അഞ്ചു പതീറ്റാണ്ടിലധികം ഡാളസ് ഫോർട്ട് വെർത്തു മെട്രോ പ്ലെക്സിൽ ഏതെല്ലാം സമയങ്ങളിൽ എവിടെയെല്ലാം സാമൂഹ്യ സാംസ്കാരിക സമ്മേളനങ്ങൾ സംഘടിപ്പിച്ചിട്ടിണ്ടോ ആ വേദികളിലെല്ലാം ആഗതനായി ഒരു വൈദീകൻ എന്ന പദവിയുടെ ഉത്തരവാദിത്വം എന്തോ അതിനു ഊന്നൽ നൽകികൊണ്ട് ,തൻ്റെ സ്വത സിദ്ധ മായ ഭാഷയിൽ അർത്ഥ സമ്പുഷ്ടവും ഹ്രദയസ്പര്ശിയുമായ പ്രഭാഷണങ്ങളിലൂടെ , ആത്മീയ പ്രഭ ചൊരിഞ്ഞു സദസ്സിനെ സമ്പന്നമാക്കിയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു വൈദീക ശ്രേഷ്ഠൻ എന്ന പദവിക്ക് തികച്ചും അർഹനായ ഈയിടെ ഡാലസിൽ അന്തരിച്ച റവ ഫാ ഡോ പി പി ഫിലിപ്പ് .(ഫിലിപ്പച്ചൻ 84 ).
മർത്യ ശരീരത്തിൽ നിന്നും അമർത്യതയിലേക്കു, അപ്രതീക്ഷിതമല്ലെങ്കിലും അകാലത്തിൽ;സംഭവിച്ച വേർപാട് സ്നേഹിതന്മാരുടെയും , വിശ്വാസസമൂഹത്തിന്റെയും മനസുകളിൽ ശ്ര ഷ്ടിച്ച അനല്പമല്ലാത്ത നൊമ്പരം ഇന്നും തളം കെട്ടി നിൽക്കുകയാണ് .
1935 കേരളത്തിൽ കുറിച്ചിയിലായിരുന്നു അച്ചന്റെ ജനനം .പ്രാഥമിക.വിദ്യാഭ്യാസത്തിനു ശേക്ഷം.1965 ൽ സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ദൈവശാസ്ത്രത്തിൽ ബിരുദമെടുത്തു , 1966 ലാണ് അമേരിക്കയിലെ കണക്ടിക്കട്ടിൽ എത്തിയത് .ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റേഴ്സ് ഡിഗ്രി നേടി. ഹാർട്ട്ഫോർഡ് സെമിനാരിയിൽ നിന്ന് പി എച്ച് ഡി കരസ്ഥമാക്കി. 1979 ൽ ഡാലസിലേക്കു താമസം മാറ്റി.അതെ വര്ഷം തന്നെ കാലം ചെയ്ത ക്നാനായ സിറിയൻ
ചർച്ച ഓഫ് കേരള മെട്രോപൊളിറ്റൻ മോർ ക്ളീമിസ് എബ്രഹാം തിരുമേനിയിൽ നിന്നും വൈദീക പട്ടം സ്വീകരിച്ചു..തുടർന്നു ഇർവിങ്ങിൽ സെൻറ് തോമസ് ക്നാനായ ജാക്കോബൈറ്റ് ചർച് സ്ഥാപിച്ചു . 25 വർഷം ഇടവകയുടെ വികാരിയായി സേവനം അനുഷ്ടിച്ചു. ഇതിനിടയിൽ ക്നാനായ ജാക്കോബൈറ്റ് ചർച്ച അമേരിക്കൻ ഭദ്രാസന അഡ്മിനിസ്ട്രേറ്ററുമായും അച്ചൻ പ്രവർത്തിച്ചിരുന്നു . ഡാളസ് കേരളം അസോസിയേഷൻ പ്രസിഡന്റ് ,കേരള ക്രിസ്ത്യൻ അഡൾട് ഹോം വൈസ് പ്രസിഡന്റ് എന്നി പദവികളും അച്ചൻ വഹിച്ചിട്ടുണ്ട് .
വൈദീക ശുശ്രുഷയോടൊപ്പം ദീർഘനാൾ അമേരിക്കയിലെ പ്രമുഖ ഇൻസ്വറൻസ് കമ്പനിയായ മെറ്റ് ലൈഫിൽ സേവനം ചെയ്തിരുന്നു,
ക്നാനായ യാക്കോബായ സഭയുടെ നോർത്ത് അമേരിക്കയിലെ സ്ഥാപകരിൽ പ്രമുഖനും, ഡാളസ് കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ചർച്ച് ഫെലോഷിപ്പിന്റെ രൂപീകരണത്തിൽ മുഖ്യ പങ്കാളിയുമായിരുന്ന ഫിലിപ്പച്ചൻ. ജാതി മത വർഗ വർണ ഭേദമെന്യെ വിവേചനമില്ലാതെ എല്ലാവരെയും ഒരേപോലെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നതിൽ പ്രത്യയകം ശ്രദ്ധ ചെലുത്തിയിരുന്നു .പട്ടത്വ ശുശ്രുഷയുടെ ധന്യത പൂർണമാകുന്നത് സമസൃഷ്ഠങ്ങളുടെ വേദനകളിൽ പങ്കു ചേരുകയും ,അവരുടെ ആവശ്യങ്ങൾ മനസിലാക്കി അതിൽ ക്രിയാത്മക പങ്കു വഹിക്കുകയും ചെയുമ്പോളാണെന്നു അച്ചൻ പലപ്പോഴും ആവർത്തിച്ചു പറഞ്ഞിരുന്നു. അതു പറയുക മാത്രമല്ല പ്രവർത്തിയിലൂടെ തെളിയിക്കുകയും ചെയ്തിരുന്നു .അച്ചന്റെ ദേഹവിയോഗം സഭക്കും സമൂഹത്തിനും തീരാനഷ്ടമാണ്.
ഏലിയാമ്മ കുരുവിളയാണ് സഹധർമ്മിണി. എബ്രഹാം ഫിലിപ്പ്, തോമസ് ഫിലിപ്പ്, ജെറി ഫിലിപ്പ് എന്നിവർ മക്കളും, സൂസൻ, സെറാ എന്നിവർ മരുമക്കളും, സിഡ്നി, ജയിക്ക് എന്നിവർ കൊച്ചുമക്കളും ആണ്.
ജൂലൈ 11 വ്യാഴായ്ച്ച വൈകിട്ട് 6 മണി മുതൽ കാരോൾട്ടൺ സെന്റ്.ഇഗ്‌നേഷ്യസ് മലങ്കര ജാക്കോബായ സിറിയൻ കത്തീഡ്രൽ ചർച്ചിലും ജൂലൈ 12 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണി മുതൽ മാർത്തോമ്മ ചർച്ച് ഓഫ് ഡാളസ് ഫാർമേർസ് ബ്രാഞ്ചിൽവെച്ചും രണ്ടു ദിവസമായി നടക്കുന്ന പൊതു ദർശനത്തിൽ ആയിരകണക്കിന് ആളുകൾ അച്ചനെ ഒരു നോക്കു കാണുന്നതിനും ആദരാഞ്ജലികൾ അർപ്പിക്കുന്നതിനു എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജൂലൈ 13 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഇർവിംഗ് സെന്റ്.തോമസ് സിറിയൻ ഓർത്തഡോക്സ് ക്‌നാനായ ചർച്ചിൽ സംസ്കാര ശുശ്രുഷയും തുടർന്ന് കോപ്പൽ റോളിങ്ങ് ഓക്സ് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ സംസ്കാരവും നടത്തപ്പെടും .
Comments