You are Here : Home / USA News

ശോശാമ്മ ജോസഫ് പാലമലയില്‍ നിര്യാതയായി

Text Size  

Story Dated: Tuesday, July 09, 2019 03:07 hrs UTC

ജോയിച്ചന്‍ പുതുക്കുളം
 
ഊന്നുകല്‍ പാലമലയില്‍ പരേതനായ പി.പി. ജോസഫിന്റെ ഭാര്യ ശോശാമ്മ ജോസഫ് (93) ജൂലൈ ഏഴാം തീയതി ഉച്ചയ്ക്ക് 12.45-ന് തേങ്കാട്ടില്‍ വച്ചു നിര്യാതയായി. സംസ്കാരം ജൂലൈ പതിനൊന്നാം തീയതി വ്യാഴാഴ്ച 12.30-നു ബേത്‌ലഹേം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ചു നടത്തപ്പെടുന്നതാണ്. 
 
ഫൊക്കാന മുന്‍ ട്രഷററും, മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍, ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍ എന്നീ സംഘടനകളുടെ മുന്‍ പ്രസിഡന്റുമായിരുന്ന വര്‍ഗീസ് പാലമലയിലിന്റെ മാതാവായിരുന്നു പരേതയായ ശോശാമ്മ.  മറ്റു മക്കള്‍: അമ്മിണി മത്തായി നടുക്കുടി, മേരി അവറാച്ചന്‍ ഉതുമല (ഓസ്‌ട്രേലിയ), ചിന്നമ്മ ബേബി പുന്നക്കല്‍, വര്‍ക്കി ജോസഫ് പാലമലയില്‍, മോളി മാത്യൂസ്, പോള്‍ ജോസഫ് പാലമലയില്‍, സഖറിയാസ് ജോസഫ് പാലമലയില്‍ (യു.കെ), സിനി ജോണ്‍ (കാനഡ). 
 
മരുമക്കള്‍:  മത്തായി നടുക്കുടി, അവറാച്ചന്‍ ഉതുമല, സൂസി പാലമലയില്‍ (യു.എസ്.എ), ബേബി പുന്നക്കല്‍, ലീന വര്‍ക്കി. മാത്യൂസ് നിരപ്പുകണ്ടത്തില്‍ (അബുദാബി), സോഫി പോള്‍ (സൗദി അറേബ്യ), ജോണ്‍ ചെറിയാന്‍ (കാനഡ). 
 
സതീശന്‍ നായര്‍ അറിയിച്ചതാണിത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.