ന്യൂയോര്‍ക്ക്: സ്‌റ്റേറ്റിന്റെ ചരിത്രത്തില്‍ ആദ്യ ഇന്ത്യാക്കാരനായസെനറ്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട കെവിന്‍ തോമസിന്റെ റീഇലക്ഷനു വേണ്ടിഫണ്ടു സമാഹരണം മലയാളി സമൂഹത്തിന്റെ കരുത്തു തെളിയിച്ച ഐക്യ പ്രകടനമായി.
ലോംഗ് ഐലന്‍ഡിലെ ജെറിക്കോയിലുള്ള കൊട്ടീലിയന്‍ റേസ്‌റ്റോറന്റില്‍ ജൂലൈ 2നു നടന്ന അത്താഴ സമ്മേളനത്തില്‍ 250 പേരോളം പങ്കെടുക്കുകയും 20000ല്‍ പരം ഡോളര്‍ സമാഹരിക്കുകയും ചെയ്തു. ഇത് സംഘാടകര്‍ക്കും മലയാളി സമൂഹത്തിനും അഭിമാനകരമായ നേട്ടമായി.
രാഷ്ട്രീയ രംഗത്ത് മലയാളി സമൂഹംസംഘടിതരായി എത്തുന്ന അപൂര്‍വ കാഴ്ചയാണ് ചടങ്ങില്‍ ഉണ്ടായത്. മുന്‍പ് ഇതു പോലൊരു കൂട്ടായ്മമലയാളി സമൂഹത്തില്‍ ഉണ്ടയിട്ടുണ്ടോ എന്നു സംശയം.
അടുത്ത വര്‍ഷം നവംബറിലാണു സെനറ്റര്‍ കെവിന്‍ തോമസ് (33)വീണ്ടും ജനവിധി തേടുക. ആദ്യ റീഇലക്ഷന്‍ ആയതിനാല്‍ മല്‍സരവും ശക്തമായിരിക്കും. അതിനാല്‍ മലയാളിഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ അത്യന്താപേക്ഷിതമാണ്. അതറിഞ്ഞാണു സംഘാടകരും സമൂഹവും ഒന്നായി രംഗത്തിറങ്ങിയത്.
ന്യൂയോര്‍ക്കിന്റെ വിവിധ ഭാഗങ്ങളായ ക്യുന്‍സ്, ലോങ്ങ് ഐലന്‍ഡ്, സ്റ്റാറ്റന്‍ ഐലന്‍ഡ്, റോക്ക് ലാന്‍ഡ്, വെസ്റ്റ്‌ചെസ്റ്റര്‍, യോങ്കേഴ്‌സ്, എന്നിവക്കു പുറമെ ന്യൂ ജേഴ്‌സിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും അയല്‍ സംസ്ഥാങ്ങളായ പെന്‍സില്‍വാനിയ, കണക്ടിക്കട് എന്നിവിടങ്ങളില്‍ നിന്നും മലയാളികള്‍ പങ്കെടുത്തുവെന്നതും പുതിയ ചരിത്രമായി.
ന്യൂയോര്‍ക്കു മെട്രോ മലയാളിയുടെ ബാനറില്‍ ഏകോപിപ്പിച്ച സമ്മേളനത്തില്‍ ഫൊക്കാന, ഫോമാ, വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്നീ കേന്ദ്ര സംഘടനകള്‍ക്കു പുറമെ മറ്റു മുപ്പതോളം സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരും ജാതി മത കക്ഷി ഭേദമെന്യേ പങ്കെടുത്തു. ഇക്കോ, ഓള്‍ കേരള മെഡിക്കല്‍ ഗ്രാജുവേറ്റ്‌സ് (എ.കെ.എം.ജി) എന്നീ സംഘടനകളിലെ പ്രവര്‍ത്തകര്‍ ഒരുമിച്ചു പ്ലാറ്റിനം സ്‌പോണ്‍സര്‍മാരായി.
അജിത് കൊച്ചുകുടിയില്‍ അബ്രഹാമിന്റെയും ബിജു ചാക്കോയുടെയും നേതൃത്വത്തില്‍ മെട്രോ മലയാളിയുടെ സംഘമാണ് ചടങ്ങിനു നേത്രുത്വം നല്കിയത്.
മെട്രോ മലയാളിയെ പ്രതിനിധീകരിച്ചു സിബി ഡേവിഡിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച യോഗത്തില്‍ ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍, പോള്‍ കറുകപ്പിള്ളില്‍, ഫോമാ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, ഷാജി എഡ്വേര്‍ഡ്, ലീല മാരേട്ട്, വിന്‍സന്റ് സിറിയക്, കോശി ഉമ്മന്‍, തോമസ് കോശി, സാബു ലൂക്കോസ്, ബിജു ചാക്കോ, ഷിനു ജോസഫ്, ഡോ. തോമസ് മാത്യു, ഡോ അലക്‌സ് മാത്യു, ലീലാമ്മ അപ്പുകുട്ടന്‍, മാത്തുക്കുട്ടി ഈശോ, ഈപ്പന്‍ ജോര്‍ജ്, ഡോ. ജേക്കബ് തോമസ്, തോമസ് കുരുവിള, ഫാ. ജോണ്‍ തോമസ്, തോമസ് ജെ കൂവള്ളൂര്‍, ജോര്‍ജ് തോമസ്, അലന്‍ അജിത് കൊച്ചുകുടിയില്‍ തുടങ്ങിയവര്‍ അശംസകള്‍ നേര്‍ന്നു
മറുപടി പ്രസംഗത്തില്‍ സെനറ്റര്‍ കെവിന്‍ തോമസ് അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക് ഇന്ത്യന്‍ മലയാളി യുവ തലമുറയുടെ കടന്നു വരവിന്റെ ആവശ്യകതയെ വിശദമാക്കുകയും തനിക്കു നല്കിയ പിന്തുണക്കു നന്ദി പറയുകയും ചെയ്തു.
ഇ.എം. സ്റ്റീഫന്‍, വിന്‍സെന്റ് സിറിയക്, മാത്യു തോമസ്, ഫിലിപ് മഠത്തില്‍, മാത്യു ചാമക്കാല, രാജേഷ് പുഷ്പരാജന്‍, മാത്യു ജോഷ്വ, അനിയന്‍ മൂലയില്‍, ഡോ. ഉണ്ണികൃഷ്ണന്‍ തമ്പി, പോള്‍ ജോസ്, ജെയിംസ് മാത്യു, തോമസ് തോമസ്, മേരി ഫിലിപ്പ്, ശോശാമ്മ ആന്‍ഡ്രുസ്, ഉഷ ജോര്‍ജ്, ജോണ്‍ വര്‍ഗീസ്, തോമസ് ഐസക്, രാംദാസ്‌കൊച്ചുപറമ്പില്‍, സുനില്‍ നായര്‍, ഉണ്ണികൃഷ്ണന്‍ നായര്‍, ചാക്കോ കോയിക്കലേത്ത്, മത്തായി ദാസ്, ജോയ് ഇട്ടന്‍, വര്‍ഗീസ് ഉലഹന്നാന്‍, ഫിലിപ്പോസ് ഫിലിപ്പ്, ബേബി മാത്യു, സജിമോന്‍ ആന്റണി, ആന്റോ വര്‍ക്കി, ശ്രീകുമാര്‍ ഉണ്ണിത്താന്‍, അലക്‌സ് മുരിക്കാനാനി, ബോബന്‍ തോട്ടം, കോശി കുരുവിള, ബിജു കൊട്ടാരക്കര, രാജു എബ്രഹാം, സാംസി കൊടുമണ്‍, എബ്രഹാം പുതുശ്ശേരില്‍, വര്‍ഗീസ്‌ജോസഫ്, ജെയ്‌സണ്‍, വര്‍ഗീസ് പോത്താനിക്കാട് കുഞ്ഞു മാലിയില്‍, ബോബി കുര്യാക്കോസ്, ജോഫ്‌റിന്‍ ജോസ്, ബാഹുലേയന്‍ രാഘവന്‍, കൊച്ചുണ്ണി ഇളവന്‍മഠം, പദ്മകുമാര്‍, ജോര്‍ജ് കൊട്ടാരം, രഘുനാഥന്‍ നായര്‍, മോഹന്‍ജി ചിറമണ്ണില്‍, ബാലചന്ദ്രന്‍ നായര്‍, കാര്‍ത്തിക്, ബിജു ചാക്കോ, തോമസ് മൊട്ടക്കല്‍, ഗോപിനാഥന്‍ നായര്‍, അനിയന്‍ ജോര്‍ജ്, മധു കൊട്ടാരക്കര, തോമസ് ഉണ്ണൂണി, ചെറിയാന്‍ എബ്രഹാം, ജയിന്‍ ജോര്‍ജ്, അഡ്വ. സക്കറിയ കുഴിവേലില്‍, ബേബികുട്ടി തോമസ് തുടങ്ങിയവരുടെ പ്രവര്‍ത്തനം സംഘാടകര്‍ അനുസ്മരിച്ചു
എക്കോ (Enhanced Communtiy Through Harmonious Otureach), ഓള്‍ കേരള മെഡിക്കല്‍ ഗ്രാജുവേറ്റ്‌സ് (AKMG), St ജോണ്‍സ് ചര്‍ച് , ഫൊക്കാന, ഫോമാ, വേള്‍ഡ് മലയാളി കൗണ്‍സില്‍ , കലാവേദി, കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്, കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (KCANA ), കേരള സെന്റര്‍, Indo American Press Club, വൈസ് മെന്‍സ് ഇന്റര്‍നാഷണല്‍, ന്യൂയോര്‍ക് ബോട്ട് ക്ലബ് & ഫ്രണ്ട്‌സ് ഓഫ് തിരുവല്ല, ഇന്ത്യന്‍ അമേരിക്കന്‍ മലയാളീ അസോസിയേഷന്‍ ഓഫ് ലോങ്ങ് ഐലന്‍ഡ്, ഇന്ത്യ കാത്തോലിക് അസോസിയേഷന്‍ ഓഫ് അമേരിക്ക (ICAA ), ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക് (INANY ), മലയാളി ഹിന്ദു മണ്ഡലം (MAHIMA ), കേരള അസോസിയേഷന്‍ ഓഫ് സഫൊക് കൗണ്ടി (KASC), യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ (YMA), ന്യൂയോര്‍ക് മലയാളി അസോസിയേഷന്‍ (NYMA ), നായര്‍ ബെനെവെലെന്റ് അസോസിയേഷന്‍ (NBA), നോര്‍ത്ത് അമേരിക്കന്‍ നെറ്റ്വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസൂസിസിയേഷന്‍സ് ഇന്‍ അമേരിക്കാസ് (NANMAA) കേരള സമാജം ഓഫ് ന്യൂ ജേഴ്‌സി തുടങ്ങി നിരവധി സംഘടനകള്‍ വൈവിധ്യമാര്‍ന്ന ചടങ്ങില്‍ പങ്കെടുത്തു.
ഇതാദ്യമായിട്ടായിരിക്കാം ഇത്രയും മലയാളികള്‍ അമേരിക്കന്‍ രാഷ്ട്രീയത്തിലേക്കുള്ള ഒരു ധനസമാഹരണ ചടങ്ങില്‍ ഒത്തു ചേരുന്നതെന്നു പ്രാസംഗികരില്‍ പലരും എടുത്തു പറഞ്ഞു.
മേരിക്കുട്ടി മൈക്കിള്‍, റോഷിന്‍ മാമ്മന്‍, റിയ അലക്‌സാണ്ടര്‍, രാംദാസ് കൊച്ചുപറമ്പില്‍, സിബി ഡേവിഡ് എന്നിവര്‍ ഗാനാലാപനം നടത്തി.കൈരളി ടി.വിക്ക് വേണ്ടി ജേക്കബ് മനുവേലും, റിപ്പോര്‍ട്ടര്‍ ചാനലിനു വേണ്ടി മാത്തുക്കുട്ടി ഈശോയും പരിപാടി ചിത്രീകരിച്ചു.സിബി ജോര്‍ജ് (സി.ബി. ഫോട്ടോസ്) ചിത്രങ്ങള്‍ എടുത്തു. ലൈറ്റ് ആന്‍ഡ് സൗണ്ട് റെജി,അനൂപ്.
ചടങ്ങിന്റെ എംസി ആയി പ്രവര്‍ത്തിച്ച അജിത് കൊച്ചുകുടിയില്‍ എബ്രഹാം പ്രവൃത്തി ദിനത്തിലും ഇത്ര ദൂരം വന്നുമലയാളി സമൂഹത്തിന്റെ പ്രതിബദ്ധതയെയും ഒരുമയെയും തെളിയിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു.
Comments