വിദ്യാഭ്യാസ പ്രവർത്തന എൻ ജി ഒ ആയ എഡ്യുമിത്ര ഫൗണ്ടേഷന്റെ ഉദ്‌ഘാടനവും ബഹിരാകാശ ശാസ്ത്ര ശില്പശാലയും ജൂലൈ 8 ന് രാവിലെ 9.30 ന് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ആലുവയിൽ നടന്നു. വിക്രം സാരാഭായ് സ്പേസ് സെന്റർ മുൻ ഡയറക്ടറും മുഖ്യമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവുമായ പ്രൊഫസർ എം. ചന്ദ്രദത്തൻ എഡ്യുമിത്ര ഫൗണ്ടേഷന്റെ ഔപചാരിക ഉദ്‌ഘാടനം നിർവഹിച്ചു. വിശിഷ്ട അതിഥിയായ സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം എം പി ആന്റണി റേഡിയോ സാക്കൂണിന്റെയും സാക്കൂൺ ഇ മാഗസിന്റെയും ഉദ്‌ഘാടനവും നിർവഹിച്ചു. എഡ്യുമിത്ര ഫൗണ്ടേഷൻ ചെയർപേഴ്സൺ സജിത സി കെ അധ്യക്ഷയായ യോഗത്തിൽ വികാസ് മൂത്തേടത്ത് സ്വാഗതവും സീമ ഹരി നായർ നന്ദിയും ആലുവ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സുമിന ജോർജ് ആശംസകളും അറിയിച്ചു. തുടർന്ന് നടന്ന ബഹിരാകാശ ശില്പശാലയിൽ കേരളത്തിലെ വിവിധ ഗവണ്മെന്റ് സ്‌കൂളുകളിൽ നിന്നുള്ള എൺപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. ആകാശത്തോളം സ്വപ്നം കാണണം ഉയരങ്ങൾ കീഴടക്കാൻ എന്ന് എം സി ദത്തൻ കുട്ടികളോട് പറഞ്ഞു. തുടർന്ന് നടന്ന വ്യക്തിത്വ വികസന ക്ലാസ് പ്രമുഖ ലൈഫ് സ്കിൽ പരിശീലകൻ ജീവൻ യു നയിച്ചു.
Comments