മിസ്സിസിപ്പി ∙ മിസ്സിസിപ്പിയിലെ 21 ബീച്ചുകളിൽ താൽക്കാലികമായി പ്രവേശനം നിരോധിച്ചു കൊണ്ടു മിസ്സിസിപ്പി ഡിപ്പാർട്ട്മെന്റ് ഓഫ് എൻവയോൺമെന്റ് ഉത്തരവിട്ടു.
ബീച്ചുകളിലെ വെള്ളത്തിൽ വ്യാപകമായി വളർന്നു വരുന്ന അപകടകാരികളായ പ്രത്യേക തരം സസ്യങ്ങളിൽ നിന്നും വിഷാംശം പുറത്തുവരുന്നതാണ് ഇതിനു കാരണമായി ചൂണ്ടികാണിച്ചിരിക്കുന്നത്.
Harmful algal bloom(HAB) എന്നറിയപ്പെടുന്ന ഈ പ്ലാന്റുകൾ ശുദ്ധ ജലത്തിലും കടലിലും വളരുന്നതായി നാഷണൽ ഓഷാനിക് ആന്റ് അറ്റ് മോസ്പിയറിക് അഡ്മിനിസ്ട്രേഷൻ പറയുന്നു.
ഈ ചെടികൾ വളർന്നു നിൽക്കുന്ന വെള്ളത്തിൽ നീന്തുകയോ കുളിക്കുകയോ ചെയ്യുന്നവർക്ക് ശരീരത്തിൽ തടിപ്പോ, പേശീ സങ്കോചമോ ഛർദിയോ വയറിളക്കമോ അനുഭവപ്പെടാം എന്ന് സ്റ്റേറ്റ് ഏജൻസിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബീച്ചുകളിലെ മണൽപരപ്പിൽ ഇരിക്കുന്നതിനു നിരോധനമില്ലെങ്കിലും ബീച്ചുകളിൽ നിന്നുള്ള വെള്ളം കുടിക്കുകയോ മറ്റ് ആവശ്യങ്ങൾക്കു ഉപയോഗിക്കുയോ ചെയ്യരുതെന്നും അധികൃതർ അറിയിച്ചു.
അപകടകരമായി സ്ഥിതി വിശേഷം നേരിടുന്നതിന് സർക്കാർ വകുപ്പുകളും സജീവമായിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധനം നിലനില്ക്കുമെന്നും ജനങ്ങൾ ഇതിനോടു സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.
Comments