You are Here : Home / USA News

ബ്ലാക്ക് കോക്കസിലെ രണ്ട് അംഗങ്ങൾകൂടി കമല ഹാരിസിന് പിന്തുണ പ്രഖ്യാപിച്ചു

Text Size  

Story Dated: Tuesday, July 09, 2019 03:25 hrs UTC

ന്യൂയോർക്ക്∙ കറുത്ത വർഗക്കാരായ ജനപ്രതിനിധികളുടെ സംഘടനയിലെ (ബ്ലാക്ക് കോക്കസിലെ) രണ്ട് അംഗങ്ങൾ കൂടി ഡമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാവാൻ ആഗ്രഹിക്കുന്ന കമല ഹാരിസിനെ എൻഡോഴ്സ് ചെയ്യുന്നതായി (പിന്തുണ നൽകുന്നതായി) അറിയിച്ചു. ഇല്ലിനോയിയിൽ നിന്നുള്ള പ്രതിനിധി ബോബി റഷും ഫ്ളോറിഡയിൽ നിന്നുള്ള ഫ്രെഡറിക് വിൽസണും ആണിവർ.

50 അംഗങ്ങളുള്ള ബ്ലാക്ക് കോക്കസിൽ നിന്ന് ലഭിക്കുന്ന എൻഡോഴ്സ്മെന്റുകൾ ഡമോക്രാറ്റിക് പ്രസിഡൻഷ്യൽ പ്രൈമറി മത്സരങ്ങളിൽ കമല ഹാരിസിന് കരുത്ത് പകരും. ഹാരിസിന് ഇതിനകം ആറ് കോൺഗ്രഷനൽ ബ്ലാക്ക് കോക്കസ് എൻഡോഴ്സ്മെന്റുകൾ ലഭിച്ചു.

ബോബി റഷ് പ്രസിഡന്റ് ടിക്കറ്റ് പ്രത്യാശിയുമായ ജോ ബൈഡന്റെ വലിയ വിമർശകനായി മാറിയിരിക്കുകയാണ്. കാരണം ആദ്യ ഡിബേറ്റിൽ ബൈഡൻ രണ്ട് ഭിന്നവാദികൾക്കൊപ്പം പ്രവർത്തിച്ചു എന്നും നിർബന്ധപൂർവം കറുത്ത വർഗക്കാരായ കുട്ടികളെ സ്കൂൾ‍ ബസുകളിൽ അവർക്ക് ഇഷ്ടമില്ലാത്ത സ്കൂളുകളിൽ എത്തിച്ച നടപടിയെ ന്യായീകരിച്ചു എന്നും ഉള്ള വെളിപ്പെടുത്തലാണ്. ഹാരിസിന്റെ ഇല്ലിനോയ് പ്രചരണത്തിന്റെ ചെയർ ആയി റഷ് പ്രവർത്തിക്കും. ഹാരിസ് മാത്രമാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ തോൽപിക്കാൻ കഴിയുന്ന സ്ഥാനാർത്ഥി. ഹാരിസിന് ഒരു ഗ്ലോബൽ നേതാവിന്റെ ഗുണങ്ങളെല്ലാം ഉണ്ട് റഷ് പറയുന്നു.

ഡിബേറ്റിനുശേഷമുള്ള രണ്ട് ദിവസത്തിനുള്ളിൽ ഹാരി രണ്ട് മില്യൻ ഡോളർ പ്രചാരണ ഫണ്ടിലേക്ക് സമാഹരിച്ചു. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ 63,277 ദാതാക്കളിൽ നിന്ന് 12 മില്യൻ ഡോളർ നേടി. ഇവരിൽ 58% ൽ അധികവും ആദ്യമായാണ് ഹാരിസിന് സംഭാവന നൽകിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.