ഓഗസ്റ്റ് 10, 2019 ശനിയാഴ്ച ഷിക്കാഗോ മലയാളി അസ്സോസിയേഷന് ഹാളില്‍വെച്ച് നടത്തപ്പെടുന്ന കേരള കാത്തോലിക് ചര്‍ച്ച് റിഫര്‍മേഷന്‍ മൂവ്മെന്റ് നോര്‍ത് അമേരിക്ക(കെസിആര്‍എംഎന്‍എ)യുടെ മുഴുദിന സമ്മേളനത്തിലേക്ക് വടക്കെ അമേരിക്കയിലുള്ള ക്രിസ്തുമത വിശ്വാസികളേയും നവോത്ഥാന ആശയം ഉള്‍കൊള്ളുന്ന ഇതര സമൂഹാംഗങ്ങളേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.സംഘടനയുടെപ്രസിഡന്റ് ശ്രീ ചാക്കോ കളരിക്കല്‍ അദ്ധ്യക്ഷം വഹിക്കുന്ന സമ്മേളനത്തില്‍ പ്രശസ്ത ജേര്‍ണലിസ്റ്റും എഴുത്തുകാരനുമായ ഡോ. ജെയിംസ് കോട്ടൂര്‍, ഗ്രന്ഥകര്‍ത്താവും സഭാനവീകരണ പ്രസ്ഥാനങ്ങളുടെ സുഹൃത്തുമായ ശ്രീ അബ്രഹാം നെടുങ്ങാട്ട് എന്നിവര്‍ മുഖ്യ അതിഥികളായി പങ്കെടുക്കും. ഈ സമ്മേളനത്തിന്റെ സവിശേഷത 'ചര്‍ച്ച് ആക്റ്റ്' ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വടക്കെ അമേരിക്കയിലെ പ്രഥമ സമ്മേളനങ്ങളില്‍ ഒന്നാകും എന്നതാണ്.
നിയമ പണ്ഡിതനും മലയാളികളുടെ സ്വകാര്യ അഭിമാനവുമായിരുന്ന അന്തരിച്ച മുന്‍ സുപ്രീം കോടതി ജസ്റ്റിസ് വി ആര് കൃഷ്ണയ്യര്‍ തയ്യാറാക്കി 2009ല്‍ കേരളാ ഗവണ്മെന്റിനു സമര്‍പ്പിച്ച ചര്‍ച്ച് ട്രസ്റ്റ് ബില്‍ നടപ്പിലാക്കുന്നതില്‍ മാറി മാറി വന്ന സംസ്ഥാന സര്‍ക്കാരുകള്‍ ആത്മാര്‍ത്ഥമായ സമീപനം സ്വീകരിച്ചിട്ടില്ല. ചര്‍ച്ച് ആക്റ്റിന്റെ അഭാവം ഒന്നുമാത്രമാണ് ഒട്ടുമിക്ക കേരള ക്രിസ്ത്യന്‍ സഭകളിലും നിലനില്‍ക്കുന്ന സഭാസ്വത്ത് തര്‍ക്കങ്ങളുടെയും വിഭാഗീതയുടെയും അടിസ്ഥാനം. പുരോഹിതര്‍ക്കിടയിലും ഒരു വിഭാഗം വിശ്വാസികള്‍ക്കിടയിലും ഈ വിഷയത്തില്‍ നിലനില്‍ക്കുന്ന ആശങ്കകളും സന്ദേഹങ്ങള്‍ക്കും നിവാരണം നേടുവാനും ഈ സമ്മേളനത്തില്‍ അവസരമുണ്ടാകും.
ലഞ്ചിനുശേഷം 2 ന് ആരംഭിക്കുന്ന മദ്ധ്യാഹ്ന സെഷനില്‍ സംഘടനാവിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും. കൂടാതെ,സമ്മേളനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സോവനീറിന്റെ പ്രകാശനകര്‍മവും നടത്തപ്പെടും. 6 ുാന് സമ്മേളനത്തിന്റെ സമാപനത്തെ തുടര്‍ന്ന് നടത്തപ്പെടുന്ന സൗഹൃദസമ്മേളനത്തില്‍ ഷിക്കാഗോയിലെ വാനമ്പാടികളായ ശാന്തി, ശോഭ സഹോദരികളുടെ ഗാനവിരുന്ന് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലൂക്കോസ് പാറേട്ട് (പ്രസിഡണ്ട് കാനാ) കണ്‍വീനറായി ടോമി മെത്തിപ്പാറ, ജോയി ഒറവണക്കളം, ജോസ് കല്ലിടുക്കില്‍, ജയിംസ് കുരീക്കാട്ടില്‍, മേരി ജോസ്, ജോര്‍ജ് തൈല,സണ്ണി ചിറയില്‍, ജോര്‍ജ് നെടുവേലില്‍ എന്നിവര്‍ അടങ്ങുന്ന കമ്മറ്റിയാണ് സമ്മേളനത്തിന്റെ നടത്തിപ്പിന്റെ ചുമതല വഹിക്കുന്നത്. റെജിസ്ട്രേഷന് തികച്ചും സൗജന്യമായിരിക്കും.
ജോസ് കല്ലിടുക്കില്‍ (ഷിക്കാഗോ)
വൈസ്പ്രസിഡന്റ്, കെസിആര്‍എം നോര്‍ത് അമേരിക്ക
Comments