ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന് (മാഗ്) അമേരിക്കന്‍ സ്വാതന്ത്ര്യദിനം പ്രൗഡഗംഭീരമായി ആഘോഷിച്ചു. ജൂലൈ നാലാം തീയതി വ്യാഴാഴ്ച രാവിലെ 9 മണിക്ക് കേരളാ ഹൗസില്‍ വച്ചാണ് പരിപാടികള്‍ നടന്നത്. രാവിലെ 9 മണിക്ക് നടന്ന ചടങ്ങില്‍ മാഗ് പ്രസിഡന്റ് മാര്‍ട്ടിന്‍ ജോണ്‍ അധ്യക്ഷത വഹിച്ചു. അമേരിക്കന്‍ ദേശീയ ഗാനത്തിനുശേഷം മുഖ്യാതിഥി സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു അമേരിക്കന്‍ പതാക ഉയര്‍ത്തി.
മാഗ് പ്രസിഡന്റ് മാര്‍ട്ടിന്‍ ജോണ്‍, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ എം.ജി മാത്യു, മാത്യു മത്തായി, ശശിധരന്‍ നായര്‍, തോമസ് ചെറുകര, മുന്‍ മാഗ് പ്രസിഡന്റുമാരായ ജോഷ്വാ ജോർജ്, കെ സുരേന്ദ്രന്‍ , പൊന്നു പിള്ള എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
മാഗ് ഭാരവാഹികളായ വിനോദ് വാസുദേവന്‍, ആന്‍ഡ്രൂ ജേക്കബ്, റെനി കവലയില്‍, മാത്യു പന്നപ്പാറ, പ്രമോദ് റാന്നി, ജോസ് കെ. ജോണ്‍, ജീവന്‍ സൈമണ്‍, ഡോ. മനു ചാക്കോ, മെവിന്‍ ജോണ്‍, ഫെസിലിറ്റി മാനേജര്‍ മോന്‍സി കുര്യാക്കോസ് എന്നിവര്‍ പ്രോഗ്രാമിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. മാഗ് സെക്രട്ടറി വിനോദ് വാസുദേവന്‍ നന്ദി പറഞ്ഞു.
Comments