You are Here : Home / USA News

ഷിക്കാഗോ സെന്റ് തോമസ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ പെരുന്നാള്‍ ജൂലൈ 5, 6,7 തീയതികളില്‍

Text Size  

Story Dated: Thursday, July 04, 2019 02:42 hrs UTC

ജോയിച്ചന്‍ പുതുക്കുളം
 
ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയുടെ കാവല്‍പിതാവും ഇന്ത്യയുടെ അപ്പോസ്‌തോലനുമായ പരിശുദ്ധ മാര്‍തൊമാശ്ലീഹായുടെ ദുഖറോനോയും അനുസ്മരണ പ്രഭാഷണവും ജൂലൈ 5, 6,7  ( വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു.
 
മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപനും കുന്നംകുളം ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഡോ.ഗീവറുഗീസ്  മാര്‍ യൂലിയോസിന്റെ പ്രധാന കാര്‍മ്മികത്വത്തിലും സമീപ ഇടവകകളിലെ    വന്ദ്യ വൈദീകരുടെ സഹകാര്‍മ്മികത്വത്തിലും പെരുന്നാള്‍ ശുശ്രൂഷകള്‍  നടക്കും. ഇടവകാഗമായ വന്ദ്യ കുര്യന്‍ തൊട്ടുപുറം കോര്‍ എപ്പിസ്‌കോപ്പ, ചിക്കാഗോയിലുള്ള സഹോദരീ ഇടവകകളിലെ  വൈദീകരായ  ഫാ. ഡാനിയേല്‍ ജോര്‍ജ്ജ്, ഫാ.രാജു ഡാനിയേല്‍, ഫാ.എബി ചാക്കോ, ഫാ. റ്റെജി എബ്രഹാം  തുടങ്ങിയവര്‍ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് സഹകാര്‍മികത്വം വഹിക്കും. 2019   ലെ പെരുന്നാള്‍ ആഘോഷങ്ങള്‍ ജൂണ്‍  മാസം മുപ്പതാം  തീയതി ഞായറാഴ്ച വി.കുര്‍ബാനക്ക് ശേഷം ഇടവക വികാരി ഫാ.ഹാം ജോസഫ്, ഡീക്കന്‍ ജോര്‍ജ്ജ് പൂവത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് കൊടിയേറ്റി. 
 
ജൂലൈ 5  വെള്ളിയാഴ്ച  6.30 നു സന്ധ്യാ നമസ്കാരവും അതിനെ തുടര്‍ന്ന്  വചന ശുശ്രൂഷയും നടത്തപെടുന്നതാണ്. 
 
ജൂലൈ 6 തീയതി ശനിയാഴ്ച 6.3 0 നു സന്ധ്യാ നമസ്കാരം, പ്രസംഗം, പ്രദിക്ഷണം, ധൂപപ്രാര്‍ത്ഥന എന്നിവ നടക്കും. 
 
ഏഴാം തീയതി ഞായറാഴ്ച രാവിലെ 8.30 നു പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബാന, റാസ, ശ്ലൈകീക വാഴ്വ്, നേര്‍ച്ച വിളമ്പ് എന്നിവയോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കും.
 
മാര്‍ തോമാശ്ലീഹാ പകര്ന്ന് തന്ന ക്രിസ്തീയ വിശ്വാസ പാരമ്പര്യമാണ് മലങ്കര സഭാവിശ്വാസികളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. മാര്‌ത്തോമശ്ലീഹാ പകര്ന്ന് തന്ന ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുവാനും, ആ പരിശുദ്ധ പിതാവിന്റെ മധ്യസ്ഥം തേടുവാനും, പെരുന്നാള് ആഘോഷങ്ങളില് പങ്കുകൊള്ളുവാനും ഏവരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ഹാം ജോസഫ്, ട്രസ്‌റി ഗോഡ്വിന്‍ സാമുവേല്‍, സെക്രട്ടറി വിപിന്‍ ഈശോ എബ്രഹാം, പെരുന്നാള്‍ കമ്മറ്റിക്കുവേണ്ടി   ഡീക്കന്‍ ജോര്‍ജ്ജ് പൂവത്തൂര്‍, ജോര്‍ജ്ജ്  റോയി മാത്യു, റ്റിജിന്‍ തോമസ്, ജോര്‍ജ്ജ് യോഹന്നാന്‍, ജോണ്‍ ചെറിയാന്‍ (സന്തോഷ്),  ഷാജന്‍ വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ.ഹാം ജോസഫ് (വികാരി) (708) 8567490, ഗോഡ്വിന്‍ സാമുവേല്‍ (ട്രസ്റ്റീ) 7735527340, വിപിന്‍ ഈശോ എബ്രഹാം (സെക്രട്ടറി)  980 422 2044

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.