ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂ യോർക്ക് : ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി അടിയന്തിരമായി കുടി ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായരുടെ മകൾ ജാനകി നായരുടെ നിര്യണത്തിൽ അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റിന്റെ അഭാവത്തിൽ എക്സി. വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ടോമി കോക്കാട്ട് ഏവരെയും സ്വാഗതം ചെയ്തു.
ട്രസ്റ്റി ബോർഡ് ചെയർമാൻ മാമ്മൻ സി ജേക്കബ് അനുശോചന പ്രമയേം അവതരിപ്പിച്ചു.
പെട്ടന്നുള്ള ഈ വേര്‍പാട് മാധവൻ ബി നായർക്കും കുടുബത്തിനും എന്നപോലെ ഫൊക്കാനാക്കും അത്യധികം വേദനാകരമാണ് . ഫൊക്കാന കുടുംബത്തിൽ ഉണ്ടായ ഈ വേർപാടിൽ ഫൊക്കാന അഗാധ ദുഃഖം രേഖപ്പെടുത്തുന്നതിനോടൊപ്പം ആന്മാവിന്റെ നിത്യ ശാന്തിക്കുവേണ്ടി ഫോകാനയും കുടുംബ അംഗങ്ങളും പ്രാർത്ഥിക്കുന്നതായും അനുശോചന സന്ദേശത്തിൽ അറിയിച്ചു. സുജ ജോസ് പ്രമേയം പിൻതാങ്ങി.
ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ് ആയസെക്രട്ടറി ടോമി കോക്കാട്ട് , എക്സ്. വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ സജിമോൻ ആന്റണി ,ട്രസ്ടി ബോർഡ് ചെയർമാൻ മാമൻ സി ജേക്കബ്, നാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ,വൈസ് പ്രസിഡന്റ് എബ്രഹാം കളത്തിൽ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണൽ ജോയിന്റ് സെക്രട്ടറി വിജി നായർ, ജോയിന്റ് ട്രഷർ പ്രവീൺ തോമസ്, ജോയിന്റ് അഡീഷണൽ ട്രഷർ ഷീല ജോസഫ്. വിമെൻസ് ഫോറം ചെയർ ലൈസി അലക്സ്, കൺവെൻഷൻ ചെയർ ജോയി ചക്കപ്പൻ ,ഫൗണ്ടേഷൻ ചെയർമാൻ എബ്രഹാം ഈപ്പൻ, കേരള കൺവെൻഷൻ ചെയർ ജോർജി വർഗീസ് , അഡ്വവൈസറി ബോർഡ് മെംബെർ ടി. എസ് . ചാക്കോ ,ജോൺ കല്ലോലികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു അനുശോചനം രേഖപ്പെടുത്തി.
ഈ പ്രതിസന്ധി ഘട്ടത്തിൽ മാധവന്‍ നായരും കുടുംബത്തിനും ജാനികിയുടെ ഭർത്താവ് മഹേശ്വർ അവുലിയ .മകൾ നിഷിക അവുലിയ എന്നിവർക്ക് ഈ വിഷമ ഘട്ടം തരണം ചെയ്യാൻ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് സെക്രട്ടറി ടോമി കോക്കാട്ട് അഭിപ്രയപെട്ടു.
ഏറ്റെടുത്ത ഏതൊരു ജോലിയും കൃത്യതയോടെ നടപ്പിൽ വരുത്തുവാനുള്ള അർപ്പണ ബോധം സി.എൽ . എസ് ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ ഡയറക്ടർ പദവിയിൽ വരെ എത്തിച്ചു.അമേരിക്കൻ സമൂഹത്തിന് തന്നെ മാതൃകയാക്കാവുന്ന സംഘാടക മികവുള്ള വ്യക്തിത്വമായിരുന്നു ജാനു നായരുടേത് എന്ന് ട്രഷർ സജിമോൻ ആന്റണി അഭിപ്രയപ്പെട്ടു.
ഫൊക്കാനയിലൂടെയും അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിലൂടെയും മാധവന്‍ നായരും കുടുംബവും തുടര്‍ച്ചയായി നല്‍കിപ്പോരുന്ന സഹായങ്ങൾ അമേരിക്കൻ ഇന്ത്യൻ സമൂഹത്തിന് ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് പേട്രൺ പോൾ കറുകപ്പള്ളിൽ അഭിപ്രായപ്പെട്ടു.
നാഷണൽ കമ്മിറ്റി മെംബേർസ് ആയ ജോയി ഇട്ടൻ,അലക്സ് എബ്രഹാം, അപ്പുകുട്ടൻ പിള്ള, ബോബൻ തോട്ടം, ദേവസി പാലാട്ടി,ജോസഫ് കുന്നേൽ, മാത്യു ഉമ്മൻ, രാജീവ് കുമാരൻ, സജി എം. പോത്തൻ, സോമരാജൻ പി .കെ,വർഗീസ് തോമസ് , സണ്ണി ജോസഫ് , ഗണേഷ് എസ് ഭട്ട്, സ്റ്റാൻലി എത്‌നിക്കൽ , റ്റീനാ കള്ളകാവുങ്കൽ , നിബിൻ പി ജോസ് ട്രസ്റ്റി ബോർഡ് മെംബേഴ്‌സ് ആയ ജോൺ പി ജോൺ , തമ്പി ചാക്കോ, കുര്യൻ പ്രക്കാനം,
ബെൻ പോൾ, ഡോ. മാത്യു വർഗീസ്,യൂത്ത് മെംബേർ ആയി അലോഷ് റ്റി അലക്സ് എന്നിവരെയും ഓഡിറ്റർ ആയി ചാക്കോ കുര്യൻ, ഗണേഷ് നായർ എന്നിവരും അനുശോചന ചർച്ചയിൽ പങ്കെടുത്തു അനുശോചനം രേഖപ്പെടുത്തി.
ജൂലൈ 12 വെള്ളിയാഴ്ച്ച വൈകിട്ട് 6 മുതൽ 9 വരെ ന്യൂ ജേഴ്സിൽ ഉള്ള ബ്രാഞ്ചബർഗ് ഫ്യൂണറൽ ഹോമിൽ (Branchburg Funeral Home , 910 US-202,Branchburg, NJ 08876 )വെച്ച് നടത്തുന്ന വ്യൂയിങ്ങിൽ എല്ലാ ഫൊക്കാന വിശ്യാസികളും പങ്കെടുക്കണമെന്ന് നാഷണൽ കമ്മിറ്റി അഭ്യർഥിച്ചു.
ക്രിമിനേഷൻ : ജൂലൈ 13 , 2019 ശനിയാഴ്ച രാവിലെ 8.45 മുതൽ 10.45 വരെ ഫ്രാങ്ക്‌ളിൻ മെമ്മോറിയൽ പാർക്കിൽ (Franklin Memorial Park, 1800 State Rt 27 (Lincoln Highway )North Brunswick, NJ 08902 ) മരണനന്തര ശുശ്രൂഷകള്‍ക്കുശേഷം.
Comments