മാർട്ടിൻ വിലങ്ങോലിൽ
ഹൂസ്റ്റൺ : ചിക്കാഗോ സെന്റോ തോമസ് സീറോ മലബാർ രൂപതയുടെ കീഴിൽ ഹൂസ്റ്റണിൽ നടക്കുന്ന ഏഴാമത് ദേശീയ സീറോ മലബാർ കണവൻഷനോടനുബന്ധിച്ചു പുറത്തിറക്കുന്ന തീം സോങിന്റെയും, "മാർഗം" എന്ന മ്യൂസിക്കല്‍ ആൽബത്തിന്റെ
ജൂലൈ 3 നു സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ നടന്ന സഭാദിന ആഘോഷ സമ്മേളനത്തിൽ വെച്ച് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഷംഷാബാദ് രൂപതാ മെത്രാൻ മാർ റാഫേൽ തട്ടേലിനു നൽകി പ്രകാശന കർമ്മം നിർവഹിച്ചു. ചടങ്ങിൽ ഷിക്കാഗോ രൂപതാ ചാൻസലർ റവ ഫാ ജോണിക്കുട്ടി പുലിശ്ശേരി, പ്രശസ്ത ക്രിസ്തീയ സംഗീത സംവിധായകനും ഗായകനുമായ പീറ്റർ ചേരാനെല്ലൂർ, തുടങ്ങിയവർ സന്നിഹിതരായിരുന്നു. "തോമാ ശ്ലീഹായുടെ മാർഗം വിശുദ്ധിലേക്കുള്ള മാർഗം" എന്നതാണ് തീം.
"ആകാശത്തിൽ നിന്ന് പൊഴിച്ചിടേണേ ..ആത്മാവേ പരിശുദ്ധാത്മാവേ" എന്ന ഗാനത്തിന് ഷിക്കാഗോ രൂപതാ സഹായ മെത്രാനും കൺവൻഷന്റെ ജനറൽ കണ്‍വീനറുമായ മാര്‍ ജോയ് ആലപ്പാട്ട്
രചന നിർവഹിച്ചിരിക്കുന്നു എന്നതും പ്രത്യേകതയാണ്. ഫാ. സിറിയക് കോട്ടയിൽ, ഫാ ജോണിക്കുട്ടി പുലിശ്ശേരി, ബേബി ജോൺ കലയന്താനി തുടങ്ങിയവരാണ് മറ്റു ഗാനങ്ങൾക്ക് രചനകൾ നിർവഹിച്ചിരിക്കുന്നത്.
പീറ്റർ ചേരാനെല്ലൂർ ഗാനങ്ങൾക്കു ഈണം പകർന്നിരിക്കുന്നു. വിജയ് യേശുദാസ്, ശ്വേത മോഹൻ, കെസ്റ്റർ, ബിജു നാരായണൻ, മധു ബാലകൃഷ്‌ണൻ , വിത്സൺ പിറവം തുടങ്ങി പ്രമുഖ ഗായകരാണ് ഈ ആൽബത്തിലെ മനോഹരങ്ങളായ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
കൺവൻഷനു ആതിഥേയത്വം വഹിക്കുന്ന ഹൂസ്റ്റൺ സെന്റ് ജോസഫ് ഫൊറോനാ ദേവാലയത്തിലും സിഡിയുടെ പ്രകാശന കർമ്മം നടന്നു. ദുക്റാന തിരുനാളിൽ ദിവ്യബലിക്ക് ശേഷം നടന്ന ചടങ്ങിൽ ഫൊറോനാ വികാരിയും കോ കണ്‍വീനറുമായ ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, ജോയിന്റ് കൺവീനറും അസിസ്റ്റന്റ് വികാരിയുമായ ഫാ രാജീവ് വലിയവീട്ടിൽ, കൺവൻഷൻ ചെയർമാൻ അലക്‌സാണ്ടർ കുടക്കച്ചിറ, മറ്റു എക്സിക്യു്ട്ടീവ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഓഗസ്റ്റ് ഒന്ന് മുതലാണ് കൺവൻഷൻ.
Comments