You are Here : Home / USA News

ഫിലാഡല്‍ഫിയാ സെന്റ് തോമസ് ദേവാലയത്തില്‍ പെരുന്നാള്‍ കൊടിയേറി

Text Size  

Story Dated: Monday, July 08, 2019 04:48 hrs UTC

ജോയിച്ചന്‍ പുതുക്കുളം
 
ഫിലാഡല്‍ഫിയാ , മലങ്കരയുടെ കാവല്‍പിതാവായ മാര്‍ത്തോമാ ശ്ലീഹായുടെ നാമധേയത്തില്‍ സ്ഥാപിതമായ ഫിലാഡല്‍ഫിയായിലെ പുരാതന ദേവാലയങ്ങളില്‍ പ്രമുഖമായ  സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ ( 5422 N. Mascher St , Philadelphia , Pa , 19120 ) ഈ വര്‍ഷത്തെ പെരുന്നാളിന് വിളംബരം ചെയ്തുകൊണ്ടുള്ള കൊടിയേറി.  ജൂലൈ 7 ന്  വികാരി റവ. ഫാദര്‍. ബാബു വര്‍ഗീസിന്റെ  (ഷേബാലി അച്ചന്‍) മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നടന്ന പെരുന്നാള്‍ കൊടിയുയര്‍ത്തല്‍ കര്‍മ്മത്തില്‍ ഇടവകജനങ്ങള്‍ ഉള്‍പ്പെടെ നിരവധി ഭക്ത ജനങ്ങള്‍  പങ്കെടുത്തു .
 
ജൂലൈ 13  ന് ശനിയാഴ്ച  ആരംഭിക്കുന്ന പെരുന്നാള്‍ ആഘോഷത്തിന്റെ ആദ്യ ദിനത്തില്‍ വൈകിട്ട് 6 മണിക്ക് മലങ്കര  ഓര്‍ത്തഡോക്‌സ് സഭയിലെ അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദീകരില്‍ പ്രമുഖനായ വന്ദ്യ മത്തായി കോറെപ്പിസ്‌ക്കോപ്പായുടെ നേതൃത്വത്തില്‍ സന്ഡ്യാ നമസ്കാരവും അതേത്തുടര്‍ന്ന് അദ്ദേഹത്തിന്റെ വചന  ശുശ്രൂഷയും  ഉണ്ടായിരിക്കും.
 
പെരുന്നാള്‍ ദിനത്തിലെ പ്രധാന ദിവസമായ  ജൂലൈ 14 ന് ഞായറാഴ്ച രാവിലെ  9 മണിക്ക്  ആരംഭിക്കുന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ഇടവക വികാരി റവ. ഫാദര്‍. ബാബു വര്‍ഗീസ്   നേതൃത്വം നല്‍കും . അതെ തുടര്‍ന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടുകൂടി നടക്കുന്ന ഭക്തിനിര്‍ഭരമായ റാസ ആരംഭിക്കും.  തുടര്‍ന്ന്  ആശീര്‍വാദവും,  വിഭവ സമര്‍ത്ഥമായ  പെരുന്നാള്‍ സദ്യയും ഉണ്ടായിരിക്കും.
 
പെരുന്നാള്‍ ആഘോഷങ്ങളുടെ  വിജയകരമായ നടത്തിപ്പിലേക്കായി വികാരി ഷേബാലി അച്ചനോടൊപ്പം ട്രഷറാര്‍ ജെയിന്‍ കല്ലറയ്ക്കല്‍ , സെക്രട്ടറി മിസ്സിസ് വിന്‍സി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു .
 

വാര്‍ത്ത തയ്യാറാക്കി അയച്ചത്: രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.