You are Here : Home / USA News

ഇല്ലിനോയി മലയാളി അസോസിയേഷന്‍ സോക്കര്‍, വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 28-ന്

Text Size  

Story Dated: Thursday, July 11, 2019 01:33 hrs UTC

ജോയിച്ചന്‍ പുതുക്കുളം
 
ചിക്കാഗോ: ചിക്കാഗോയിലെ യുവജനങ്ങളുടെ ആവേശമായ ഇല്ലിനോയി മലയാളി അസോസിയേഷന്‍ യുവജനങ്ങള്‍ക്കായി ജൂലൈ 28-നു ഞായറാഴ്ച സോക്കര്‍, വോളിബോള്‍ ടൂര്‍ണമെന്റുകള്‍ നടത്താന്‍ പ്രസിഡന്റ് ജോര്‍ജ് പണിക്കരുടെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു. അന്നേദിവസം രാവിലെ 11 മണിക്ക് ഡസ്‌പ്ലെയിന്‍സിലുള്ള ഡീ പാര്‍ക്കില്‍ വച്ചാണ് ഈ ടൂര്‍ണമെന്റുകള്‍ നടക്കുന്നത്. 
 
ചിക്കാഗോയില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി എട്ടിലധികം ടീമുകള്‍ അന്നേ ദിവസം ഡീ പാര്‍ക്കില്‍ ഒത്തുചേരും. കൃത്യം 11 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ കാണികളുടെ ആവേശമായി മാറുമെന്നു സംഘാടകര്‍ അറിയിച്ചു. ഈ മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുവാനും ടീമുകളെ സ്‌പോണ്‍സര്‍ ചെയ്ത് പരിപാടികള്‍ വിജയിപ്പിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. 
 
പ്രവീണ്‍ തോമസ് ജനറല്‍ കണ്‍വീനറായി വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. മറിയാമ്മ പിള്ള, ജോര്‍ജ് മാത്യു, ജോസി കുരിശിങ്കല്‍, ജോയി പീറ്റര്‍ ഇണ്ടിക്കുഴി, സാം ജോര്‍ജ് എന്നിവര്‍ അംഗങ്ങളായി പ്രവര്‍ത്തിക്കുന്നു. 9229 W Emerson St, Desplains എന്നതാണ് ഡീ പാര്‍ക്കിന്റെ വിലാസം. വിജയികള്‍ക്കുള്ള ട്രോഫികളും ക്യാഷ് അവാര്‍ഡുകളും ധാരാളം പേര്‍ സ്‌പോണ്‍സര്‍ ചെയ്തുകഴിഞ്ഞു. ഒന്നാമതായി എത്തുന്ന ടീമുകള്‍ക്ക് ഐ.എം.എയുടെ മുന്‍ പ്രസിഡന്റ് സാം ജോര്‍ജും, കുടുംബവും സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് പ്രൈസും, രണ്ടാമതായി എത്തുന്ന ടീമിന് ഐ.എം.എ ട്രഷറര്‍ ജോയി പീറ്റര്‍ ഇണ്ടിക്കുഴിയും കുടുംബവും നല്‍കുന്ന ക്യാഷ് പ്രൈസും നല്‍കുന്നതാണ്. 

ജോര്‍ജ് പണിക്കര്‍ അറിയിച്ചതാണിത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ

    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.