You are Here : Home / USA News

കമല ഹാരിസിനെതിരായ വിമര്‍ശനങ്ങള്‍ക്ക് ഇന്ത്യന്‍ വംശജര്‍ മറുപടി പറയുന്നു (ഏബ്രഹാം തോമസ്)

Text Size  

Story Dated: Friday, July 05, 2019 03:26 hrs UTC

ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ ആദ്യ ഡിബേറ്റില്‍ മികച്ച പ്രകടനം നടത്തുകയും 24 മണിക്കൂറിനുള്ളില്‍ പ്രചരണ ഫണ്ടിലേയ്ക്ക് 2 മില്യന്‍ ഡോളര്‍ ശേഖരിക്കുകയും ജനസമ്മിതിയില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് ഉയരുകയും ചെയ്ത സെനറ്റര്‍ കമലഹാരീസിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ചില കോണുകളില്‍ നിന്നുയര്‍ന്നു.
വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുവാനും കമലയ്ക്ക് ശക്തമായ പിന്തുണ നല്‍കുവാനും പ്രമുഖരായ ഇന്ത്യന്‍ വംശജര്‍ രംഗത്തെത്തി. ഡിബേറ്റില്‍ സ്‌ക്കൂള്‍ ബസുകളില്‍ കുട്ടികളെ നിര്‍ബന്ധിച്ച് ചില സ്‌ക്കൂളുകളിലെത്തിക്കുവാന്‍ 1970 കളില്‍ ഫെഡറല്‍ ഗവണ്‍മെന്റ് കൈക്കൊണ്ട തീരുമാനത്തെ എതിര്‍ത്ത് സമരം ചെയ്തതും മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ ഈ നയം പിന്താങ്ങിയതും കമല എടുത്തു പറഞ്ഞു. ബൈഡനുമായി തുടര്‍ന്ന വാക്ക് തര്‍ക്കത്തില്‍ കമല വിജയിച്ചതായി ഒരു വലിയ വിഭാഗം വിലയിരുത്തി.
പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ മകന്‍ ട്രമ്പ് ജൂനിയര്‍ ഡിബേറ്റിലെ കമലയുടെ പ്രകടനത്തെക്കുറിച്ചു നടത്തിയ പരാമര്‍ശത്തില്‍ അവര്‍ പകുതി ഇന്ത്യക്കാരിയാണെന്ന വസ്തുത സത്യമാണോ എന്ന് സംശയം പ്രകടിപ്പിച്ചു. ജെമെയ്ക്കകാരനായ പിതാവിനും ചെന്നൈ, ഇന്ത്യക്കാരിയായ മാതാവിനും ഉണ്ടായ മകളാണ് കമലാ(ദേവി).
പ്രസിഡന്റ് ബരാക്ക് ഒബാമ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ അദ്ദേഹം ജന്മനാ അമേരിക്കന്‍ പൗരനാണോ എന്ന വിഷയം ചിലര്‍ വിവാദമാക്കിയിരുന്നു. 'ബെര്‍തറിസം' എന്നറിയപ്പെടുന്ന ഈ വിശേഷണം വീണ്ടും അനാവശ്യമായി ഉയര്‍ത്തുന്നത് നിന്ദനീയമാണെന്ന് ക്ലീവ് ലാന്‍ഡ്, ഒഹായോവിലെ പൗരാവകാശ അറ്റേണിയും സാമൂഹ്യ, രാഷ്ട്രീയ പ്രവര്‍ത്തകനുമായ സുബോദ് ചന്ദ്ര പറഞ്ഞു. കമലയുടെ പ്രചരണ ഫണ്ട് സമാഹരിക്കുവാന്‍ സഹായിക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യുന്ന അറ്റേണിയാണ് ചന്ദ്ര.
 
ലാസ് വേഗസ്, നെവാഡയിലെ മറ്റൊരു ഇന്ത്യന്‍ വംശജനും പിന്തുണക്കാരനുമായ ഡോ.രചകോണ്ട പ്രഭുവിന്റെ ഉപദേശം നാം അവരെ (കമലയെ) വിജയിപ്പിക്കണം. അതാണ് ഉചിതമായ മറുപടി. ഇത് റേസിസ്റ്റുകള്‍ക്ക് നല്‍കുന്നകനത്ത പ്രഹരമായിരിക്കും. ഡിബേറ്റിലെ കമലയുടെ മികച്ച പ്രകടനമാണ് കമലക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണം. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളെ അവര്‍ പരാജയപ്പെടുത്തും. തുടര്‍ന്ന് നടക്കുന്ന ഡിബേറ്റുകളില്‍ അവര്‍ ട്രമ്പിനെയും പരാജയപ്പെടുത്തും.
ഇന്ത്യന്‍ അമേരിക്കന്‍ ഇംപാക്ട് ഫണ്ടിന്റെ സഹസ്ഥാപകരില്‍ ഒരാളായ ദീപക് രാജ് പ്രശ്‌നങ്ങളെ പ്രഗത്ഭരുമായി നേരിടാനുള്ള കഴിവ് പ്രകീര്‍ത്തിച്ചു. ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം ഒന്നായി ഈ റേസിസ്റ്റ് ബെര്‍തറിസ ആക്രമണങ്ങളെ ചെറുക്കുകയും കമലയെ വിജയിപ്പിക്കുകയും വേണം.
 
ട്രമ്പിനെ വിണ്ടും വിജയിപ്പിക്കുവാന്‍ ശ്രമിക്കുന്ന പ്രചരണ സംഘം വേവലാതിപ്പെട്ടിരിക്കുകയാണെന്ന് മെരിലാന്‍ഡ് സംസ്ഥാന നിയമസഭാംഗവും ഇന്ത്യന്‍ അമേരിക്കന്‍ ഇംപാക്ടിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അരുണ്‍ മില്ലര്‍ പറഞ്ഞു. സെന.ഹാരിസ് മറ്റേതൊരു ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയെക്കാളും ട്രമ്പിനെ പരാജയപ്പെടുത്താന്‍ സജ്ജമാണ്.
 
പുതിയ അഭിപ്രായ സര്‍വെയില്‍ ബൈഡന്‍-21%, ബേണി സാന്‍ഡേഴ്‌സ്-13%, എലിസബെത്ത് വാനും, കമല ഹാരിസും-7% വീതം, ബട്ടീഗെയ്റ്റ്-3% എന്നിങ്ങനെയാണ് ജനപിന്തുണ. എന്നാല്‍ പ്രഥമ പരിഗണന, ഒന്നും രണ്ടും പരിഗണനകള്‍ കൂട്ടുമ്പോള്‍ എങ്ങനെയാണ് ഗ്രാഫുകള്‍ എന്നിവയില്‍ ഫലം മാറുന്നു.
 
സെഗ്രഗേഷനിലും സ്‌ക്കൂള്‍ ബസിംഗിലും താന്‍ പറഞ്ഞ അഭിപ്രായം കമല പിന്നീട് തിരുത്തി. ബസുകള്‍ ഓടിക്കുകയും  അവയില്‍ കുട്ടികളെ കയറ്റുന്നതും സംസ്ഥാനങ്ങളുടെ കൈയിലുള്ള ഉപകരണങ്ങളാണെന്നും അവ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യം അതത് സംസ്ഥാനങ്ങള്‍ക്കുണ്ടെന്നും അവര്‍ പറഞ്ഞു.
അമേരിക്കയില്‍ 3% ഇന്ത്യന്‍ വംശജരുണ്ട്. ഇവരില്‍ ഒരു വലിയ വിഭാഗം ഡെമോക്രാറ്റുകളാണ്. ഇവരുടെയും 18%ത്തോളം വരുന്ന കറുത്ത വര്‍ഗ്ഗക്കാരില്‍ ഒരു വിഭാഗക്കാരുടെയും വോട്ടുകള്‍ സെന.ഹാരീസിന് ലഭിക്കും. മറ്റൊരു കറുത്ത വര്‍ഗക്കാരന്‍(സെന.കോറിബുക്കര്‍) കൂടി രംഗത്തുള്ളതിനാല്‍ ആ വോട്ടുകള്‍ വിഭജിക്കപ്പെടും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.