You are Here : Home / USA News

സാധക സ്കൂൾ ഓഫ് മ്യൂസിക് ഒരുക്കുന്ന സംഗീത സായാഹ്‌ന പ്രോഗ്രാം "മഹ്ഫിൽ " ജൂലൈ 21 നു

Text Size  

Story Dated: Friday, July 12, 2019 12:37 hrs UTC

ന്യൂജേഴ്‌സി : പ്രശസ്ത സാധക സ്കൂൾ ഓഫ് മ്യൂസിക് അക്കാദമിയുടെ എട്ടാം പിറന്നാൾ ആഘോഷത്തിന്റെ  ഭാഗമായി  നാഷണൽ അവാർഡ് ജേതാക്കളായ സംഗീതജ്ഞർ പണ്ഡിറ്റ് രമേശ് നാരായണനും , മകൾ മധുശ്രീ നാരായണനും നയിക്കുന്ന സംഗീത സായാഹ്‌ന പരിപാടി "മഹ്ഫിൽ" ജൂലൈ 21 നു  ഫിലാഡൽഫിയയിലെ ക്രിസ്തോസ് മാർത്തോമാ പള്ളി അങ്കണത്തിൽ അരങ്ങേറും.

നാലു മണിക്ക് ലഘുഭക്ഷണവും , networking ആയി തുടങ്ങുന്ന പ്രോഗ്രാമിൽ, അഞ്ചു മണിക്കാണ് പണ്ഡിറ്റ് രമേശ് നാരായണനും   മധുശ്രീ നാരായണനും നയിക്കുന്ന "ലൈവ് ഇൻ കൺസേർട്"  ക്രമീകരിച്ചിരിക്കുന്നത് .

എട്ടു വർഷമായി ട്രൈസ്റ്റേറ്റ് മേഖലയിൽ (ഫിലാഡൽഫിയ  , ന്യൂജേഴ്‌സി, ന്യൂയോർക്) സംഗീതാസ്വാദകർക്കു   ശുദ്ധ സംഗീതത്തിന്റെ  മാസ്മരിക ലോകത്തിലേക്കുള്ള പുത്തൻ കവാടങ്ങൾ തുറന്നു കൊടുത്ത സാധക മ്യൂസിക് അക്കാദമിയുടെ സംഗീതയാത്രയിൽ മറ്റൊരു പൊൻതൂവലാണ്  ജൂലൈ 21 ലെ "മഹ്ഫിൽ " പ്രോഗ്രാം 

ഭാരതീയ പരമ്പരാഗത സംഗീത സാമ്പ്രദായിക രീതികളും , ഭാരതീയ സാംസ്‌കാരിക പൈതൃകത്തെ കുറിച്ചുള്ള ഗഹനമാർന്ന പഠനവും കോർത്തിണക്കിയുള്ള  ശുദ്ധ സംഗീതത്തെ പറ്റിയുള്ള അറിവും, തങ്ങളുടെ മാതൃഭാഷയെ കുറിച്ചുള്ള  ജ്ഞാനം സംഗീതത്തിലൂടെ പുതിയ തലമുറയ്ക്ക് പകർന്നു നൽകുക എന്ന  വലിയ കർത്തവ്യം കൂടി സാധക മ്യൂസിക് അക്കാദമി നിറവേറ്റുന്നതിൽ ഒരു പാട് സന്തോഷവും, അഭിമാനവും ഉണ്ടെന്നു സാധക ഡയറക്ടർ ശ്രീ കെ ഐ അലക്സാണ്ടർ എടുത്തു പറഞ്ഞു  

തങ്ങളുടെ എട്ടു വർഷത്തെ ജൈത്രയാത്രയിൽ സാധക ആദരിച്ച പ്രമുഖരിൽ  കെ എസ് ചിത്ര , പണ്ഡിറ്റ് രമേശ് നാരായണൻ, പി ഉണ്നുകൃഷ്ണൻ  എന്നിവർ ഉൾപ്പെടുന്നു 

എന്റർടൈൻമെന്റ് മേഖലയിലേക്കുള്ള സാധകയുടെ രംഗപ്രവേശനത്തിന്റെ ഭാഗമായി സാധക എന്റർടൈൻമെന്റ് എന്ന യൂട്യൂബ് ചാനലിന്റെ ലോഗോ പ്രകാശനവും ഔദ്യോഗികമായി ഈ പരിപാടിയുടെ ഭാഗമായി പണ്ഡിറ്റ് രമേശ് നാരായണൻ നിർവഹിക്കുന്നതായിരിക്കും

സാധക മ്യൂസിക് അക്കാദമിയുടെ ഭാവിവാഗ്ദാനങ്ങളായ യുവഗായകരെ അണിനിരത്തിയുള്ള  "സ്വർഗീയ മുകുളങ്ങൾ" എന്ന ക്രിസ്ത്യൻ ഭക്തിഗാന ആൽബത്തിന്റെ ഉദ്‌ഘാടനവും  തദവസരത്തിൽ നടക്കും 

ജൂലൈ 21  ഒരുക്കിയിരിക്കുന്ന  സംഗീത സായാഹ്‌ന പരിപാടിയിലേക്ക് എല്ലാ സംഗീതാസ്വാദക മനസ്സുകളെയും, സംഗീത പ്രേമികളെയും   സുസന്തോഷം  സ്വാഗതം ചെയ്യുന്നതായി സാധക ഡയറക്ടർ  ശ്രീ കെ ഐ അലക്സാണ്ടർ അറിയിച്ചു 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.