ഡോ. സുജ ജോസ്
ന്യൂ ജേഴ്‌സി :ഫൊക്കാന പ്രസിഡന്റ് മാധവൻ നായരുടെ മകൾ ജാനകി നായരുടെ നിര്യാണത്തിൽ മലയാളീ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി അഗാധ ദുഃഖം രേഖപ്പെടുത്തി. മാധവൻ ബി നായർ മഞ്ചിന്റെ ലൈഫ് ടൈം മെംബറും ട്രസ്ട്രി ബോർഡ് മെംബെറും കൂടിയാണ്.
ചുരുങ്ങിയ സമയം കൊണ്ട് വോൾസ്ട്രീറ്റിൽ ജോലി ചെയ്തു ഉന്നത പദവിയിൽ എത്തിയ ജാനകി നായർ
ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന് തന്നെ മാതൃകയാക്കാവുന്ന സംഘാടക മികവുള്ള വ്യക്തിത്വമായിരുന്നു .
ഇപ്പോഴും ചിരിച്ചുകൊണ്ട് കാണുന്ന ജാനു നമുടെ മനസ്സിൽ മായാതെ നിൽക്കുമെന്ന് പ്രസിഡന്റ് ഡോ. സുജാ ജോസ് അഭിപ്രായപ്പെട്ടു.
ജാനു നായരുടെ നിര്യാണത്തിൽ മഞ്ചിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും, മാനേജിങ് കമ്മിറ്റിയുടെയും എല്ലാ മെമ്പേഴ്‌സിന്റെ പേരിലും അഗാതമായ അനുശോചനം രേഖപെടുത്തുന്നു. മകളുടെ നിര്യാണത്തിൽ അതീവ ദുഖത്തിലായിരിക്കുന്ന മാധവൻ നായർക്കും കുടുംബത്തിനും, ഭർത്താവ് മഹേശ്വർ അവുലിയ .മകൾ നിഷിക അവുലിയ എന്നിവർക്കും ഈശ്വരൻ ശക്തി പകരട്ടെ എന്ന് പ്രർഥിക്കുന്നു.
Comments