം ചെയ്യുന്നതായി കമ്മറ്റിഅംഗം ബിജു ജോര്‍ജ് പറഞ്ഞു.
കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ ക്രമീകരങ്ങള്‍ നാഷണല്‍ ചെയര്‍ സുനില്‍ കുര്യന്റെ നേതൃത്വത്തില്‍ പുരോഗമിച്ചു വരുന്നു. നാല് ദിവസത്തെ താമസിച്ചുള്ള കണ്‍വന്‍ഷനു വേദിയാവുന്നത് ഹൂസ്റ്റണിലെ അമേരിക്കസ് ഹില്‍ട്ടണ്‍ ഹോട്ടല്‍ സമുച്ചയമാണ്. ഓണ്‍ലൈനില്‍ (https://smnchouston.org) കണ്‍വന്‍ഷനു ഇനിയും രജിസ്റ്റര്‍ ചെയാം. സുനില്‍ കുര്യന്‍ (നാഷണല്‍ രജിസ്ട്രഷന്‍ ചെയര്‍), സജി സൈമണ്‍, സജിനി തെക്കേല്‍ എന്നിവരാണ് രജിസ്‌ടേഷന്‍ കമ്മറ്റിയില്‍. കൂടുതല്‍ വിശ്വാസികളെ പങ്കെടുപ്പിക്കുവാന്‍ വേദിയോട് ചേര്‍ന്നുള്ള മാരിയോട്ട് ഹോട്ടലിലും സൗകര്യങ്ങള്‍ ഒരുങ്ങുന്നതായി സുനില്‍ പറഞ്ഞു. നാലുപേരടങ്ങുന്ന കുടുംബത്തിന് ഭക്ഷണവും താമസവുമടക്കം നാലു ദിവസത്തേക്ക് 1500 ഡോളറില്‍ താഴെയാണ് ചിലവ്. പോള്‍ ജോസഫ് സെക്രട്ടറിയാണ്
അമേരിക്കയിലെ സിറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ ഉണര്‍വും, കൂട്ടായ്മയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കണ്‍വന്‍ഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് :https://smnchouston.org
Comments