You are Here : Home / USA News

കെസിഎസ് പിക്‌നിക് ആവേശോജ്വലമായി

Text Size  

Story Dated: Tuesday, July 09, 2019 03:09 hrs UTC

ജോയിച്ചന്‍ പുതുക്കുളം
 
ചിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റി (കെ.സി.എസ്) യുടെ ഈ വര്‍ഷത്തെ സമ്മര്‍ പിക്‌നിക് പുതുമയാര്‍ന്ന പരിപാടികള്‍ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. കൊഹിമ രൂപതയുടെ ബിഷപ്പും ക്‌നാനായ സമുദായ അംഗവുമായ ബിഷപ്പ് ജയിംഗ് തോപ്പില്‍, കെ.സി.എസ്. സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ.അബ്രഹാം മുത്തോലത്തിന് പത്ത് കൈമാറികൊണ്ട് പിക്‌നിക് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റോയി ചേലമലയില്‍ ഏവരേയും പിക്‌നിക്കിലേക്ക് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ഷിജു ചെറിയത്തില്‍, കെസിഎസിന്റെ പരിപാടികളില്‍ അംഗങ്ങള്‍ കാണിക്കുന്ന സഹകരണത്തിന് പ്രത്യേകം നന്ദി പറഞ്ഞു. തുടര്‍ന്ന് ഫാ.ബിന്‍സ് ചേത്തലില്‍, ഈ വര്‍ഷം പുതുതായി ഏര്‍പ്പെടുത്തിയ ത്രീ പോയിന്റ് ബാസ്കറ്റ് ബോള്‍ ഗെയിം ഉദ്ഘാടനം ചെയ്തു. ബൗണ്‍സി ഹൗസ്, വോളിബോള്‍, ത്രോബോള്‍, ഉഖ, കൈരളി ഫുഡ്‌സ് തയ്യാറാക്കിയ രുചികരമായ ഭക്ഷണം എന്നിവ പിക്‌നിക്കിന് മാറ്റു കൂട്ടി. ക്‌നാനായ റീജിയണ്‍ വികാരി ജനറാള്‍ ഫാ.തോമസ് മുളവനാല്‍, ഫാ.ബിബി തറയില്‍ എന്നിവര്‍ സമാപന ചടങ്ങില്‍ സംബന്ധിച്ചു.
 
ഇതോടൊപ്പം നടത്തിയ ത്രീപോയിന്റ്  ബാസ്ക്കറ്റ് ബോള്‍ മ്ത്സരത്തില്‍ എലമെന്ററി സ്ക്കൂള്‍ വിഭാഗത്തില്‍ ജൂലിയന്‍ വലിയകാലായിലും മിഡില്‍ സ്ക്കൂള്‍ വിഭാഗത്തില്‍ ഷോണ്‍ നെല്ലാമറ്റവും ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ ജറമി ആനാലിലും യംങ്ങ് അഡല്‍റ്റ് വിഭാഗത്തില്‍ സുദീപ് മാക്കീലും ചാമ്പ്യന്‍മാരായി. വിജയികള്‍ക്ക് കെ.സി.എസ്. ഭാരവാഹികള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
 
പിക്‌നിക്കിന്റെ വിവിധ പരിപാടികള്‍ക്ക് ഔട്ട്‌ഡോര്‍ കമ്മറ്റി ഭാരവാഹികളായ ജോയി തേനാക്കര കളപ്പുരയില്‍, ജോസഫ് പുതുശ്ശേരി, അജോമോന്‍ പൂത്തുറയില്‍, റൊണാള്‍ഡോ പൂക്കുമ്പേല്‍, മനീവ് ചിറ്റാലക്കാട്ട്, എന്നിവരോടൊപ്പം ലജിസ്ലേറ്റീവ് ബോര്‍ഡ് ചെയര്‍മാന്‍ മാറ്റ് വിളങ്ങാട്ടുശേരി, ബോര്‍ഡംഗങ്ങളായ ജോബി തേക്കുന്നില്‍ക്കുന്നതില്‍, ലിന്‍സണ്‍ കൈതമലയില്‍, പ്രസിഡന്റ് ഷിജു ചെറിയത്തില്‍, വൈസ് പ്രസിഡന്റ് ജയിംസ് തിരുനെല്ലിപറമ്പില്‍, സെക്രട്ടറി റോയി ചേലമലയില്‍, ജോയിന്റ് ട്രഷറര്‍ ടോമി എടത്തില്‍, ട്രഷറര്‍ ജറിന്‍ പൂതക്കരി എന്നിവര്‍ നേതൃത്വം നല്‍കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.