ജോഷി വള്ളിക്കളം
ഷിക്കാഗോ ∙ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തനോദ്ഘാടനം പ്രസിഡന്റ് പ്രഫ. തമ്പി മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻ ലോകസഭാ ഉപാധ്യക്ഷൻ പ്രഫ. പി. ജെ. കുര്യൻ ഷിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ ഉദ്ഘാടനം ചെയ്തു.
പ്രഫ. തമ്പി മാത്യു(പ്രസിഡന്റ്) യോഗത്തിൽ സ്വാഗതം ആശംസിച്ചു. ജെസി റിൻസി (ജോ. ട്രഷറർ) പി. ജെ. കുര്യനെ യോഗത്തിൽ പരിചയപ്പെടുത്തി. പ്രഫ. പി. ജെ. കുര്യനെ അനുമോദിച്ചു കൊണ്ട് മറിയാമ്മ പിള്ള (ഫൊക്കാന മുൻ പ്രസിഡന്റ്), ഹെറാൾഡ് ഫിഗുറ ഡോ (10C വൈസ് പ്രസിഡന്റ്) ഷാജു ചെറിയതിൽ (കെസിഎസ് പ്രസിഡന്റ്), അഗസ്റ്റിൻ കരിംങ്കുറ്റി (10സി മുൻ പ്രസിഡന്റ്) പോൾ പറമ്പി(10സി ഫൗണ്ടിങ് പ്രസിഡന്റ്) സജി കുര്യൻ (ജോ സെക്രട്ടറി), ബിജു കിഴക്കേക്കുറ്റ് (പ്രസ് ക്ലബ് സെക്രട്ടറി), ജോർജ് പണിക്കർ (1എംഎ പ്രസിഡന്റ്), ജോസ് കല്ലിടുക്കിൽ (കോളമ്നിസ്റ്റ്) എന്നിവർ പ്രസംഗിച്ചു.
2019–21 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളുടെ പ്രവർത്തനോദ്ഘാടനം ചെയ്തു കൊണ്ട് പ്രഫ. പി. ജെ. കുര്യൻ പ്രസംഗിച്ചു. പ്രസ്തുത യോഗത്തിൽ പ്രവാസികളായ മലയാളികൾ അനുഭവിക്കുന്ന വിവിധങ്ങളായ ബുദ്ധിമുട്ടുകൾ അവലോകനം ചെയ്തു. ഒസിഐ കാർഡ് കേരളത്തിലെ സ്വത്ത് സംഭാഷണം, ഗ്യാസ് കണക്ഷൻ, സെൽഫോൺ കാർഡ് തുടങ്ങിയവ ഏതാനും വിഷയങ്ങൾ മാത്രമാണ്.
പരിപാടിയുടെ മാസ്റ്റർ ഓഫ് സെറിമണി ജോഷി വള്ളിക്കളം (സെക്രട്ടറി) യോഗത്തിൽ സംബന്ധിച്ച എല്ലാവർക്കും ജോസി കുരിശിങ്കൽ (എക്സി വൈസ് പ്രസിഡന്റ്) നന്ദിയും രേഖപ്പെടുത്തി. ഫോട്ടോഗ്രഫി മോനു വർഗീസ്.
Comments