വാഷിങ്ടൺ ഡിസി ∙ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസുമായി ബന്ധപ്പെട്ട വിവരങ്ങൾ വിരൽത്തുമ്പിൽ എത്തുന്നു. കോൺഫറൻസിനെ സംബന്ധിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള മൊബൈൽ ആപ്ലിക്കേഷൻ തയാറായതായി കോ ഓർഡിനേറ്റർ ചെറിയാൻ പെരുമാൾ അറിയിച്ചു.
കോൺഫറൻസിന്റെ വിജയത്തിനായി പ്രവർത്തിക്കുന്ന വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഏകോപിച്ചുകൊണ്ട് മുന്നോട്ടു കൊണ്ടുപോകുന്നതിനാണ് മൊബൈൽ ആപ്ലിക്കേഷൻ മുൻതൂക്കം നൽകുന്നത്. കോൺഫറൻസിന്റെ എല്ലാ വിവരങ്ങളും ആപ്പിൽ ലഭിക്കും. ഈ വിവരങ്ങൾ സോഷ്യൽമീഡിയായിൽ പങ്ക് വയ്ക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്.
Cherianperumal
കോൺഫറൻസുമായി ബന്ധപ്പെട്ട വാർത്തകൾ, കോൺഫൻസ് ന്യൂസ് ലെറ്ററായ ക്രോണിക്കിൾ, കോൺഫറൻസിൽ പ്രസിദ്ധീകരിക്കുന്ന ബിസിനസ് സുവനീർ എക്സിക്യൂട്ടീവ് കമ്മിറ്റിയുമായി നേരിട്ട് ബന്ധപ്പെടാനുള്ള സൗകര്യങ്ങൾ ഇവയെല്ലാം ആപ്പിൽ ലഭ്യമാണ്.
മലയാളം ബൈബിൾ , ആത്മീയഗാനങ്ങൾ എന്നിവ ഡൗൺലോഡ് ചെയ്യുവാനുള്ള സൗകര്യവും ആപ്പിൽ ലഭിക്കും.
ആപ്പിൾ സ്റ്റോറിലും ആൻഡ്രോയിഡ് പ്ലേ സ്റ്റോറിലും ആപ്പ് ലഭ്യമാണ്. https://my.YAPP.US/FYC19 എന്ന ലിങ്കിൽ ഡൗൺ ലോഡ് ചെയ്യാവുന്നതാണ്. കോൺഫറൻസിൽ റജിസ്റ്റർ ചെയ്ത അംഗങ്ങൾക്കെല്ലാം ലിങ്ക് ഈ മെയിൽ വഴി അയച്ചു കൊടുക്കാനുള്ള തീരുമാനം കോൺഫറൻസ് കമ്മിറ്റി എടുത്തിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ ആപ്പിനെക്കുറിച്ച് അറിയണമെങ്കിൽ ആപ്പ് ക്രിയേറ്ററായ ചെറിയാൻ പെരുമാളുമായി ബന്ധപ്പെടുക. ഫോൺ :516 439 9087
കോൺഫറൻസുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾക്ക് കോ ഓർഡിനേറ്റർ ഫാ. സണ്ണി ജോസഫ്, ജനറൽ സെക്രട്ടറി ജോബി ജോൺ, ട്രഷറർ മാത്യു വർഗീസ് എന്നിവരുമായി ബന്ധപ്പെടുക. ഫോൺ : 718 608 5583 , 201 321 0045, 631 891 8184
Comments