You are Here : Home / USA News

ഡാളസ് ക്രോസ്‌വേ മാർത്തോമ്മ കോൺഗ്രിഗേഷൻ ഇടവക പദവിയിൽ.

Text Size  

Story Dated: Saturday, July 13, 2019 11:30 hrs UTC

ഷാജി രാമപുരം                                                                    

 

 

ഡാളസ്: മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴിൽ ഡാളസിൽ 2015 സെപ്റ്റംബർ മാസം 20 ന് രൂപികൃതമായ ക്രോസ്‌വേ മാർത്തോമ്മ കോൺഗ്രിഗേഷൻ ജൂലൈ മുതൽ സഭയുടെ ഇടവക പദവിലേക്ക് ഉയർത്തിക്കൊണ്ട് മാർത്തോമ്മ സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത കല്പന നൽകി.

 

നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ കീഴിൽ അമേരിക്കയിൽ ജനിച്ചു വളർന്നവർക്കായി ആരംഭിച്ച ഇടവകളിൽ ഒന്നാമത്തെ ദേവാലയം ആണ് ക്രോസ്‌വേ മാർത്തോമ്മ ഇടവക. ന്യുയോർക്കിൽ ജനിച്ചു വളർന്ന റവ.സോനു വർഗീസ് പ്രഥമ ഇടവകയുടെ  വികാരി ആയി പ്രവർത്തിക്കുന്നു.

 

ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസിനോടും, സഭാ നേതൃത്വത്തോടും  സ്വാതന്ത്ര ഇടവക പദവിലേക്ക് ഉയർത്തിയതിൽ ഇടവാംഗങ്ങൾ നന്ദി അറിയിച്ചു. പ്രാദേശികവും വിശാലതലത്തിലുള്ളതുമായ മിഷൻ പ്രവർത്തനങ്ങൾ ഇടവകയുടെ വളർച്ചക്ക് നിർണ്ണായ സ്വാധീനം ചെലുത്തിയതായി  ചുമതലക്കാർ അറിയിച്ചു

 

  ലിജോയ് ഫിലിപ്പോസ് വൈസ്.പ്രസിഡന്റ് ആയും, സാജൻ തോമസ് സെക്രട്ടറിയായും, ആശിഷ് ജോർജ്, കോളിൻ സഖറിയാ എന്നിവർ ഇടവക ട്രസ്‌റ്റിന്മാരായും പ്രവർത്തിക്കുന്നു.

 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.