ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: ജൂലൈ 17 മുതല്‍ 20 വരെ ചിക്കാഗോയില്‍ നടക്കുന്ന സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ ബാംഗ്ലൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഏബ്രഹാം മാര്‍ സെറാഫീം മെത്രാപ്പോലീത്ത പങ്കെടുക്കും.
സഭയിലെ ഏറ്റവും പ്രായംകുറഞ്ഞ തിരുമേനി പരിശുദ്ധ സഭയുടെ ആത്മീയ പ്രസ്ഥാനമായ എം.ജി.ഒ.സി.എസ്.എമ്മില്ക്കൂടി വിനു അച്ചന് എന്ന പേരില്‍ ശ്രദ്ധേയനായ തിരുമേനി തികഞ്ഞ ദൈവഭക്തിയും ആഴമേറിയ ഗുരുഭക്തിയുമുള്ള അജപാലകനാണ്. യുവാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും ആവേശവും പ്രചോദനവുമായ തിരുമേനി അവര്‍ക്ക് പുതിയ ദിശാബോധം നല്കിവരുന്നു.
"നാളെ ചെയ്യേണ്ടത് ഇന്ന് ചെയ്യുക, ഇന്നു ചെയ്യേണ്ടത് ഇപ്പോള്‍ ചെയ്യുക' എന്ന തിരുമേനിയുടെ ജീവിതപ്രമാണം ആവേശം പകരുന്നതാണ് എല്ലാ അര്‍ത്ഥത്തിലും. ഭദ്രാസനത്തെ ഒരു മാത്രകാ പ്രസ്ഥാനമായി രൂപപ്പെടുത്തുന്നതില്‍ തിരുമേനിയുടെ നേതൃപാടവം പ്രശംസനീയമാണ്. പരിശുദ്ധ സഭയുടെ ഭാവി പ്രതീക്ഷയായ തിരുമേനി പ്രഗത്ഭനായ ഒരു ധ്യാനഗുരു കൂടിയാണെന്ന് കോണ്‍ഫറന്‍സ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഷിക്കാഗോ എല്‍മസ്റ്റ് ഇടവകയുടെ സഹവികാരിയായി 2000 മുതല്‍ 2005 വരെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം പരിശുദ്ധ കാതോലിക്കാ ബാവ ജൂലൈ 17-ന് നിര്‍വഹിക്കും.
ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.
Comments